അയോധ്യയിലെ രാമക്ഷേത്രത്തിന്‍റെ പ്രാണ പ്രതിഷ്ഠക്ക് മുന്നോടിയായി അയോധ്യയില്‍ നടക്കുന്ന ഡ്രോൺ ഷോയുടെ തയ്യാറെടുപ്പുകൾ എന്ന തരത്തില്‍ ഒരു വീഡിയോ വ്യാപകമായി സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍, ഈ വീഡിയോ അയോധ്യയില്‍ നടക്കുന്ന തയ്യാറെടുപ്പുകളുടെതല്ല എന്ന് കണ്ടെത്തി. എന്താണ് വീഡിയോയുടെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം.

പ്രചരണം

FacebookArchived Link

മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ശ്രീ രാമന്‍റെ മനോഹരമായ രൂപം ആകാശത്തില്‍ ഉണ്ടാക്കുന്ന ഡ്രോണുകളുടെ ദൃശ്യങ്ങള്‍ കാണാം. ഈ ദൃശ്യങ്ങളെ കുറിച്ച് പോസ്റ്റിന്‍റെ അടികുറിപ്പില്‍ പറയുന്നത് ഇങ്ങനെയാണ്:

അയോദ്ധ്യയിലെ ഉത്സവം 😍

പ്രാണ പ്രതിഷ്ഠക്കു മുന്നോടിയായി അയോദ്ധ്യയിൽ നടക്കുന്ന ഡ്രോൺ ഷോയുടെ തയ്യാറെടുപ്പുകൾ♥️

#AyodhyaRamTemple #ayodhyarammandir #droneshow

ഈ വീഡിയോ അയോധ്യയില്‍ പ്രാണ പ്രതിഷ്ഠക്ക് മുന്നാടിയായി നടക്കുന്ന തയ്യാറെടുപ്പിന്‍റെതാണോ ഇല്ലയോ നമുക്ക് അന്വേഷിക്കാം.

വസ്തുത അന്വേഷണം

വീഡിയോയുടെ സ്ക്രീന്‍ഷോട്ട് ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോള്‍, ഈ വീഡിയോ പഴയതാണെന്ന് വ്യക്തമായി. ഈ വീഡിയോ നവംബര്‍ 2023 മുതല്‍ ഇന്‍റര്‍നെറ്റില്‍ ലഭ്യമാണ്. 12 നവംബര്‍ 2023ന് കേന്ദ്ര മന്ത്രി അനുരാഗ് താക്കൂര്‍ തന്‍റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ ഈ വീഡിയോ പോസ്റ്റ്‌ ചെയ്തിരുന്നു.

ഈ വീഡിയോയെ കുറിച്ച് ഞങ്ങള്‍ കൂടതല്‍ അന്വേഷിച്ചപ്പോള്‍, ബോട്ട് ലാബ് ഡൈനമിക്സ് (Bot Lab Dynamics) എന്ന കമ്പനിയാണ് ഈ വീഡിയോയുണ്ടാക്കിയത് എന്ന് വ്യക്തമായി. ഈ കമ്പനി ഒരു ഡ്രോണ്‍ സ്റ്റാര്‍ട്ട്‌ അപ്പ് കമ്പനിയാണ്. സാംസ്കാരിക പരിപാടികള്‍, കായിക പരിപാടികള്‍, വിവാഹങ്ങള്‍ എന്നി പരിപാടികളില്‍ ഇവര്‍ ഡ്രോണ്‍ ഉപയോഗിച്ച് വീഡിയോയില്‍ കാണുന്ന തരത്തിലുള്ള പരിപാടികള്‍ ഒരുക്കുന്നതാണ്. വൈറല്‍ വീഡിയോ അവരുടെ യുട്യൂബ് ചാനലില്‍ അവര്‍ നവംബര്‍ 12, 2023ന് പ്രസിദ്ധികരിച്ചിട്ടുണ്ട്. ദീപാവലിയുടെ ആശംസകള്‍ കൊടുക്കാനാണ് ഈ വീഡിയോ പോസ്റ്റ്‌ ചെയ്തിരിക്കുന്നത് എന്ന് തലക്കെട്ടില്‍ നിന്ന് മനസിലാകുന്നു.

ഈ വീഡിയോ എവിടെ നിന്നാണ് എന്നതിനെ കുറിച്ച് യാതൊരു വിവരം അടികുറിപ്പിലോ/വിവരണത്തിലോ നല്‍കിയിട്ടില്ല. കൂടുതല്‍ അറിയാന്‍ ഞങ്ങള്‍ ബോട്ട് ലാബ് ഡ്യനമിക്സ് കമ്പനിയുമായി ബന്ധപെട്ടു. ഈ വീഡിയോ അയോധ്യയില്‍ നടത്തുന്ന തയ്യാറെടുപ്പുകളുടെതല്ല എന്ന് അവര്‍ ഞങ്ങളോട് വ്യക്തമാക്കി. ഈ വീഡിയോയെ കുറിച്ചുള്ള വിവരങ്ങള്‍ കമ്പനി അയിച്ചതിന് ശേഷം ഈ റിപ്പോര്‍ട്ടില്‍ ചേര്‍ക്കുന്നതായിരിക്കും.

നിഗമനം

വൈറല്‍ വീഡിയോയ്ക്ക് അയോധ്യയിലെ പ്രാണ പ്രതിഷ്ഠയുമായി യാതൊരു ബന്ധവുമില്ല എന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്താകുന്നു. വീഡിയോ ബോട്ട് ലാബ് ഡൈനമിക്സ് എന്ന ഡ്രോണ്‍ കമ്പനി ദീപാവലി ആശംസകള്‍ നല്‍കി കഴിഞ്ഞ കൊല്ലം നവംബറില്‍ പോസ്റ്റ്‌ ചെയ്ത വീഡിയോയാണ്. അയോധ്യയിലെ രാമക്ഷേത്രത്തിന്‍റെ പ്രാണ പ്രതിഷ്ഠക്ക് മുന്നോടിയായി അയോധ്യയില്‍ നടക്കുന്ന ഡ്രോൺ ഷോയുടെ തയ്യാറെടുപ്പുകൾ എന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന വീഡിയോ

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:

Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Avatar

Title:ഡ്രോണ്‍ ഷോയുടെ ഈ വീഡിയോ അയോധ്യയില്‍ നടക്കുന്ന തയ്യാറെടുപ്പിന്‍റെതല്ല...

Written By: K. Mukundan

Result: False