
ജനുവരി 19 ന് കാബൂളിലെ ഷഹർ-ഇ-നൗ പ്രദേശത്തുള്ള ഒരു ചൈനീസ് റെസ്റ്റോറന്റിന് സമീപം നടന്ന സ്ഫോടനത്തിന്റെ ദൃശ്യം എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്.
പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം.
പ്രചരണം
മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു ബോംബ് സ്ഫോടനം നടക്കുന്നത് കാണാം. പോസ്റ്റിൻ്റെ അടികുറിപ്പിൽ പറയുന്നത് ഇങ്ങനെയാണ്: “ജനുവരി 19 ന് കാ&ബൂളിലെ ഷഹ&ർ-ഇ-നൗ പ്രദേശത്തുള്ള ഒരു ചൈനീസ് റെസ്റ്റോറന്റിന് സമീപം നടന്ന സ്ഫോടനത്തിന്റെ ദൃശ്യം.. ചൈനീസ് ഉദ്യോഗസ്ഥരെ വഹിച്ചുകൊണ്ടിരുന്ന വാഹനത്തെ ലക്ഷ്യം വച്ചാണ് ആക്രമണം നടന്നത്, 9 ചിങ്കികൾ പടമായി… 🫤🫤🫤.”
എന്നാൽ എന്താണ് ഈ പ്രചരണത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം.
വസ്തുത അന്വേഷണം
ഇന്നലെ കാബൂളിലെ ഷഹർ-എ-നൗ പ്രദേശത്തിൽ ഒരു ചൈനീസ് റെസ്റ്റോറൻ്റിൻ്റെ സമീപം ബോംബ് സ്ഫോടനം നടന്നു എന്ന് വാസ്തവമാണ്. ഈ സ്ഫോടനത്തിൽ 7 പേര് മരിച്ചതായി റിപോർട്ടുകൾ സൂചിപ്പിക്കുന്നു. ഇതിൽ ഒരു ചൈനീസ് പൗരനുമുണ്ട്. ISISൻ്റെ അഫ്ഘാൻ വിഭാഗം ഈ സ്ഫോടനത്തിൻ്റെ ചുമതല ഏറ്റെടുത്തിട്ടുണ്ട്. പക്ഷെ പ്രസ്തുത വീഡിയോ ഈ സ്ഫോടനത്തിൻ്റെതല്ല. ഗൂഗിൾ റിവേഴ്സ് ഇമേജ് അന്വേഷണം പ്രകാരം ഈ ദൃശ്യങ്ങൾ 5 കൊല്ലം മുൻപ് മുതൽ ഇൻ്റർനെറ്റിൽ ലഭ്യമാണ്. 16 സെപ്റ്റംബർ 2020ന് ഈ വീഡിയോ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തതായി നമുക്ക് താഴെ നൽകിയ പോസ്റ്റിൽ നിന്നാണ് വ്യക്തമാകുന്നു.

പോസ്റ്റ് കാണാൻ – Facebook | Archived
പോസ്റ്റിൻ്റെ അടിക്കുറിപ്പ് പ്രകാരം ഈ സ്ഫോടനം താലിബാൻ നടത്തിയതാണ്. അന്ന് അഫ്ഘാനിസ്ഥാനിൽ അഷ്റഫ് ഘാനിയാണ് ഭരിച്ചിരുന്നത്. ഇന്നലെ നടന്ന സ്ഫോടനവുമായി ഈ ദൃശ്യങ്ങൾക്ക് യാതൊരു ബന്ധവുമില്ല എന്ന് വ്യക്തമാണ്.
നിഗമനം
ജനുവരി 19 ന് കാബൂളിലെ ഷഹർ-ഇ-നൗ പ്രദേശത്തുള്ള ഒരു ചൈനീസ് റെസ്റ്റോറന്റിന് സമീപം നടന്ന സ്ഫോടനത്തിന്റെ ദൃശ്യം എന്ന തരത്തിൽ പ്രചരിപ്പിക്കുന്ന ദൃശ്യങ്ങൾ 5 വർഷം പഴയതാണെന്ന് അന്വേഷണത്തിൽ നിന്ന് വ്യക്തമാകുന്നു.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:
Facebook | Twitter | Instagram | Telegram | WhatsApp (9049053770)
Title:ഈയിടെ കാബൂളിൽ നടന്ന ബോംബ് സ്ഫോടനം എന്ന് പ്രചരിപ്പിക്കുന്നത് 5 കൊല്ലം പഴയ ദൃശ്യങ്ങൾ
Fact Check By: Mukundan KResult: Misleading


