FACT CHECK: പഴയെ വീഡിയോ ഉപയോഗിച്ച് ബിജെപി മൈനോരിറ്റി മോര്‍ച്ചയുടെ ദേശിയ ട്രഷററിന്‍റെ മുഖത്ത് കരി തേച്ചു എന്ന തരത്തില്‍ തെറ്റായ പ്രചരണം...
ബിജെപിയുടെ മൈനോരിറ്റി മോര്‍ച്ചയുടെ ദേശിയ ട്രഷറര്‍ ഇനായത്ത് ഹുസൈന്‍ ഖുറേഷിയുടെ മുഖത്ത് കരി തേച്ച് ആക്രമിച്ചു എന്ന തരത്തില്‍ സമുഹ മാദ്ധ്യമങ്ങളില്‍ ശനിയാഴ്ച മുതല്‍ ഒരു വാര്‍ത്ത ഫെസ്ബൂക്കില്‍ പ്രചരിക്കുന്നുണ്ട്. ഇതേ വാര്‍ത്തയുള്ള ഒരു പോസ്റ്റിന് ഇത് വരെ ലഭിച്ചിരിക്കുന്നത് 350 ക്കാളധികം ഷെയറുകളാണ്. എന്നാല്‍ ബിജെപിയുടെ ദേശിയ നേതാവിനെതിരെ ഇങ്ങനെയൊരു ആക്രമണമുണ്ടായിട്ടുണ്ടോ ഇല്ലയോ എന്ന് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ പോസ്റ്റില്‍ പ്രചരിപ്പിക്കുന്നത് പൂര്‍ണ്ണമായി തെറ്റാണെന്ന് ഞങ്ങള്‍ കണ്ടെത്തി. എന്താണ് പോസ്റ്റില്‍ വീഡിയോയില്‍ കാണുന്ന സംഭവത്തിനെ കുറിച്ച് നല്‍കിയിരിക്കുന്നത് എങ്ങനെയാണ് ഞങ്ങള്‍ വീഡിയോയിലെ സംഭവത്തിന്‍റെ യഥാര്‍ത്ഥ്യം കണ്ടെത്തിയത് എന്ന് നമുക്ക് അറിയാം.
വിവരണം
Archived Link |
മുകളില്‍ നല്‍കിയ വീഡിയോയില്‍ സോഫയില്‍ ഇരിക്കുന്ന ഒരു വ്യക്തിയെ മറ്റൊരു വ്യക്തി വന്ന്‍ മുഖത്ത് കരി തേച്ച് ആക്രമിക്കുന്നതായി കാണാം. പോസ്റ്റില്‍ നല്‍കിയ വാചകം ഇപ്രകാരമാണ്: “ബിജെപി മൈനോറിറ്റി മോർച്ച ട്രഷറർ ഇനായത്ത് ഹുസൈൻ ഖുറേഷിയുടെ മുഖത്ത് കരിഓയിൽ അഭിഷേകം ചെയ്യുകയും ചെരുപ്പുകൊണ്ട് താലോടുകയും ചെയ്യുന്ന എൻആർസി പ്രതിഷേധക്കാർ”
എന്നാല്‍ വീഡിയോയില്‍ കാണുന്ന സംഭവം യഥാര്‍ത്ഥത്തില്‍ എന്താന്നെന്ന്‍ നമുക്ക് നോക്കാം.
വസ്തുത അന്വേഷണം
ഈ വീഡിയോയിനെ കുറിച്ച് ഫാക്റ്റ് ക്രസണ്ടോയുടെ ഹിന്ദി ടീം വസ്തുത അന്വേഷണം നടത്തി വീഡിയോയില്‍ കാണുന്ന സംഭവത്തിന് പോസ്റ്റില്‍ പറയുന്നതുമായി യാതൊരു ബന്ധവുമില്ല എന്ന് കണ്ടെത്തിയിട്ടുണ്ടായിരുന്നു. ഹിന്ദിയില്‍ വസ്തുത അന്വേഷണ റിപ്പോര്‍ട്ട് വായിക്കാനായി താഴെ നല്‍കിയ ലിങ്ക് ക്ലിക്ക് ചെയുക:
कालिख पोतने का यह वीडियो २०१८ से है और इसका CAA से कोई सम्बन्ध नहीं है |
വീഡിയോയിനെ In-Vid ഉപയോഗിച്ച് വിവിധ ഫ്രേമുകളില്‍ വിഭജിച്ചു അതില്‍ നിന്ന് ലഭിച്ച ഒരു ചിത്രത്തിന്‍റെ ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോള്‍ ഞങ്ങള്‍ക്ക് ലഭിച്ച ഫലങ്ങളില്‍ യുട്യൂബില്‍ മാര്‍ച്ച് 12, 2018ന് പ്രസിദ്ധികരിച്ച ഒരു വീഡിയോ ലഭിച്ചു. വീഡിയോയുടെ അടികുറിപ്പ് പ്രകാരം അജ്മേര്‍ ശരീഫ് ദര്‍ഗയിലെ ഒരു ഖാദിം മറ്റേയൊരു ഖാദിമിനെ ആക്രമിച്ചു എന്നാണ് മനസിലാവുന്നത്.
