
എഡിജിപി എം ആര്‍ അജിത്ത് കുമാറിനെ ചുമതലയില്‍ നിന്നും ഇപ്പോള്‍ മുഖ്യമന്ത്രി നീക്കം ചെയ്തുവെന്ന് അവകാശപ്പെട്ട് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.
പ്രചരണം
എഡിജിപി എം ആര്‍ അജിത്ത് കുമാറിനെ ചുമതലയില്‍ നിന്നും ഇപ്പോള്‍ നീക്കം ചെയ്തുവെന്ന് വ്യക്തമാക്കി റിപ്പോര്‍ട്ടര്‍ ചാനല്‍ സംപ്രേഷണം ചെയ്ത ന്യൂസ് ക്ലിപ്പ് ആണ് പ്രചരിക്കുന്നത്. ന്യൂസ് റീഡര്‍ വാര്‍ത്ത അവതരിപ്പിക്കുന്നത് ഇങ്ങനെ: “ഡിജിപിയുടെ റിപ്പോര്‍ട്ട് പ്രകാരം എഡിജിപി എം ആര്‍ അജിത്ത് കുമാറിനെ ബറ്റാലിയനിലേയ്ക്ക് മാറ്റിയിരിക്കുന്നു. ഡിജിപിയുടെ റിപ്പോര്‍ട്ട് വന്നശേഷം തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി നേരത്തെ പറഞ്ഞിരുന്നു. റിപ്പോര്‍ട്ട് വന്ന് 24 മണിക്കൂറിനകം നടപടിയുണ്ടായി. എന്തൊക്കെയായിരുന്നു വീഴ്ചകളെന്ന് രേഖാമൂലം ഡിജിപി യുടെ റിപ്പോര്‍ട്ടിലുണ്ട്…”
എന്നാല്‍ ഇത് പഴയ വാര്‍ത്തയാണെന്നും ഇപ്പോഴത്തേത് അല്ലെന്നും അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.
വസ്തുത ഇതാണ്
റിപ്പോര്‍ട്ടര്‍ ചാനല്‍ വാര്‍ത്തയുടെ ക്ലിപ്പ് ആണ് പ്രചരിക്കുന്നത്. ഞങ്ങള്‍ വാര്‍ത്തയുടെ കീ വേര്‍ഡ്സും റിവേഴ്സ് ഇമേജ് അന്വേഷണവും നടത്തി നോക്കിയപ്പോള്‍ 2024 ഒക്ടോബര്‍ ആറിന് റിപ്പോര്‍ട്ടര്‍ ചാനല്‍ ഫേസ്ബുക്കില്‍ പങ്കുവച്ച ഇതേ വാര്‍ത്തയുടെ ന്യൂസ് കാര്‍ഡ് ലഭിച്ചു.
കൂടാതെ റിപ്പോർട്ടർ ചാനൽ ഓൺലൈൻ പതിപ്പിൽ വിശദമായ വാർത്ത നല്കിയിട്ടുണ്ട്. “ആര്‍എസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയിലാണ് അജിത് കുമാറിനെതിരെ നടപടി. ആരോപണം വന്ന് 36-ാം ദിനമാണ് അജിത് കുമാറിനെതിരെ നടപടിയുണ്ടാകുന്നത്. അജിത് കുമാറിന് പകരം ഇന്റലിജന്‍സ് എഡിജിപി മനോജ് എബ്രഹാമിനാണ് ക്രമസമാധാന ചുമതല.” എന്നും വാർത്തയിലുണ്ട്.
എം ആർ അജിത്ത് കുമാറിനെ കുറിച്ചുള്ള ഏറ്റവും പുതിയ വാർത്തകൾ തിരഞ്ഞപ്പോൾ മീഡിയ വൺ ഓൺലൈൻ പതിപ്പിൽ “എം.ആർ അജിത് കുമാറിനെ DGP ആക്കാൻ സർക്കാർ നീക്കം; നുമതി നൽകി സ്ക്രീനിങ് കമ്മിറ്റി” എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ട് ലഭിച്ചു.
സർക്കാർ വിശ്വസ്തനൊപ്പം’; എഡിജിപി എം.ആർ. അജിത്കുമാറിന് ഡിജിപിയായി സ്ഥാനക്കയറ്റം എന്ന തലക്കെട്ടിൽ മാതൃഭൂമി നൽകിയ റിപ്പോർട്ടും ലഭിച്ചു.
“അനധികൃത സ്വത്ത് സമ്പാദനം ഉൾപ്പടെ വിവിധ ആരോപണങ്ങളിൽ അന്വേഷണം നടക്കുന്നതിനിടെ, എഡിജിപി എം.ആർ. അജിത്കുമാറിന് ഡിജിപിയായി സ്ഥാനക്കയറ്റം നൽകാൻ മന്ത്രിസഭായോഗത്തിൽ തീരുമാനം. ഐ.പി.എസ്. സ്‌ക്രീനിങ് കമ്മിറ്റിയുടെ ശുപാർശ അംഗീകരിച്ചുകൊണ്ടാണ് മന്ത്രിസഭായോഗത്തിന്റെ തീരുമാനം.” എന്നാണ് വാർത്തയുടെ ഉള്ളടക്കം.
പലരും ഇതേ ന്യൂസ് ക്ലിപ്പ് ഒക്ടോബർ ആറിന് പങ്കുവച്ചിട്ടുണ്ട്.
2024 ഒക്ടോബർ ആറിന് പുറത്തുവന്ന വാർത്തയാണിത്, ഇപ്പോഴത്തെതല്ല എന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
നിഗമനം
എഡിജിപി എം ആർ അജിത്ത് കുമാറിനെ ചുമതലയിൽ നിന്നും മാറ്റി എന്ന് പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്താ ക്ലിപ്പ് 2024 ഒക്ടോബർ ആറിന് പുറത്തുവന്ന വാർത്തയാണ്. പഴയ വാർത്ത ഇപ്പോഴത്തെതാണ് എന്ന തരത്തിൽ തെറ്റിദ്ധാരണ സൃഷ്ടിച്ച് പ്രചരിപ്പിക്കുകയാണ്.
ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:
Facebook | Twitter | Instagram | WhatsApp (9049053770)

Title:എഡിജിപി എം ആര്‍ അജിത്ത് കുമാറിനെ ചുമതലയിൽ നിന്നും മാറ്റുന്നുവെന്ന പഴയ വാർത്ത നിലവിലേത് എന്ന തരത്തിൽ പ്രചരിപ്പിക്കുന്നു…
Written By: Vasuki SResult: Misleading
