26 ഏപ്രിലിന് രണ്ടാം ഘട്ടം വോട്ടെടുപ്പ് സമാപിച്ചു. ഈ ഘട്ടത്തില്‍ കേരളത്തിലെ എല്ലാം 20 മണ്ഡലങ്ങള്‍ അടക്കം രാജ്യത്തിലെ 88 മണ്ഡലങ്ങളില്‍ ജനങ്ങള്‍ അവരുടെ വോട്ട് രേഖപ്പെടുത്തി. ഇതിനിടെ EVM മെഷീനില്‍ തട്ടിപ്പ് എന്ന് ആരോപിച്ച് ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്.

പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങള്‍ അന്വേഷണം നടത്തിയപ്പോള്‍ ഈ വീഡിയോ 2022 മുതല്‍ പ്രചരിക്കുന്ന VVPAT സ്ലിപ്പുകള്‍ ശേഖരിക്കുന്ന പ്രക്രിയയുടെതാണെന്ന് കണ്ടെത്തി. എന്താണ് വീഡിയോയില്‍ കാണുന്ന സംഭവത്തിന്‍റെ സത്യാവസ്ഥ നമുക്ക് അന്വേഷിക്കാം.

പ്രചരണം

FacebookArchived Link

മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് VVPAT മെഷീനുകളില്‍ നിന്ന് സ്ലിപ്പുകള്‍ എടുക്കുന്നത് കാണാം. ഈ സ്ലിപ്പുകള്‍ ഒരു കറുത്ത കവറില്‍ ഇടുന്നതും കാണാം. വീഡിയോയുടെ മുകളില്‍ ഇംഗ്ലീഷില്‍ എഴുതിയ വാചകം പറയുന്നത് ഇതാണ്: “ദൈവായി ഇത് എല്ലാം ഗ്രൂപ്പുകളിലും ഫോര്‍വേഡ് ചെയ്യുക. ഈ വീഡിയോ സുപ്രീം കോടതി വരെ എത്തണം.” പോസ്റ്റിന്‍റെ അടികുറിപ്പിലും പറയുന്നത് ഇങ്ങനെയാണ്: “പ്രിയ വോട്ടർമാരെ ഇത് കടും ചതിയാണ്... പെട്ടെന്ന് പരമാവധി ഷെയർ ചെയ്യൂ..”

വസ്തുത അന്വേഷണം

വീഡിയോയെ കുറിച്ച് കൂടുതല്‍ അറിയാന്‍ ഞങ്ങള്‍ വീഡിയോയുടെ സ്ക്രീന്‍ഷോട്ട് എടുത്ത് ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചു. ഈ വീഡിയോ Xല്‍ 2022 മുതല്‍ ലഭ്യമാണെന്ന് അന്വേഷണത്തില്‍ നിന്ന് കണ്ടെത്തി. 13 ഡിസംബര്‍ 2022ന് ഈ വീഡിയോ ഷേനാസ് എന്ന X ഹാന്‍ഡില്‍ ട്വീറ്റ് ചെയ്തിരുന്നു. ഈ വീഡിയോ ഗുജറാത്തിലെ ഭാവ്നഗരിലെതാണെന്ന് ട്വീറ്റില്‍ പറയുന്നു.

Archived Link

പക്ഷെ ഈ ട്വീറ്റിന് മറുപടി നല്‍കി ഭാവ്നഗര്‍ ജില്ല കളക്ടര്‍ രംഗത്തെത്തിയിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിര്‍ദേശങ്ങള്‍ പ്രകാരം വോട്ടുകള്‍ എണ്ണിയതിന് ശേഷം VVPAT സ്ലിപ്പുകള്‍ മെഷീനില്‍ നിന്ന് എടുത്ത് ഒരു കറുത്ത കവറില്‍ നിറച്ച് കവര്‍ സീല്‍ ചെയ്ത് വെക്കുന്നതാണ്. ഈ പ്രക്രിയ ക്യാമറയില്‍ റെക്കോര്‍ഡ്‌ ചെയ്യുന്നതാണ് എന്ന് ഭാവ്നഗര്‍ ജില്ല കളക്ടര്‍ വ്യക്തമാക്കിയിരുന്നു. അദ്ദേഹം അന്ന് ചെയ്ത ട്വീറ്റ് താഴെ കാണാം.

Archived Link

VVPAT സ്ലിപ്പുകള്‍ എടുക്കുന്നത്തിന്‍റെ ഈ പ്രക്രിയ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അവരുടെ വെബ്സൈറ്റില്‍ മെയ്‌ 4, 2022ന് പ്രസിദ്ധികരിച്ചിട്ടുണ്ട്. ഇതേ നിര്‍ദേശങ്ങളുടെ സ്ക്രീന്‍ഷോട്ട് ആണ് ഭാവ്നഗര്‍ കളക്ടര്‍ ട്വീറ്റ് ചെയ്തത്.

