
ഇന്ത്യ വെടിവെച്ചിട്ട വിമാനത്തിൽ നിന്നും പാരച്യൂട്ട് വഴി താഴേക്ക് ചാടി നടുവുംതല്ലിവീണ പാക്കിസ്ഥാൻ പൈലറ്റിൻ്റെ ദൃശ്യങ്ങൾ എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്.
പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങൾ അന്വേഷിച്ചപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ വീഡിയോയുടെ സത്യാവസ്ഥ നമുക്ക് നോക്കാം.
പ്രചരണം
മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയിൽ ഒരു പാകിസ്ഥാനി പൈലറ്റ് പരിക്കേറ്റിയ അവസ്ഥയിൽ ഭൂമിയിൽ കിടക്കുന്നതായി നമുക്ക് കാണാം. പോസ്റ്റിൻ്റെ അടിക്കുറിപ്പ് ഇപ്രകാരമാണ്: “ഇന്ത്യ വെടിവെച്ചിട്ട വിമാനത്തിൽ നിന്നും പാരച്യൂട്ട് വഴി താഴേക്ക് ചാടി നടുവുംതല്ലിവീണ പാക്കിസ്ഥാൻ പൈലറ്റിന്റെ നിലവിലെ സ്ഥിതി.”
എന്നാൽ എന്താണ് ഈ വീഡിയോയുടെ സത്യാവസ്ഥ നമുക്ക് നോക്കാം.
വസ്തുത അന്വേഷണം
ഞങ്ങൾ ഈ വീഡിയോയുടെ സ്ക്രീൻഷോട്ടുകൾ ഗൂഗിളിൽ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോൾ ഈ വീഡിയോ പഴയതാണെന്ന് കണ്ടെത്തി. ഈ വീഡിയോ 15 ഏപ്രിൽ 2025ന് ഒരു പാകിസ്ഥാനി യുസർ ഫേസ്‌ബുക്കിൽ പ്രസിദ്ധികരിച്ചിട്ടുണ്ടായിരുന്നു. ഈ പോസ്റ്റിൻ്റെ സ്ക്രീൻഷോട്ട് നിങ്ങൾക്ക് താഴെ കാണാം.
പോസ്റ്റ് കാണാൻ – Facebook | Archived
പോസ്റ്റിൻ്റെ അടികുറിപ്പിൽ നൽകിയ വിവരണം പ്രകാരം പരിശീലനത്തിനിടെ ഒരു പാകിസ്ഥാനി വ്യോമസേന വിമാനം വെഹാരി എന്ന സ്ഥലത്ത് ക്റാഷ് ആയി. ഈ വിമാനത്തിലുണ്ടായിരുന്ന രണ്ട് പൈലറ്റുകളും രക്ഷപ്പെട്ടു. ഇതേ വിവരവുമായി ഈ സംഭവത്തിൻ്റെ വീഡിയോ ഇൻസ്റ്റാഗ്രാമിലും ഒരു പാകിസ്ഥാനി യുസർ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഈ പോസ്റ്റും 15 ഏപ്രിൽ 2025നാണ് ചെയ്‌തത്.
പോസ്റ്റ് കാണാൻ – Instagram | Archived
സംഭവത്തെ കുറിച്ച് അന്വേഷിച്ചപ്പോൾ ഞങ്ങൾക്ക് 16 ഏപ്രിൽ 2025 ന് പ്രസിദ്ധികരിച്ച ഇക്കണോമിക് ടൈംസിൻ്റെ ഒരു റിപ്പോർട്ട് ലഭിച്ചു. റിപ്പോർട്ട് പ്രകാരം 15 ഏപ്രിൽ 2025ന് പരിശീലനത്തിനിടെ പാക്കിസ്ഥാൻ വ്യോമസേനയുടെ റോസ് ഫൈവ് മിറാജ് വിമാനം ക്റാഷ് ആയി. ഈ സംഭവം പാകിസ്ഥാനിലെ പഞ്ചാബിൽ വെഹാരി എന്ന സ്ഥലത്താണ് സംഭവിച്ചത്. ഈ സംഭവത്തിൽ രണ്ട് പൈലറ്റുമാർ പാരഷ്യൂട്ട് ഉപയോഗിച്ച് രക്ഷപെട്ടു.
നിഗമനം
ഇന്ത്യ വെടിവെച്ചിട്ട വിമാനത്തിൽ നിന്നും പാരച്യൂട്ട് വഴി താഴേക്ക് ചാടി നടുവുംതല്ലിവീണ പാക്കിസ്ഥാൻ പൈലറ്റിൻ്റെ ദൃശ്യങ്ങൾ എന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരണം തെറ്റാണെന്ന് അന്വേഷണത്തിൽ നിന്ന് വ്യക്തമാകുന്നു.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:
Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Title:ഇന്ത്യ വെടിവെച്ചിട്ട വിമാനത്തിൽ നിന്നും പാരച്യൂട്ട് വഴി താഴേക്ക് ചാടി നടുവുംതല്ലിവീണ പാക്കിസ്ഥാൻ പൈലറ്റിൻ്റെ ദൃശ്യങ്ങൾ എന്ന തരത്തിൽ പ്രചരിപ്പിക്കുന്നത് പഴയ വീഡിയോ
Fact Check By: K. MukundanResult: False
