കര്‍ഷക സമരത്തിനിടെ സമരക്കാര്‍ക്കിടയില്‍ മദ്യ വിതരണം നടത്തുന്നുവെന്ന് അവകാശപ്പെട്ട് ചില വീഡിയോകള്‍ പ്രചരിക്കുന്നുണ്ട്.

പ്രചരണം

ഉയര്ന്ന പ്ലാറ്റ്ഫോമില്‍ നീലക്കളറുള്ള വലിയ കാനുകളില്‍ നിന്നും അവിടെ തടിച്ചു കൂടിയ ജനക്കൂട്ടത്തിന് ഗ്ലാസുകളില്‍ മദ്യം പകര്‍ന്നു നല്‍കുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. മദ്യം കഴിച്ചവരും വാങ്ങാന്‍ നില്‍ക്കുന്നവരും സന്തോഷം കൊണ്ട് പാട്ടുപാടുകയും നൃത്തം ചെയ്യുകയും ചെയ്യുന്നുണ്ട്. കാര്‍ഷിക സമര വേദിയില്‍ നിന്നുള്ള ദൃശ്യങ്ങളാണിത് എന്നു സൂചിപ്പിച്ച് ഒപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെ: “കര്‍ഷക സമരത്തിലെ ഈവനിംഗ് ബാർ 😃

FB postarchived link

എന്നാല്‍ തെറ്റായ പ്രചരണമാണിതെന്നും 2021 ലെ ഈ ദൃശ്യങ്ങള്‍ക്ക് ഇപ്പോള്‍ നടക്കുന്ന കര്‍ഷക സമരവുമായി യാതൊരു ബന്ധവുമില്ലെന്നുംഅന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.

വസ്തുത ഇതാണ്

വീഡിയോ പഞ്ചാബിലെ ലുധിയാന ജില്ലയിൽ നടന്ന ബാബ റോദു ഷാ മേളയിൽ നിന്നുള്ളതാണ്. ഞങ്ങള്‍ വീഡിയോ കീ ഫ്രെയിമുകളില്‍ ഒന്നിന്റെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോള്‍ സമാനതയുള്ള ചില വീഡിയോകള്‍ ലഭിച്ചു.

വേറെ ആംഗിളില്‍ ചിത്രീകരിച്ച ദൃശ്യങ്ങളാണ് ലഭിച്ചതെങ്കിലും ഒരേ മേളയിൽ നിന്നുള്ളതാണെന്ന് താരതമ്യപ്പെടുത്തുമ്പോൾ ഞങ്ങൾക്ക് നിർണ്ണയിക്കാൻ കഴിഞ്ഞു.

കാവുങ്കെ കലൻ ഗ്രാമത്തിലെ ബാബ റോദു ഷാ ദർഗയില്‍ പതിവായി എല്ലാ വര്‍ഷവും ഭക്തര്‍ക്ക് പ്രസാദമായി മദ്യ വിതരണം നടത്തുന്നുണ്ട്. കൂടാതെ അന്നദാനവും ഉണ്ടെന്ന് മറ്റ് വീഡിയോകള്‍ പരിശോധിച്ചാല്‍ മനസ്സിലാകും.

2021 ലെ ബാബ റോദു ഷാ ഉല്‍സവവുമായി ബന്ധപ്പെട്ട വിവിധ വീഡിയോകളില്‍ ഓറഞ്ച് നിറമുള്ള കുര്‍ത്തി ധരിച്ച ഒരു ചെറുപ്പക്കാരനെയും കൂടാതെ ഒരു ട്രക്ക് ദർഗയ്ക്ക് സമീപം പാർക്ക് ചെയ്തിരിക്കുന്നതും കാണാം.

പഞ്ചാബി ഭാഷയിലുള്ള ജന്‍ശക്തി ന്യൂസ് എന്ന മാധ്യമം സമാന ദൃശ്യങ്ങളുടെ വീഡിയോയുമായി 2021 സെപ്റ്റംബര്‍ 14 ന് ഫേസ്ബുക്കില്‍ പോസ്റ്റു ചെയ്ത കുറിപ്പ് ഇങ്ങനെ: “കർഷകരോടുള്ള സർക്കാർ സംവിധാനത്തിന്‍റെ പോരായ്മകള്‍ക്ക് എതിരെയുള്ള സമരമെന്ന പേരില്‍ പ്രചരിപ്പിക്കുന്ന ദൃശ്യങ്ങളുടെ രഹസ്യങ്ങൾ വെളിപ്പെടുന്നു:

മുൻകാലങ്ങളിൽ, കൗങ്കേ ഗ്രാമത്തിലെ ബാബാ റോദു ഷാ ഉല്‍സവത്തില്‍ മദ്യം വിളമ്പുന്ന വീഡിയോ, കർഷകരുടെ പേരില്‍ കാണിക്കുന്നു. ഇത്തരക്കാരുടെ കുപ്രചരണങ്ങൾ അവസാനിപ്പിക്കണം

മാധ്യമ പ്രവര്‍ത്തകന്‍ റാണാ ഷേഖ് ദൌലത്തിന്‍റെ പ്രത്യേക റിപ്പോര്‍ട്ട് നിങ്ങൾ കാണണം:”

വീഡിയോകൾ കർഷകരുടെ പ്രതിഷേധത്തിൽ നിന്നുള്ളതല്ല, പഞ്ചാബിലെ ലുധിയാനയിലെ കൗങ്കെ കലൻ ഗ്രാമത്തിൽ നടന്ന ഒരു മതമേളയിൽ നിന്നുള്ളതാണ്, അവിടെ ബാബ റോദു ഷാ ഭക്തര്‍ക്ക് മദ്യം വിതരണം ചെയ്യുകയാണ്.

