നരേന്ദ്ര മോദി സര്‍ക്കാര്‍ ഗംഗ നദിയെ ശുചികരിച്ചതിന് മുമ്പുള്ളതും ഇപ്പോഴത്തെയും ചിത്രങ്ങള്‍ എന്ന തരത്തില്‍ രണ്ട് ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്.

പക്ഷെ ഞങ്ങള്‍ ഈ ചിത്രങ്ങള്‍ പരിശോധിച്ചപ്പോള്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ വൃത്തിയാക്കിയതിന് ശേഷമുള്ള ചിത്രം എന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന ചിത്രം മോദി അധികാരത്തില്‍ വന്നതിന് മുമ്പ് എടുത്ത ചിത്രമാണ് എന്ന് കണ്ടെത്തി. എന്താണ് ഗംഗ നദിയുടെ ഇപ്പോഴത്തെ സ്ഥിതിയും ഈ ചിത്രങ്ങളുടെ സത്യവും നമുക്ക് നോക്കാം.

പ്രചരണം

FacebookArchived Link

മുകളില്‍ നമുക്ക് ഒരു പോസ്റ്റ്‌ കാണാം. ഈ പോസ്റ്റില്‍ രണ്ട് ചിത്രങ്ങള്‍ നമുക്ക് കാണുന്നുണ്ട്. പോസ്റ്റിന്‍റെ പ്രകാരം ഈ രണ്ട് ചിത്രങ്ങള്‍ ഗംഗ നദിയുടെതാണ്. ഒരു ചിത്രം നരേന്ദ്ര മോദി അധികാരത്തില്‍ എതുന്നതിന് മുന്‍പുള്ളതും രണ്ടാമത്തെ മോദി അധികാരത്തില്‍ എത്തി ഗംഗയെ വൃത്തിയാക്കിയതിന് ശേഷവുമുള്ളതാണ്. പോസ്റ്റിന്‍റെ അടികുറിപ്പില്‍ പറയുന്നത് നരേന്ദ്ര മോദി ഇപ്രകാരം ഗംഗയെ വൃത്തിയാക്കി പക്ഷെ തിരുവനന്തപുരത്ത് ആമയിഴഞ്ചന്‍ തോട് വൃത്തിയാക്കാന്‍ സാധിച്ചില്ല എന്ന് പറയുന്നു. പോസ്റ്റിന്‍റെ അടികുറിപ്പ് ഇപ്രകാരമാണ്: “വികസനത്തിന്‍റെ കൊടുമുടി കീഴടക്കിയ ബാഴ്സലോണ സിറ്റിക്കാർ ഇങ്ങനെ വേണം ചർച്ച നടത്താൻ. ഇല്ലേൽ ചിലപ്പോൾ ചിലതൊക്കെ മറന്ന് പോകും. ഗംഗാ നദിയിൽ കുളിച്ചാൽ നേരാവണ്ണം ആഹാരം കഴിക്കാൻ സാധിക്കില്ലാ എന്നും വൃത്തിയില്ലായ്മയ്ക്ക് മറ്റൊരു പേരുണ്ടെങ്കിൽ അത് ഗംഗ നദി ആണെന്നുമാണ് പ്രഭുദ്ധ മലയാളി പറഞ്ഞ് നടന്നത്. എന്നാൽ നരേന്ദ്ര മോദി സർക്കാർ അധികാരത്തിൽ എത്തിയപ്പോൾ ഗംഗാ ശുചീകരണത്തിനായി ഒരു വകുപ്പ് തന്നെ ഉണ്ടാക്കി പദ്ധതി നടപ്പിലാക്കി.

ഹരിദ്വാറും, റിഷികേശും, കാശിയിലും, വാരണാസിയിലുമൊക്കെ പോയവർക്കറിയാം ആ മാറ്റം. എന്തൊക്കെ ഉണ്ടാക്കിയാലും ഫാസിസ്റ്റ് മോദി ചെയ്തതൊന്നും ഞങ്ങൾ അംഗീകരിക്കൂല്ലപ്പ. അതെന്താന്ന് ചോദിച്ചാൽ അത് അങ്ങനെയാ....... പക്ഷേ നമ്മടെ ബാഴ്സലോണ സിറ്റിയേ പറ്റി വല്ലതും മിണ്ടിയാൽ നിന്‍റെയൊക്കെ കാര്യം തീർന്നു.

