ബംഗ്ലാദേശിൽ വിദ്യാർത്ഥികളുടെ പ്രതിഷേധം കൂടിയതോടെ മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജ്യം വിട്ടു. ബംഗ്ലാദേശിലെ ഭരണം ഇപ്പോള്‍ ബംഗ്ലാദേശ് സൈന്യം രൂപീകരിച്ച ഇടക്കാല സർക്കാർ ഏറ്റെടുത്തു. ഈ സർക്കാർ നയിക്കാൻ പോകുന്നത് നോബൽ പ്രൈസ് ജേതാവായ ഡോ. മുഹമ്മദ് യൂനുസ് ആണ്. ശ്രിലങ്കയിൽ നാം കണ്ടത് പോലെ ബംഗ്ലാദേശിലും പ്രതിഷേധകർ ഷെയ്ഖ് ഹസീനയുടെ താമസസ്ഥലമായ ഗാനഭബനിൽ കയറി ആസ്വദിക്കുന്നതിന്‍റെയും സാധനങ്ങൾ മോഷ്ടിച്ച് പോകുന്നതിന്‍റെയും ദൃശ്യങ്ങൾ നാം കണ്ടിരുന്നു. ഇതിനിടെ ബംഗ്ലാദേശിൽ നിന്ന് പല വീഡിയോകൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്.

ഇതിനിടെ ബംഗ്ലാദേശില്‍ ഹിന്ദുകള്‍ക്കെതിരെ ഹിംസയുടെ റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. റിപ്പോര്‍ട്ടുകള്‍ പ്രകാരം ബംഗ്ലാദേശിലെ ഹിന്ദുകള്‍ ഷെയ്ഖ് ഹസീനയുടെ ആവാമി ലീഗ് പാര്‍ട്ടിയെ പിന്തുണയ്ക്കുന്നവരാണ് എന്ന് ആരോപ്പിച്ച് പല ഹിന്ദുകളുടെ വീടുകള്‍ക്ക് പ്രതിഷേധകര്‍ തീ കോളത്തി, ക്ഷേത്രങ്ങളും തകര്‍ത്തു എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇതിനിടെ ഒരു യുവതിയെ കെട്ടിയിരിക്കുന്നത്തിന്‍റെ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. ഈ വീഡിയോയില്‍ കാണുന്ന യുവതി പീഡനത്തിന് ഇരയായ ഒരു ഹിന്ദു യുവതിയാണ് എന്ന തരത്തിലാണ് ഈ വീഡിയോ പ്രചരിപ്പിക്കുന്നത്.

പക്ഷെ ഞങ്ങള്‍ ഈ വീഡിയോയെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് സംഭവത്തിന്‍റെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം.

പ്രചരണം

FacebookArchived Link

മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ഒരു കെട്ടിയിട്ട യുവതിയുടെ ദൃശ്യങ്ങള്‍ കാണാം. ഈ വീഡിയോയെ കുറിച്ച് പോസ്റ്റിന്‍റെ അടികുറിപ്പില്‍ പറയുന്നത് ഇങ്ങനെയാണ്: “ഏതോ ദൈവത്തെ പ്രീതിപ്പെടുത്താൻ ആണ് ഇതൊക്കെ എന്ന് ആലോചിക്കുമ്പോൾ ആണ് ബംഗ്ലാദേശിലെ ഹിന്ദു സ്ത്രീകൾ!

അവർ ബലാത്സംഗം ചെയ്യപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യുന്നു!

Hindu Women in Bangladesh!

They are being Raped and Killed! Hindus are staring at a Genocide in Bangladesh

These images and videos make you feel so helpless!

Welcome to new bangladesh

എന്നാല്‍ എന്താണ് ഈ വീഡിയോയുടെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം.

വസ്തുത അന്വേഷണം

വീഡിയോയുടെ സ്ക്രീന്‍ഷോട്ടുകള്‍ ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോള്‍ JnU Short Stories എന്ന പേജില്‍ ഈ വീഡിയോ ലഭിച്ചു. ഈ വീഡിയോയോടൊപ്പം നല്‍കിയ വിവരണം പ്രകാരം ഈ വീഡിയോ മാര്‍ച്ചില്‍ ഫെയറൂസ് അബന്തിക എന്ന വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യയെ തുടര്‍ന്ന് നടന്ന പ്രതിഷേധത്തിന്‍റെതാണ് എന്ന് വ്യക്തമാകുന്നു.

FacebookArchived Link

ഈ വിവരം വെച്ച് ഞങ്ങള്‍ ഗൂഗിളില്‍ അന്വേഷിച്ചപ്പോള്‍ ഞങ്ങള്‍ക്ക് ആജ്കേര്‍ പത്രിക എന്ന ബംഗ്ലാദേശി മാധ്യമ വെബ്സൈറ്റ് നടത്തിയ അന്വേഷണത്തിന്‍റെ റിപ്പോര്‍ട്ട്‌ ലഭിച്ചു. ഈ റിപ്പോര്‍ട്ട്‌ പ്രകാരം ബംഗ്ലാദേശിലെ ജഗന്നാഥ് സര്‍വകലാശാലയില്‍ ലൈംഗിക പീഡനത്തിന് ഇരയായ ഫെയറൂസ് അബന്തിക എന്ന വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. ഇതിനെ തുടര്‍ന്ന് ഈ കൊല്ലം മാര്‍ച്ചില്‍ സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ അബന്തികെയ്ക്ക് നീതി ലഭിക്കാൻ മൗന പ്രതിഷേധം നടത്തിയിരുന്നു ഈ പ്രതിഷേധത്തിന്‍റെ ദൃശ്യങ്ങൾ ആണ് നാം കാണുന്നത്. ഈ പ്രതിഷേധത്തിന്‍റെ ചില ചിത്രങ്ങളും നമുക്ക് താഴെ കാണാം.

Image Courtesy : Ajker Patrika

നിഗമനം

ബംഗ്ലാദേശിൽ ഒരു വിദ്യാർത്ഥിനിയുടെ ആത്മഹത്യയെ തുടർന്ന് നടന്ന പ്രതിഷേധത്തിന്‍റെ ദൃശ്യങ്ങൾ ബംഗ്ലാദേശിൽ ഹിന്ദു വനിതായെ പീഡിപ്പിക്കുന്നത്തിന്‍റെ ദൃശ്യങ്ങൾ എന്ന തരത്തിൽ വ്യാജമായി പ്രചരിപ്പിക്കുകേയാണ് എന്ന് അന്വേഷണത്തിൽ നിന്ന് വ്യക്തമാകുന്നു.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:

Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Avatar

Title:ബംഗ്ലാദേശില്‍ പ്രതിഷേധത്തിന്‍റെ ഭാഗമായ നാടകത്തിന്‍റെ വീഡിയോ ഹിന്ദു വനിതക്കെതിരെ ക്രൂരത എന്ന തരത്തില്‍ തെറ്റായി പ്രചരിപ്പിക്കുന്നു...

Fact Check By: K. Mukundan

Result: False