ഞങ്ങള്‍ ഈ സംഭവത്തിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ പല മാധ്യമങ്ങള്‍ ഈ സംഭവത്തിനെ കുറിച്ച് പ്രസിദ്ധികരിച്ച റിപ്പോര്‍ട്ടുകള്‍ ഞങ്ങള്‍ക്ക് ലഭിച്ചു. വാര്‍ത്തകള്‍ പ്രകാരം സംഭവം രാജസ്ഥാനിലെ അജ്മേറിലാണ് സംഭവിച്ചത്. ഖ്വാജ ഗരീബ് നവാസിന്‍റെ ദര്‍ഗയിലെ ഖാദിം (സേവകനായ) അബ്ദുല്‍ മാജിദ് ചിശ്തിയുടെ മുഖത്ത് കരി വെച്ച് മറ്റേയൊരു ഖാദിം ഹസിബുര്‍ റഹ്മാന്‍ (ബണ്ടി) ആക്രമിച്ചു. അബ്ദുല്‍ മാജിദ് ചിശ്തി അജ്മേര്‍ ശരീഫിന്‍റെ ഖാദിം മാരുടെ സംഘടനയായ അന്ജൂമന്‍ ഷേഖ്ജാദ്ഗാന്‍റെ സെക്രട്ടറിയാണ്. അദേഹത്തിന്‍റെ മുഖത്ത് കരി തേച്ച് ആക്രമിക്കുന്ന ബണ്ടി മുന്‍ സെക്രട്ടറി ഹഫീസുര്‍ റഹ്മാന്‍ ചിശ്തിയുടെ അനന്തരിവനാണ്. വാര്‍ത്തയുടെ പ്രകാരം അന്ജൂമന്‍ ശേഖ്ജാദ്ഗാന്‍റെ സെക്രട്ടറി അബ്ദുല്‍ മാജിദ് ചിശ്തി മുന്‍ സെക്രട്ടറി ഹഫീസുര്‍ റഹ്മാന്‍ ചിശ്തിയുടെ മുകളില്‍ പണം അട്ടിമറി നടത്തിയതിന്‍റെ ആരോപണം ഉന്നയിച്ചിട്ടുണ്ടായിരുന്നു. ഇതിനെ തുടര്ന്നാണ് അദേഹത്തിന്‍റെ മുകളില്‍ ഈ ആക്രമണം ഉണ്ടായത്. ഈ സംഭവത്തിനെ കുറിച്ച് താഴെ നല്‍കിയ ലിങ്കുകള്‍ ഉപയോഗിച്ച് വിശദമായി അറിയാം.
News18 | Patrika | News Nation |
നിഗമനം
പോസ്റ്റില്‍ പ്രചരിപ്പിക്കുന്ന വീഡിയോ തെറ്റായ വിവരണത്തോടെ തെറ്റിധരിപ്പിക്കുകയാണ്. വീഡിയോയില്‍ കാണുന്നത് ബിജെപിയുടെ മൈനോരിറ്റി മോര്‍ച്ച ദേശിയ ട്രഷറര്‍ ഇനായത്ത് ഹുസൈന്‍ അല്ല പകരം അജമേര്‍ ശരീഫ് ദര്‍ഗായിലെ ഒരു ഖാദീം അബ്ദുല്‍ മാജിദ് ചിശ്തിയാണ്.
Title:FACT CHECK: പഴയെ വീഡിയോ ഉപയോഗിച്ച് ബിജെപി മൈനോരിറ്റി മോര്‍ച്ചയുടെ ദേശിയ ട്രഷററിന്‍റെ മുഖത്ത് കരി തേച്ചു എന്ന തരത്തില്‍ തെറ്റായ പ്രചരണം...
Fact Check By: Mukundan KResult: False