നിന്‍റെ ഗംഗയല്ല ഞങ്ങടെ തിരോന്തോരം. ആ നഗരത്തിനൊരു കപ്പിത്താനുണ്ട്. അതുകൊണ്ട് ഇവിടെ ദുർഗന്ധം വമിക്കുന്ന അഴുക്ക് ചാലുകളും അതിൽ ചാടി മരിക്കുന്ന മനുഷ്യരും സ്വപ്നങ്ങളിൽ മാത്രമാണടേയ്. അങ്ങനെ എങ്ങാനും സംഭവിച്ചാൽ അതിനെ കരഞ്ഞുകൊണ്ട് കൈകാര്യം ചെയ്യാൻ കഴിയുന്ന ഒരു മേയർ ഞങ്ങൾക്കുണ്ടെടാ. അതുകൊണ്ട് വിരട്ടലും വിലപേശലുമൊന്നും ഇങ്ങോട്ട് വേണ്ട.

എന്നാല്‍ ഈ ചിത്രങ്ങള്‍ ശരിക്കും ഗംഗ നദി നരേന്ദ്ര മോദി അധികാരത്തില്‍ എതുന്നതിനും മുന്‍പും എത്തിയതിന് ശേഷമുള്ളതാണോ?

വസ്തുത അന്വേഷണം

ഈ ചിത്രങ്ങളെ ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി ഞങ്ങള്‍ പരിശോധിച്ചു. ആദ്യത്തെ ചിത്രം അതായത് നരേന്ദ്ര മോദി അധികാരത്തില്‍ എത്തുന്നതിന് മുന്‍പുള്ള മാലിന്യം കൊണ്ട് നിറഞ്ഞിരിക്കുന്ന ഗംഗ നദി എന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന ചിത്രം.

ഈ ചിത്രം നരേന്ദ്ര മോദി അധികാരത്തില്‍ വന്നശേഷം എടുത്ത ചിത്രമാണ്. പുലിറ്റ്സര്‍ സമ്മാനം ജയിച്ച റോയിറ്റര്‍സിന്‍റെ ഫോട്ടോജെഴ്നലിസ്റ്റ് ദാനിഷ് സിദ്ദിക്കിയാണ് ഈ ചിത്രം 2017ല്‍ എടുത്തത്. ഈ ചിത്രം ദി വാഷിംഗ്‌ടണ്‍ പോസ്റ്റ്‌ അവരുടെ ഒരു ലേഖനത്തില്‍ പ്രസിദ്ധികരിച്ചിരുന്നു.

വാര്‍ത്ത‍ വായിക്കാന്‍ - The Washington Post | Archived

നരേന്ദ്ര മോദി അധികാരത്തില്‍ വന്നതിന് ശേഷം ശൂചികരിച്ച ഗംഗ നദി എന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന ചിത്രം ഫോട്ടോഗ്രാഫര്‍ എഡ്സണ്‍ വാക്കര്‍ 2010ല്‍ ഹരിദ്വാരില്‍ എടുത്ത ചിത്രമാണ്. ഈ ചിത്രം 2010ല്‍ ഹരിദ്വാരില്‍ നടന്ന കുംഭ മേളയുടെ സമയത്താണ് എടുത്തത്. 2014 മെയ്‌ മാസത്തിലാണ് നരേന്ദ്ര മോദി പ്രധാനമന്ത്രിയായത്. അതിനാല്‍ ഈ ചിത്രം മോദി സര്‍ക്കാര്‍ വരുന്നതിന് മുന്‍പുള്ളതാണ്.

