ബംഗ്ലാദേശിലെ പഴയെ വീഡിയോ ബംഗാളിൽ പുതിയ വഖ്ഫ് നിയമത്തിനെതിരെ പ്രതിഷേധത്തിൽ നടന്ന അക്രമത്തിന്‍റെ ദൃശ്യങ്ങൾ എന്ന് തെറ്റായി പ്രചരിപ്പിക്കുന്നു 

Communal Misleading

ബംഗാളിൽ വഖ്ഫ് നിയമത്തിനെതിരെ നടന്ന പ്രതിഷേധത്തിൽ കണ്ട ഹിംസയുടെ ദൃശ്യങ്ങൾ എന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ ഒരു വീഡിയോ പ്രചരിപ്പിക്കുന്നുണ്ട്. 

പക്ഷെ വീഡിയോയെ  കുറിച്ച് ഞങ്ങൾ അന്വേഷിച്ചപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് യാഥാർഥ്യം നമുക്ക് നോക്കാം.

പ്രചരണം

FacebookArchived Link

മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വിഡിയോയിൽ നമുക്ക് ഒരു കൂട്ടം ജനങ്ങൾ ആയുധങ്ങൾ കയ്യിൽ എടുത്ത് ഒരു സ്ഥാപനം നശിപ്പിക്കുന്നതായി കാണാം.വീഡിയോയെ കുറിച്ച്  പോസ്റ്റിൻ്റെ അടികുറിപ്പിൽ പറയുന്നത് ഇങ്ങനെയാണ്: 

ഇന്ന് ഇത് സംഭവിക്കുന്നത് പശ്ചിമബംഗാളിലാണ് അടിസ്ഥാനം വഖഫ് ബില്ലാണ്. നാളെ ഇതേ കുറുവടികളും വാളും അസ്ത്രങ്ങളും നിങ്ങളുടെ വീട്ടുമുറ്റത്ത് നിങ്ങളുടെ മക്കളുടെ മുഖത്തിന് നേരെ തിരിയുന്ന സമയം വരെ കാത്തിരിക്കേണമോ എന്ന് ചിന്തിക്കുക!”  

എന്നാൽ എന്താണ് ഈ സംഭവത്തിൻ്റെ യാഥാർഥ്യം നമുക്ക് അന്വേഷിക്കാം. 

വസ്തുത അന്വേഷണം

ഡിസംബെരിൽ ഈ വീഡിയോ ബംഗ്ലാദേശിൽ ഹിന്ദു ക്ഷേത്രം ഇസ്ലാമിസ്റ്റുകൾ തകർക്കുന്ന ദൃശ്യങ്ങൾ എന്ന തരത്തിൽ തെറ്റായി പ്രചരിപ്പിച്ചിരുന്നു. അന്ന് ഞങ്ങൾ നടത്തിയ അന്വേഷണത്തിൻ്റെ റിപ്പോർട്ട് നിങ്ങൾക്ക് താഴെ കാണാം.

Also Read | ബംഗ്ലാദേശില്‍ ഒരു കൂട്ടം ജനങ്ങള്‍ ഒരു ദര്‍ഗ തകര്‍ക്കുന്ന ദൃശ്യങ്ങള്‍ ശ്രീകൃഷ്ണ ക്ഷേത്രം തകര്‍ക്കുന്നു എന്ന തരത്തില്‍ തെറ്റായി പ്രചരിപ്പിക്കുന്നു

അന്വേഷണത്തിൽ ഞങ്ങള്‍ക്ക് ഈ ആക്രമണത്തിന്‍റെ വീഡിയോ ജമുന ടിവി എന്ന ബംഗ്ലാദേശ് മാധ്യമത്തിന്‍റെ യുട്യൂബ് ചാനലില്‍ ലഭിച്ചു.  

വീഡിയോയുടെ വിവരണം പ്രകാരം ഈ സംഭവം ശേര്‍പ്പുറിലെ മൂര്‍ശിദ്പൂര്‍ ഗ്രാമത്തിലാണ് സംഭവിച്ചത്. ഇവിടെ സ്ഥിതി ചെയ്യുന്ന ദോജ പീറെ൪ ദര്‍ബാര്‍ എന്ന ദര്‍ഗയെ കോമി മദ്രസയില്‍ പഠിക്കുന്ന വിദ്യാര്‍ഥികളും അധ്യാപകരും ഗ്രാമവാസികളും ആക്രമിച്ചു. ഈ ദര്‍ഗയില്‍ അധാര്‍മികമായ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടായിരുന്നു എന്നാണ് ഇവരുടെ ആരോപണം. 26 നവംബറിനാണ് ഈ സംഭവം നടന്നത്. 

ഞങ്ങള്‍ക്ക് ധാക്ക ട്രിബ്യൂണ്‍ ഈ സംഭവത്തിനെ കുറിച്ച് പ്രസിദ്ധികരിച്ച വാര്‍ത്ത‍യും ലഭിച്ചു. ഈ വാര്‍ത്ത‍ പ്രകാരം ശേര്‍പ്പുറില്‍ ദോജ പിറെ൪ ദര്‍ബാര്‍ എന്ന സ്ഥാപനത്തിനെതിരെ പ്രാദേശിക മദ്രസക്കാര്‍ ആക്രമണം നടത്തിയതാണ്. ഈ ആക്രമണത്തില്‍ 13 പേര്‍ക്കാണ് പരിക്കേറ്റത്. പോലീസ് ഈ സംഭവത്തില്‍ ഇത് വരെ 7 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 

വാര്‍ത്ത‍ വായിക്കാന്‍ – Dhaka Tribune | Archived

നിഗമനം

ബംഗാളിൽ വഖ്ഫ് നിയമത്തിനെതിരെ നടന്ന പ്രതിഷേധത്തിൽ നടന്ന അക്രമത്തിന്‍റെ ദൃശ്യങ്ങൾ എന്ന പ്രചരണം തെറ്റാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ഈ ദൃശ്യങ്ങൾ ബംഗ്ലാദേശിൽ നടന്ന ഒരു പഴയ സംഭവത്തിൻ്റെതാണ്.  

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam  ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:

Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Avatar

Title:ബംഗ്ലാദേശിലെ പഴയെ വീഡിയോ ബംഗാളിൽ പുതിയ വഖ്ഫ് നിയമത്തിനെതിരെ പ്രതിഷേധത്തിൽ നടന്ന അക്രമത്തിന്‍റെ ദൃശ്യങ്ങൾ എന്ന് തെറ്റായി പ്രചരിപ്പിക്കുന്നു

Written By: Mukundan K  

Result: False