2021 സെപ്റ്റംബർ 7 മുതൽ ദൈയ്നിക് ജാഗ്രൻ റിപ്പോർട്ട് അനുസരിച്ച്, ജാഗ്രണിലെ ഏറ്റവും വലിയ ഗ്രാമമായ കൗങ്കെ കലനിൽ ബാബ റോദു ഷായുടെ ഒരു ദർഗയുണ്ട്, വലിയ വിഭാഗം ഭക്തരുമുണ്ട്. ഈ ദർഗയ്ക്ക് 45 വർഷം പഴക്കമുണ്ടെന്നും ഭക്തർ ആത്മാർത്ഥമായ മനസ്സോടെ ഇവിടെ എന്ത് ആഗ്രഹം നടത്തിയാലും അത് തീർച്ചയായും നിറവേറ്റപ്പെടുമെന്നും ബാബ റോഡ് ഷാ ദർഗയിലെ മുഖ്യ സേവകൻ ബില്ലു പറഞ്ഞു. എല്ലാ വർഷവും, സെപ്റ്റംബർ 5, 6 തീയതികളിൽ ഇവിടെ ഒരു വാർഷിക മേള നടക്കുന്നു, അതിൽ ഗായകർ ബാബ ജിയുടെ മഹത്വം പാടി ഭക്തരെ ആകർഷിക്കുന്നു. ഇതിൽ ആദ്യ ദിവസം സ്ത്രീകൾക്ക് മാത്രമേ പങ്കെടുക്കാൻ അനുവാദമുള്ളൂ, രണ്ടാം ദിവസം പുരുഷന്മാർ മാത്രമേ പങ്കെടുക്കാവൂ. ഇത്തവണ ഗായകരായ ആത്മ ബുധിയാൽ, അമൻ റോസി, ബൽക്കർ അങ്കില, സുരിദാർ മാൻ, കമ്മോ എന്നിവർ തങ്ങളുടെ ഗാനങ്ങളിലൂടെ മികച്ച അന്തരീക്ഷമാണ് മേളയിൽ ഒരുക്കിയത്. നഗരപഞ്ചായത്തിന്‍റെയും പ്രവാസി ഹീറോകളുടേയും സഹായത്തോടെയാണ് ഈ മേള സംഘടിപ്പിക്കുന്നതെന്നും ദൂരദിക്കുകളിൽ നിന്നും ആളുകൾ പങ്കെടുക്കാൻ എത്താറുണ്ടെന്നും അദ്ദേഹം പറഞ്ഞു. നേർച്ച പൂർത്തിയാകുമ്പോൾ ഇവിടെ മദ്യവും വിളമ്പുന്നു എന്നതാണ് പ്രധാന കാര്യം.

വൈറൽ വീഡിയോ കർഷകരുടെ പ്രതിഷേധത്തിൽ നിന്നല്ല, പഞ്ചാബിലെ ലുധിയാന ജില്ലയിലെ കങ്കൻ ഗ്രാമത്തിലെ ഒരു ഉല്‍സവ ആഘോഷത്തില്‍ നിന്നാണ്.

നിഗമനം

പോസ്റ്റിലെ പ്രചരണം തെറ്റാണ്. നിലവിലെ കര്‍ഷക സമരത്തില്‍ പങ്കെടുക്കുന്ന കര്‍ഷകര്‍ക്ക് മദ്യ വിതരണം നടത്തുന്നു എന്നവകാശപ്പെട്ട് പ്രചരിപ്പിക്കുന്ന വീഡിയോ 2021 സെപ്റ്റംബറില്‍ പഞ്ചാബ് ലുധിയാനയിലെ കാവുങ്കെ കലൻ ഗ്രാമത്തിലെ ബാബ റോദു ഷാ ദർഗയില്‍ നടക്കുന്ന വാര്‍ഷിക ഉല്‍സവത്തില്‍ മദ്യം വിതരണം ചെയ്യുന്നതിന്‍റെതാണ്. വീഡിയോയ്ക്ക് കര്‍ഷക സമരവുമായി യാതൊരു ബന്ധവുമില്ല.

ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:മദ്യ വിതരണത്തിന്‍റെ ദൃശ്യങ്ങള്‍ കര്‍ഷക സമരത്തിലെതല്ല, 2021 ല്‍ പഞ്ചാബിലെ മതാഘോഷത്തില്‍ നിന്നുള്ളതാണ്...

Fact Check By: Vasuki S

Result: False