Wikimedia Commons | Archived

2014ല്‍ പ്രധാനമന്ത്രി മോദി അധികാരത്തില്‍ വന്നതിന് ശേഷം നമാമി ഗംഗേ പദ്ധതി പ്രഖ്യാപിച്ചു. ഗംഗ നദിയെ മാലിന്യരഹിതമാക്കണം എന്നായിരുന്നു ഈ പദ്ധതിയുടെ ലക്ഷ്യം. ഇതിന്‍റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ ഒക്ടോബര്‍ 2022 വരെ 25000 കോടി രൂപ ചിലവഴിച്ചിട്ടുണ്ട്. 1986 മുതല്‍ 2014 വരെ വെറും 20000 കോടി രൂപയാണ് ഗംഗയുടെ ശൂചികരണത്തിന് വേണ്ടി ചിലവാക്കിയത്. കുടാതെ 2015 മുതല്‍ 2021 വരെ IITകളുടെ സഹായത്തോടെ 815 സീവേജ് ട്രീറ്റ്മെന്‍റ് പ്ലാന്‍റുകള്‍ (STP) സ്ഥാപ്പിച്ചിട്ടുണ്ട്. കേന്ദ്ര മന്ത്രി നിതിന്‍ ഗഡകരി 2018ല്‍ പറഞ്ഞത് 2020 വരെ ഗംഗ നദി മാലിന്യരഹിതമാകും എന്നായിരുന്നു. പക്ഷെ ഇത് സാധിച്ചില്ല എന്നാണ് സത്യം.

STP കൂടിയിട്ടുണ്ടെങ്കിലും ഇപ്പോഴും എന്നതില്‍ വളരെ കുറവാണ്. കുടാതെ കേന്ദ്ര മലീനികരണ നീയനത്രണ ബോര്‍ഡ്‌ (CPCB) പ്രകാരം 123 പ്രവര്‍ത്തനക്ഷമമായ STPകളില്‍ വരും 46 അന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ഇറക്കിയ നിര്‍ദേശങ്ങള്‍ പ്രകാരം പ്രവര്‍ത്തിക്കുന്നത്.

STP Status Report

ദി ഥര്‍ഡ് പോള്‍ പ്രസിദ്ധികരിച്ച റിപ്പോര്‍ട്ട്‌ പ്രകാരം പ്രവര്‍ത്തനത്തിലുള്ള STPകളില്‍ വരുന്ന മലിനജലം ഇവരുടെ ശേഷിയെ കാല്‍ കൂടുതലാണ്. അതിനാല്‍ ഈ STPകള്‍ക്ക് ഈ മലിനജലം സംസ്കരിക്കാന്‍ സാധിക്കുന്നില്ല. ഈ പ്രശനം മഴകാലത്ത് ഇന്നിയും ഗുരുതരമാകും കാരണം ഈ മലിനജലം മഴവെള്ളവുമായി ചേരും. ഈ സാഹചര്യങ്ങളില്‍ ഈ വെള്ളം ശരിക്ക് സംസ്കരിക്കാതെയാണ് ഗംഗയില്‍ ഒഴുകി വിടുന്നത്.

ഇത് കാരണം ഘതകമായ ഫീക്കള്‍ കോളിഫോം ബാക്ടീരിയ ഗംഗ നദിയില്‍ കൂടുകയാണ്. ഡൌണ്‍ ടൂ എര്‍ത്ത് പ്രസിദ്ധികരിച്ച റിപ്പോര്‍ട്ട്‌ പ്രകാരം CPCBയുടെ 71% ജലത്തിന്‍റെ ഗുണനിലവാരം നിരീക്ഷിക്കുന്ന സ്റ്റേഷനുകൾ ഫീക്കള്‍ കോളിഫോം ഭയാനകമാംവിധം ഉയർന്ന നിലയിലാണെന്നാണെന്ന് റിപ്പോര്‍ട്ട്‌ ചെയ്തത്.

നിഗമനം

പ്രധാനമന്ത്രി മോദി ഗംഗ നദിയെ ശുചികരിച്ച ശേഷമുള്ള ചിത്രം എന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന ചിത്രം യഥാര്‍ത്ഥത്തില്‍ 2010ല്‍ എടുത്ത ചിത്രമാണ്. കുടാതെ 2014നെ മുന്‍പുള്ള മാലിന്യം നിറഞ്ഞു കിടക്കുന്ന ഗംഗയുടെ ചിത്രം എന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന ചിത്രം 2017ല്‍ എടുത്ത ചിത്രമാണ്.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:

Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Avatar

Title:ഈ ചിത്രം പ്രധാനമന്ത്രി മോദി ശുചികരിച്ച ഗംഗ നദിയുടെതല്ല...

Fact Check By: K. Mukundan

Result: Partly False