ഓസ്‌ട്രേലിയയിലെ ബാറിലെ  പഴയ ചിത്രം സോണിയ ഗാന്ധിയുടെ പേരിൽ തെറ്റായി പ്രചരിപ്പിക്കുന്നു   

False Political

ബാറിൽ സോണിയ ഗാന്ധി നൃത്യം ചെയ്യുന്നത്തിൻ്റെ ചിത്രം എന്ന തരത്തിൽ ഒരു ചിത്രം സമൂഹ മാധ്യമങ്ങളിൽ  പ്രചരിപ്പിക്കുന്നുണ്ട്.

പക്ഷെ ഞങ്ങൾ ഈ പ്രചരണത്തിനെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം.

പ്രചരണം

Facebook Archived Link

മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു ചിത്രം കാണാം.  ഈ ചിത്രം മുൻ കോൺഗ്രസ് പ്രസിഡൻ്റ സോണിയ ഗാന്ധിയുടേതാണെന്ന് അവകാശപ്പെട്ട് പോസ്റ്റിൻ്റെ അടിക്കുറിപ്പ് പറയുന്നത് ഇങ്ങനെയാണ് : “നടുവിൽ കളിക്കുന്നത് ആരാണ് എന്ന് മനസിലായോ 😁🙄? ഇറ്റലികാരി ഗാന്ധി 🤣🤣🤣” 

എന്നാൽ എന്താണ് ഈ പ്രചരണത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം. 

വസ്തുത അന്വേഷണം

ചിത്രത്തിനെ ഗൂഗിളിൽ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോൾ ഞങ്ങൾക്ക് ഈ ചിത്രം സ്റ്റോക്ക് വെബ്സൈറ്റ് ഗേറ്റി ഇമേജസിൽ കണ്ടെത്തി. 

Getty Images

ചിത്രത്തിൻ്റെ വിവരണം പ്രകാരം 1967ൽ ഓസ്‌ട്രേലിയയിലെ സിഡ്നിയിൽ ബ്രൂവറി തൊഴിലാളികളുടെ പണിമുടക്ക് പിൻവലിച്ചപ്പോൾ ഗോ ഗോ ഗേൾസ് എന്ന പേരിൽ അറിയപ്പെടുന്ന ഡാൻസർമാരെ വിളിച്ച് ആഘോഷിക്കുന്ന കാഴ്ചയാണ്. ഈ ചിത്രം ശ്രദ്ധിച്ച് നോക്കിയാൽ നടുവിൽ നൃത്തം ചെയ്യുന്ന ഡാൻസർ സോണിയ ഗാന്ധിയല്ല എന്ന് വ്യക്തമാകും.

1967ൽ സിഡ്നിയിൽ ബ്രൂവറികളിൽ ജോലി ചെയ്യുന്ന 1400 തൊഴിലാളികൾ പണിമുടക്ക് പ്രഖ്യാപിച്ചിരുന്നു. ഈ പണിമുടക്ക് 14 ദിവസം നടന്നു. അവസാനം 17 നവംബർ 1967ൽ ഈ പണിമുടക്ക് പിൻവലിച്ചു. ഈ സംഭവം ആഘോഷിക്കാനാണ് സിഡ്നിയിലെ ഔബനിലെ റൗസൺ ഹോട്ടലിൽ ഗോ ഗോ ഗേൾസിനെ വിളിപ്പിച്ച് ഈ പരിപാടി നടത്തിയത്. 

1965ലാണ് സോണിയ ഗാന്ധിയും രാജീവ് ഗാന്ധിയും ലണ്ടനിൽ ആദ്യമായി പരിചയപ്പെട്ടത്. ട്രിനിറ്റി കോളേജിൻ്റെ അടുത്തുള്ള ഒരു റെസ്റ്റോറൻ്റിൽ സോണിയ ഗാന്ധി ഒരു വൈട്രെസ്സ് എന്ന നിലയിൽ പാർട്ട് ടൈം ജോലി ചെയ്തിരുന്നു. രാജീവ് ഗാന്ധി ട്രിനിറ്റി കോളേജിൽ പഠിക്കുകയായിരുന്നു. സോണിയ ഗാന്ധി ലണ്ടനിൽ ലെന്നക്സ് കുക്ക് സ്കൂൾ ഓഫ് ലാംഗ്വേജ്സിൽ പഠിക്കുകയായിരുന്നു. 1965 മുതൽ ഇവർ ഡേറ്റ് ചെയ്യാൻ തുടങ്ങി. 1965ൽ തന്നെ രാജീവ് ഗാന്ധി സോണിയ ഗാന്ധിയെ ഇന്ദിര ഗാന്ധിയുമായി പരിചയപ്പെടുത്തിയിരുന്നു. 1968 ഫെബ്രുവരിയിൽ ഇവർ ഇന്ത്യയിൽ വിവാഹിതരായി. ഈ കാര്യം റഷീദ് കിദ്വായി എന്ന മാധ്യമപ്രവർത്തകൻ സോണിയ ഗാന്ധിയുടെ ആത്മകഥയിൽ വ്യക്തമാക്കുന്നു.   

നമുക്ക് താഴെ നൽകിയ പോസ്റ്റിൽ സോണിയ ഗാന്ധിയുടെ പഴയ ചിത്രങ്ങൾ കാണാം. വൈറൽ ചിത്രത്തിൽ കാണുന്ന ഡാൻസരും സോണിയ ഗാന്ധിയും തമ്മിലുള്ള വ്യത്യാസം നമുക്ക് വ്യക്തമായി കാണാം.

https://www.instagram.com/p/DIk1q82T-KU/?img_index=1

നിഗമനം

വൈറൽ പോസ്റ്റിൽ ബാറിൽ നൃത്യം ചെയ്യുന്ന സ്ത്രീ സോണിയ ഗാന്ധിയല്ല. 1967ൽ ഓസ്ട്രേലിയയിലെ സിഡ്നിയിൽ ഒരു ഹോട്ടലിൽ ഗോ ഗോ ഗേൾസ് എന്ന ഡാൻസർമാരുടെ പ്രകടനത്തിൻ്റെ ചിത്രമാണ് തെറ്റായി പ്രചരിപ്പിക്കുന്നത്.  

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:

Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Avatar

Title:ഓസ്‌ട്രേലിയയിലെ ബാറിലെ  പഴയ ചിത്രം സോണിയ ഗാന്ധിയുടെ പേരിൽ തെറ്റായി പ്രചരിപ്പിക്കുന്നു   

Fact Check By: Mukundan K  

Result: False