നിര്‍ദേശം വ്യതമായി പറയുന്നു, “VVPAT സ്ലിപ്പുകള്‍ VVPAT ഡ്രോപ്പ് ബോക്സില്‍ നിന്ന് എടുത്ത് കട്ടിയുള്ള കറുത്ത പേപ്പറില്‍ നിന്ന് നിര്‍മിച്ച കറുത്ത കവറിലിട്ട് ചുവന്ന മെഴുക് ഉപയോഗിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ രണ്ട് ഭാഷയിലുള്ള സീല്‍ വെച്ച് അടച്ച് റീറ്റര്‍നിംഗ് ഓഫീസറിന് നല്‍കേണ്ടതാണ്.

ഇതാനെയാണ് നമ്മള്‍ വീഡിയോയിലും കാണുന്നത്.

ഈ വീഡിയോ എവിടെതെതാണ് എന്നതിനെ കുറിച്ച് യാതൊരു വിവരമില്ല. ഈ വീഡിയോ ഭാവ്നഗറിന്‍റെ പേരില്‍ പ്രച്ചരിപ്പിക്കുണ്ടേങ്കിലും ആധികാരികമായി ഇതിന്‍റെ യാതൊരു സ്ഥിരികരണം ഇത് വരെ ലഭിച്ചിട്ടില്ല. 2022ല്‍ ബൂം അന്നത്തെ ഭാവ്നഗര്‍ ജില്ല കളക്ടരും ജില്ല തെരഞ്ഞെടുപ്പ് അധികാരിയുമായ ഡി.കെ. പാറെഖുമായി സംസാരിച്ചിരുന്നു. ഈ വീഡിയോയെ കുറിച്ച് അദ്ദേഹം ബൂമിനോട് പ്രതികരിച്ചത് ഇങ്ങനെയാണ്: “ഞങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയ നിര്‍ദേശം പ്രകാരം പ്രവര്‍ത്തിക്കുന്നു എന്നു മാത്രമേയുള്ളൂ. ഈ പ്രക്രിയുടെ ദൃശ്യങ്ങള്‍ റെക്കോര്‍ഡ്‌ ചെയ്യുന്നതാണ് കുടാതെ എല്ലാ സ്ഥാനാര്‍ഥികളുടെ മുന്നിലാണ് ഈ പ്രക്രിയ നടത്തുന്നത്. ”

ഞങ്ങള്‍ കേരളത്തിലെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനുമായി ബന്ധപ്പെട്ടു. അവിടെയുള്ള അധികാരികളോട് ഈ വീഡിയോയെ കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹം ഇത് സാധാരണമായി നടത്തുന്ന പ്രക്രിയയാണെന്ന് വ്യക്തമാക്കി. അദ്ദേഹം പറയുന്നത്, “വീഡിയോയില്‍ കാണുന്നത് സാധാരണ പ്രക്രിയയാണ്. വോട്ടിംഗ് കഴിയുന്നതിന് ശേഷം കനത്ത സുരക്ഷയിലാണ് EVM മെഷീനുകള്‍ സുക്ഷിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ ആരോപിക്കുന്ന പോലെയുള്ള പ്രവര്‍ത്തികള്‍ ഒന്നും നടത്താന്‍ ആര്‍ക്കും സാധിക്കില്ല. VVPAT സ്ലിപ്പുകള്‍ മെഷീനില്‍ നിന്ന് എടുത്ത തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയ നിര്‍ദേശങ്ങള്‍ പ്രകാരം കറുത്ത കവറില്‍ സീല്‍ ചെയ്യുന്നതാണ്. ”

ഇതേ വീഡിയോ ആദ്യത്തെ ഘട്ടം സമാപ്പിച്ചപ്പോള്‍ ബിജെപി VVPAT സ്ലിപ്പുകള്‍ മാറ്റുന്നു എന്ന് തെറ്റായി ആരോപ്പിച്ച് പ്രചരിപ്പിച്ചിരുന്നു. ഈ പ്രചരണത്തെ കുറിച്ച് ഞങ്ങള്‍ ഉണ്ടാക്കിയ റിപ്പോര്‍ട്ട്‌ താഴെ നല്‍കിയ ലിങ്ക് ഉപയോഗിച്ച് വായിക്കാം.

Read in English | Old Video Of Storage Of VVPAT Slips Falsely Shared As BJP Manipulating VVPAT Slips…

നിഗമനം

സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്ന വീഡിയോ ലോകസഭ തെരഞ്ഞെടുപ്പില്‍ നടക്കുന്ന EVM തട്ടിപ്പിന്‍റെതല്ല. വീഡിയോ 2022 മുതല്‍ പ്രചരിപ്പിക്കുന്നതാണ്. കൂടാതെ വീഡിയോയില്‍ കാണുന്നത് VVPAT സ്ലിപ്പുകള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയ നിര്‍ദേശങ്ങള്‍ പ്രകാരം കറുത്ത കവറിലിട്ട് സീല്‍ ചെയുന്നതാണ്.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:

Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Avatar

Title:VVPAT മെഷീനില്‍ നിന്ന് സ്ലിപ്പുകള്‍ ശേഖരിക്കുന്ന പഴയ വീഡിയോ ലോകസഭ തെരഞ്ഞെടുപ്പില്‍ നടന്ന തട്ടിപ്പ് എന്ന തരത്തില്‍ വ്യാജമായി പ്രചരിപ്പിക്കുന്നു...

Fact Check By: K. Mukundan

Result: False