
വിശ്വാസത്തെ ചുറ്റിപ്പറ്റിയുള്ള വാദങ്ങളും പ്രതിവാദങ്ങളുമായി ആലപ്പുഴയിലെ ക്രൈസ്തവ ദേവാലയമായ കൃപാസനം പള്ളി വാർത്തകളിൽ മിക്കവാറും ഇടം പിടിക്കുന്നുണ്ട്. പള്ളിയില്‍ നിന്നുള്ള പ്രസിദ്ധീകരണമായ കൃപാസനം പത്രം അത്ഭുത സിദ്ധിയുള്ളതാണെന്ന് പ്രചരണം നടക്കുമ്പോള്‍ സോഷ്യല്‍ മീഡിയ ഉപയോക്താക്കളില്‍ പലരും ഇതിനെതിരെ രസകരമായ ട്രോളുകളുമായി രംഗത്തെത്തുന്നുണ്ട്. ആരോഗ്യപ്രശ്നങ്ങൾക്ക് ചികിത്സയ്ക്ക് പകരം വിവിധ തരത്തില്‍ പത്രം ഉപയോഗിച്ചാല്‍ മതിയെന്നാണ് അതിലൊന്ന്. ഇതിനിടെ കൃപാസനം പള്ളിയിലെ പുരോഹിതന്‍ പനി ബാധിച്ച് ആശുപത്രിയിലാണ് എന്നൊരു പ്രചരണം സാമൂഹ്യമാധ്യമങ്ങളിൽ ഇപ്പോൾ വൈറലാകുന്നുണ്ട്.
പ്രചരണം
‘കൃപാസനം ധ്യാനകേന്ദ്രം ഡയറക്ടർ ഫാദർ വിപി ജോസഫ് പനി ബാധിച്ച് ആശുപത്രിയിൽ’ എന്ന് ഏഷ്യാനെറ്റ് ന്യൂസ് പ്രസിദ്ധീകരിച്ച വാർത്തയുടെ സ്ക്രീൻഷോട്ട് ആണ് പ്രചരിക്കുന്നത്. കൂടാതെ അദ്ദേഹത്തെ ചികില്‍സിച്ച ആലപ്പുഴ സഹൃദയ ആശുപത്രിയുടെ ചിത്രവും നൽകിയിട്ടുണ്ട്. അദ്ദേഹം ഇപ്പോള്‍ ആശുപത്രിയില്‍ ചികില്‍സയിലാണ് എന്നു സൂചിപ്പിച്ച് ചിത്രത്തോടൊപ്പം ഇങ്ങനെ വിവരണം നൽകിയിട്ടുണ്ട്: “ദിവസവും രണ്ട് നേരം കൃപാസനം പുഴുങ്ങി തിന്നാൽ മാറാവുന്ന പനിക്കാണ് ആശുപത്രിയിൽ പോയി കിടക്കുന്നത്…
എന്താണച്ചോ ഒരുമാതിരി… 😁
ആരാധകരെ ശാന്തരാകുവിൻ ഒരു ലൈക്ക് ഷേയർ നിങ്ങളുടെ ജീവിതം മാറ്റിമറിക്കും”

എന്നാൽ ഞങ്ങൾ പ്രചരണത്തെ കുറിച്ച് തിരഞ്ഞപ്പോൾ 2019 പ്രസിദ്ധീകരിച്ച വാർത്തയുടെ സ്ക്രീൻഷോട്ട് ആണ് എന്ന് വ്യക്തമായി.
വസ്തുത ഇതാണ്
പ്രകൃതിയെ കുറിച്ച് അന്വേഷിച്ചപ്പോൾ ഏഷ്യാനെറ്റ് ഉൾപ്പെടെയുള്ള പല മാധ്യമങ്ങളുടേയും ഓൺലൈൻ പതിപ്പ് കൃപാസനം പള്ളിയിലെ പുരോഹിതനെ പനി ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ച വാർത്ത റിപ്പോർട്ട് ചെയ്തതായി കണ്ടു. 2019 ജൂലൈ ഒമ്പതിനാണ് വാർത്ത നൽകിയിട്ടുള്ളത്. ഈ അടുത്തകാലത്തൊന്നുമല്ല.

കൂടുതൽ വ്യക്തതയ്ക്കായി ഞങ്ങൾ കൃപാസനം പള്ളിയിലെ പുരോഹിതനായ, പ്രചരണത്തിൽ പരാമർശിക്കുന്ന ഫാദര്‍ വി പി ജോസഫുമായി സംസാരിച്ചു. അദ്ദേഹം നൽകിയ വിശദീകരണം ഇങ്ങനെ: തെറ്റായ പ്രചരണമാണ്. “കൃപാസനത്തെ കുറിച്ചുതന്നെ പല തെറ്റായ വാര്‍ത്തകളും സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നുണ്ട്. രണ്ടു കൊല്ലം മുമ്പ് പനി വന്നു ഞാന്‍ ചികില്‍സ തേടിയിരുന്നു.”
തുടര്‍ന്ന് സഹൃദയ ആശുപത്രി അധികൃതരുമായി ഞങ്ങള്‍ സംസാരിച്ചു. അവിടെനിന്നും പബ്ലിക് റിലേഷൻസ് ഓഫീസർ അറിയിച്ചത് ഇങ്ങനെയാണ്: “2019 ജൂലൈ മാസം പനിബാധിച്ച് കൃപാസനം പള്ളിയിലെ പുരോഹിതന്‍ ഇവിടെ ചികിത്സ തേടിയിരുന്നു. അല്ലാതെ അടുത്തകാലത്തൊന്നും ഫാദർ വി പി ജോസഫ് ഇവിടെ ചികിത്സയ്ക്ക് എത്തിയിട്ടില്ല.”
നിഗമനം
പോസ്റ്റിലെ പ്രചരണം തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതാണ്. കൃപാസനം പള്ളിയിലെ പുരോഹിതനായ ഫാദര്‍ വിപി ജോസഫിനെ പനി ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചത് 2019ജൂലൈ മാസം ആയിരുന്നു. ആ വാർത്തയാണ് ഇപ്പോൾ തെറ്റിദ്ധാരണ സൃഷ്ടിക്കാൻ പ്രചരിപ്പിക്കുന്നത്. ഫാദർ വി പി ജോസഫ് ആരോഗ്യവാനാണ് അദ്ദേഹം ദേവാലയത്തില്‍ പൗരോഹിത്യ കർമങ്ങളിൽ സജീവമാണ്.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.Facebook | Twitter | Instagram | WhatsApp (9049053770)

Title:കൃപാസനം ധ്യാന കേന്ദ്രം ഡയറക്റ്റര്‍ പനി ബാധിച്ച് ആശുപത്രിയില്‍… വാര്‍ത്തയുടെ സത്യമിതാണ്…
Fact Check By: Vasuki SResult: MISLEADING
