കഴിഞ്ഞ വ്യാഴാഴ്ച പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് നേരെ വെടിവെപ്പുണ്ടായി. ഈ സംഭവത്തില്‍ ഇമ്രാന്‍ ഖാന് കാലില്‍ സാരമായി പരിക്കേറ്റിരുന്നു. ഈ വാര്‍ത്ത‍യോടൊപ്പം ഇമ്രാന്‍ ഖാന്‍റെ പല ചിത്രങ്ങള്‍ സമുഹ മാധ്യമങ്ങളില്‍ സംഭവ സ്ഥലത്തു നിന്നുള്ള കാഴ്ചകള്‍ എന്ന തരത്തില്‍ മാധ്യമങ്ങളിലും സമുഹ മാധ്യമങ്ങളിലും പ്രചരിപ്പിക്കുകെയുണ്ടായി.

പക്ഷെ ഇതില്‍ രണ്ട് ചിത്രങ്ങള്‍ പഴയതാണെന്ന് ഞങ്ങള്‍ ചിത്രങ്ങള്‍ പരിശോധിച്ചപ്പോള്‍ കണ്ടെത്തി. ഇതാണ് ഈ ചിത്രങ്ങള്‍ കുടാതെ എന്താണ് ചിത്രങ്ങളുടെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം.

പ്രചരണം

വാര്‍ത്ത‍ വായിക്കാന്‍ - സമകാലിക മലയാളം | Archived Link

മുകളില്‍ നല്‍കിയ വാര്‍ത്ത‍യില്‍ നമുക്ക് ഇമ്രാന്‍ ഖാനെ ആശുപത്രിയില്‍ കൊണ്ട് പോകുന്നതിന്‍റെ ചിത്രം എന്ന തരത്തില്‍ ഒരു ചിത്രം കാണാം. ഇതേപോലെ പരിക്കേറ്റ അദ്ദേഹത്തെ ആശുപത്രിയില്‍ കൊണ്ട് പോകുന്നു എന്ന തരത്തില്‍ ഒരു ചിത്രം സമുഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. ഈ ചിത്രം നമുക്ക് താഴെ നല്‍കിയ പോസ്റ്റിന്‍റെ സ്ക്രീന്‍ഷോട്ടില്‍ കാണാം.

FacebookArchived Link

മുകളില്‍ മല്കിയ പോസ്റ്റില്‍ നമുക്ക് പരിക്കേറ്റ ഇമ്രാന്‍ ഖാനെ ആശുപത്രിയിലേക്ക് കൊണ്ട് പോകുന്നതിന്‍റെ കാഴ്ച നമുക്ക് കാണാം. ഈ ചിത്രവും ഈയിടെ നടന്ന ആക്രമണത്തിന് ശേഷം എടുത്തതാണ് എന്നാണ് പ്രചരണം. എന്നാല്‍ എന്താണ് ഈ ചിത്രങ്ങളുടെ യഥാര്‍ത്ഥ്യം നമുക്ക് അന്വേഷിക്കാം.

വസ്തുത അന്വേഷണം

ഞങ്ങള്‍ ചിത്രങ്ങളെ ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോള്‍ ഈ ചിത്രങ്ങള്‍ പഴയതാണെന്ന് കണ്ടെത്തി. 2013ല്‍ ലാഹോറില്‍ ഒരു തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ഇമ്രാന്‍ ഖാന്‍ ഒരു ഹൈഡ്രോലിക്ക് ലിഫ്റ്റിന്‍റെ മുകളില്‍ നിന്ന് വീണു പരിക്കേറ്റിരുന്നു. ഈ അപകടത്തിന്‍റെ ചിത്രങ്ങളാണ് ഇപ്പൊള്‍, വ്യാഴാഴ്ച നടന്ന വെടിവെപ്പിന്‍റെ പേരില്‍ പ്രചരിപ്പിക്കുന്നത്.

വാര്‍ത്ത‍ വായിക്കാന്‍- BBC | Archived Link

ബിബിസി വാര്‍ത്ത‍യില്‍ നല്‍കിയ വീഡിയോയില്‍ നമുക്ക് പരിക്കേറ്റ ഇമ്രാന്‍ ഖാനെ കാണാം. ഈ ചിത്രങ്ങള്‍ തന്നെയാണ് സമുഹ മാധ്യമങ്ങളിലും നിലവില്‍ പ്രചരിപ്പിക്കുന്നത്. ഈ വാര്‍ത്ത‍ ബിബിസി പ്രസിദ്ധികരിച്ചത് മെയ്‌ 2013 നാണ്.

രണ്ടാമത്തെ ചിത്രം 2014ല്‍ നവാസ് ശരീഫ് സര്‍ക്കാരിനെതിരെ ഇമ്രാന്‍ ഖാന്‍ നടത്തിയ ഒരു കുത്തിയിരിപ്പ് പ്രദര്‍ശനത്തിനിടെ എടുത്തതാണ്. 2014ല്‍ ഈ ചിത്രം ഇമ്രാന്‍ ഖാന്‍ സ്വയം തന്‍റെ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്ന് ട്വീറ്റ് ചെയ്തിരുന്നു. അദ്ദേഹത്തിന്‍റെ ട്വീറ്റ് നമുക്ക് താഴെ കാണാം.

Archived Link

നിഗമനം

ഇമ്രാന്‍ ഖാനിന് നേരെ നടന്ന വെടിവെപ്പിന്‍റെ പേരില്‍ പ്രചരിപ്പിക്കുന്ന ഈ രണ്ട് ചിത്രങ്ങള്‍ പഴയതാണെന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമാണ്. വ്യാഴാഴ്ച വാസീരാബാദില്‍ ഇമ്രാന്‍ ഖാനിനെതിരെ നടന്ന വധശ്രമവുമായി ഈ ചിത്രങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ല.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:ഇമ്രാന്‍ ഖാന് പരിക്കേറ്റതിന്‍റെ പഴയ ചിത്രങ്ങള്‍ ഈയിടെ നടന്ന ആക്രമണത്തിന്‍റെ സന്ദര്‍ഭത്തില്‍ സമുഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നു...

Fact Check By: K. Mukundan

Result: Misleading