ബിജെപി 157 സീറ്റ് നേടിയെന്ന പഴയ വാർത്ത ഇപ്പോഴത്തേത് എന്ന മട്ടിൽ പ്രചരിപ്പിക്കുന്നു

രാഷ്ട്രീയം | Politics

വിവരണം 

BJP ജയിച്ചാൽ ചൊറിച്ചിലുണ്ടാകുന്ന മലയാള മാധ്യമങ്ങൾ ഇത് പറഞ്ഞില്ല എന്ന അടിക്കുറിപ്പോടെ ഒരു വാർത്ത സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്. വാർത്ത ഇതാണ് : ത്രിപുര തദ്ദേശ തെരഞ്ഞെടുപ്പിൽ 158  ൽ 157  സീറ്റും ബിജെപി നേടി. 

archived linkFB post

വർഷങ്ങളായി കമ്യുണിസ്റ്റ് പാർട്ടിയുടെ ഭരണം നിലനിന്നിരുന്ന  ത്രിപുരയിൽ 2018 ൽ നടന്ന അസ്സംബ്ലി തെരെഞ്ഞെടുപ്പിൽ ബിജെപി കേവല ഭൂരിപക്ഷം നേടി ചരിത്രം സൃഷ്ടിച്ച് അധികാരത്തിലെത്തുകയായിരുന്നു. പൗരത്വ ബിൽ നടപ്പിലാക്കിയതിനു ശേഷം നടന്ന അസംബ്ലി , തദ്ദേശ തെരഞ്ഞെടുപ്പുകളിൽ ബിജെപിയുടെ സീറ്റുനില കുറഞ്ഞതായി വാർത്തകൾ വന്നിരുന്നു.  എന്നാൽ ത്രിപുരയിൽ തദ്ദേശ തെരെഞ്ഞെടുപ്പ് നടന്നത് ഇപ്പോഴൊന്നുമല്ല, അതും 2018 ലായിരുന്നു. അതായത് പോസ്റ്റിൽ നൽകിയിരിക്കുന്നത് പഴയ വാർത്തയാണ്. വിശദാംശങ്ങൾ ഇങ്ങനെ: 

വസ്തുതാ വിശകലനം 

ഈ പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്തയുടെ കീ വേർഡ്സ് ഉപയോഗിച്ച് ഞങ്ങൾ ഓൺലൈനിൽ തിരഞ്ഞപ്പോൾ ഈ വാർത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത് 2018 ഡിസംബർ 29 നാണെന്ന് മനസ്സിലായി. 2019  ജൂലൈ 28  ന് ത്രിപുരയിൽ പഞ്ചായത്ത് തെരെഞ്ഞെടുപ്പ്

നടന്നിരുന്നു. ഇതല്ലാതെ അടുത്ത കാലത്ത് ഒന്നും ത്രിപുരയിൽ മറ്റ്  തെരെഞ്ഞടുപ്പുകൾ നടന്നതായി രേഖകളില്ല. ഡി‌എന്‍‌എ ഇന്ത്യ പ്രസിദ്ധീകരിച്ച വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ട് താഴെ കൊടുക്കുന്നു:  

archived link

ത്രിപുരയിലെ ഭരണകക്ഷിയായ ഭാരതീയ ജനതാ പാർട്ടി (ബിജെപി) നഗര തദ്ദേശ സ്വയംഭരണ ഉപതെരഞ്ഞെടുപ്പിൽ വൻ വിജയം രേഖപ്പെടുത്തി. വ്യാഴാഴ്ച തെരഞ്ഞെടുപ്പ് നടന്ന 67 സീറ്റുകളിൽ 66 സീറ്റുകളും പാർട്ടി നേടി. ത്രിപുര സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ (ടി‌എസ്‌ഇസി) പ്രഖ്യാപിച്ചു.

തെരഞ്ഞെടുപ്പില്‍ 158 സീറ്റുകളിൽ 91 സീറ്റുകൾ ബിജെപി നേടിയെന്ന് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബ് പറഞ്ഞു.

വിവിധ മുനിസിപ്പൽ ബോഡികളിലും അഗർത്തല മുനിസിപ്പൽ കോർപ്പറേഷനിലുമാണ് സീറ്റുകൾ ലഭിച്ചത്. സി.പി.ഐ (എം)  കരസ്ഥമാക്കിയ പാനിസാഗർ മുനിസിപ്പൽ കൗൺസിലാണ് ബി.ജെ.പിക്ക് നഷ്ടമായ ഏക സീറ്റ്.

അക്രമാസക്തമായ ആക്രമണങ്ങളും ഭീഷണികളും സ്ഥാനാർത്ഥികൾക്കെതിരായ ശാരീരിക ആക്രമണങ്ങളും തങ്ങളുടെ നേര്‍ക്കുണ്ടായെന്നും നാമനിർദ്ദേശം പിൻ‌വലിക്കാന്‍ സമ്മര്‍ദ്ദം ഉണ്ടായെന്നും പ്രതിപക്ഷമായ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) ആരോപിച്ചു

ഉപതിരഞ്ഞെടുപ്പിൽ ബിജെപിക്ക് വോട്ട് ചെയ്തതിന് ത്രിപുരയിലെ ജനങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി നന്ദി പറഞ്ഞു. ഇത് സംസ്ഥാനത്തിന്റെ വികസനം വർധിപ്പിക്കുമെന്ന് അദ്ദേഹം അറിയിച്ചു.

ത്രിപുരയിലെ 14 മുനിസിപ്പൽ ബോഡികളിലെ 67 സീറ്റുകളിൽ ഭാരതീയ ജനതാ പാർട്ടി ഉപതെരഞ്ഞെടുപ്പ് നടത്തി. പൊതു പ്രതിനിധികൾ രാജിവച്ചിരുന്നു.

സി.പി.ഐ (എം) ജയിച്ച വടക്കൻ ത്രിപുര ജില്ലയിലെ പാനിസാഗർ മുനിസിപ്പൽ ബോഡിയിൽ ഒരു സീറ്റ് ഒഴികെ 99.37 ശതമാനം സീറ്റുകളാണ് ബി.ജെ.പി നേടിയതെന്നാണ് റിപ്പോർട്ടുകൾ.

ഈ വാർത്ത 2018 ഡിസംബറിലേതാണ്. മാധ്യമങ്ങള്‍ ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചിട്ടുണ്ട്. പഴയ വാര്‍ത്ത ഇപ്പോഴത്തേത് ആണെന്ന മട്ടിൽ തെറ്റിധാരണ സൃഷ്ടിച്ച് പ്രചരിപ്പിക്കുകയാണ്.

നിഗമനം 

ഈ പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത 2018  ലേതാണ്. ഇപ്പോഴെങ്ങും നടന്നതല്ല. അതിനാൽ വാസ്തവമറിയാതെ പോസ്റ്റ് ഷെയർ ചെയ്യാതിരിക്കാൻ മാന്യ വായനക്കാർ ശ്രദ്ധിക്കുക

Avatar

Title:ബിജെപി 157 സീറ്റ് നേടിയെന്ന പഴയ വാർത്ത ഇപ്പോഴത്തേത് എന്ന മട്ടിൽ പ്രചരിപ്പിക്കുന്നു

Fact Check By: Vasuki S 

Result: Partly False