ഇസ്രായേൽ ഇറാനെതിരെ നടത്തുന്ന ആക്രമണം ആഘോഷിക്കുന്ന ഇറാനി പെൺകുട്ടികൾ എന്ന തരത്തിൽ പ്രചരിപ്പിക്കുന്ന ദൃശ്യങ്ങൾ പഴയതാണ് 

Partly False അന്തര്‍ദേശിയ൦ | International

ഇസ്രായേൽ ഇറാനിനെതിരെ നടത്തുന്ന ആക്രമണം ആഘോഷിക്കുന്ന ഇറാനി പെൺകുട്ടികളുടെ ദൃശ്യങ്ങൾ എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്.

പക്ഷെ ഞങ്ങൾ ഈ വീഡിയോയെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ഈ വീഡിയോയ്ക്ക് നിലവിൽ നടക്കുന്ന ഇസ്രായേൽ-ഇറാൻ യുദ്ധവുമായി യാതൊരു ബന്ധവുമില്ല എന്ന് കണ്ടെത്തി. എന്താണ് ഈ വീഡിയോയുടെ യാഥാർഥ്യം നമുക്ക് നോക്കാം.

പ്രചരണം

Facebook Archived Link

മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയിൽ ചില വിദ്യാർത്ഥിനികൾ ആഘോഷിക്കുന്നതായി  നമുക്ക്  കാണാം. പോസ്റ്റിൻ്റെ അടികുറിപ്പിൽ പറയുന്നത് ഇപ്രകാരമാണ്: “ഖമേനിയുടെ അന്ത്യം ഏകദേശം ഉറപ്പായപ്പോൾ അയ്യാൾ അടിച്ചേൽപ്പിച്ച ഹിജാബ് ഊരി അങ്ങേരുടെ മരണം വരവേൽക്കാൻ ആഘോഷിക്കുന്ന ഇറാനി പെൺകുട്ടികൾ..

NB:ഇത് കാണുമ്പോൾ കുരുപൊട്ടുക അറബിയുടെ കയ്യിലെ കാശ് കണ്ട് മതമാറിയ രണ്ടാംകിട കോയമാർക്കാണ് എന്നതാണ്. ” 

എന്നാൽ എന്താണ് ഈ വീഡിയോയുടെ സത്യാവസ്ഥ നമുക്ക് നോക്കാം. 

വസ്തുത അന്വേഷണം

ഞങ്ങൾ വീഡിയോയുടെ സ്ക്രീൻഷോട്ടുകൾ ഗൂഗിളിൽ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോൾ ഈ വീഡിയോ പഴയതാണെന്ന് കണ്ടെത്തി. 4 ഒക്ടോബർ 2024ന്  ഈ വീഡിയോ Xൽ പോസ്റ്റ് ചെയ്തതാണ്. 

Archived

പോസ്റ്റിൻ്റെ അടിക്കുറിപ്പ് പ്രകാരം ഈ വീഡിയോ ഇറാനിൽ ഹിജാബിനെതിരെ പ്രതിഷേധം നടത്തുന്ന സ്കൂൾ വിദ്യാർത്ഥിനികളുടെതാണ്.   “ഏകാധിപതിക്ക് മരണം പ്രാപിക്കട്ടെ” എന്നാണ് ഈ വിദ്യാർത്ഥിനികൾ പറയുന്നത് പോസ്റ്റിൻ്റെ അടിക്കുറിപ്പ് പ്രകാരം അറിയുന്നു. ഇതേ വീഡിയോ ഇതേ വിവരണവുമായി റെഡിറ്റ് എന്ന സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലും ഞങ്ങൾക്ക് ലഭിച്ചു. 

പോസ്റ്റ് കാണാൻ –  Reddit | Archived

മുകളിൽ നമുക്ക് റെഡിറ്റ് പോസ്റ്റിൻ്റെ സ്ക്രീൻഷോട്ട് കാണാം. ഈ പോസ്റ്റും 4 ഒക്ടോബർ 2022നാണ് ചെയ്തത്. സെപ്റ്റംബർ 2022ൽ ഇറാൻ ഭരണകൂടത്തിൻ്റെ സദാചാര പോലീസിൻ്റെ നടപടിയിൽ 22 വയസായ മഹസ അമീനി എന്ന യുവതി കൊല്ലപ്പെട്ടിരുന്നു. ഇതിനെ തുടർന്ന് ഇറാനിലെ ഇസ്ലാമിക ഭരണകൂടത്തിനെതിരെ വൻ പ്രതിഷേധം ഉയർന്നിരുന്നു. ഈ സമയത്ത് സ്കൂൾ വിദ്യാർത്ഥിനികൾ നടത്തിയ ഒരു പ്രതിഷേധത്തിൻ്റെ ദൃശ്യങ്ങൾ ആകാം ഇത്.

വാർത്ത വായിക്കാൻ – Commons Library UK | Archived Link     

നിഗമനം

ഇസ്രായേൽ ഇറാനിനെതിരെ നടത്തുന്ന ആക്രമണം ആഘോഷിക്കുന്ന ഇറാനി പെൺകുട്ടികൾ എന്ന തരത്തിൽ പ്രചരിപ്പിക്കുന്ന ദൃശ്യങ്ങൾ പഴയതാണെന്ന് അന്വേഷണത്തിൽ നിന്ന് വ്യക്തമാകുന്നു. ഈ ദൃശ്യങ്ങൾക്ക് നിലവിൽ ഇറാനും ഇസ്രയേലും തമ്മിൽ നടക്കുന്ന യുദ്ധവുമായി യാതൊരു ബന്ധവുമില്ല.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam  ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:

Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Avatar

Title:ഇസ്രായേൽ ഇറാനെതിരെ നടത്തുന്ന ആക്രമണം ആഘോഷിക്കുന്ന ഇറാനി പെൺകുട്ടികൾ എന്ന തരത്തിൽ പ്രചരിപ്പിക്കുന്ന ദൃശ്യങ്ങൾ പഴയതാണ്

Written By: Mukundan K  

Result: Partly-False

Leave a Reply

Your email address will not be published. Required fields are marked *