ചിത്രം ഇന്ത്യന്‍ സൈന്യം പിടികൂടിയ ചാവേര്‍ ബോംബറുടെതല്ല... സത്യമിങ്ങനെ...
ഇന്ത്യൻ സൈന്യം പിടികൂടിയ ചാവേറാണെന്ന് അവകാശപ്പെട്ട് ഒരു വൃദ്ധന്റെ ശരീരത്തിൽ മഞ്ഞ നിറത്തിലുള്ള ബാഗുകൾ കെട്ടിവെച്ച നിലയിലുള്ള ഒരു ചിത്രം പ്രചരിക്കുന്നുണ്ട്.
പ്രചരണം
സൈനിക യൂണിഫോമായ കാമോഫ്ലെഷ് ജാക്കറ്റ് ധരിച്ച ഒരു വ്യക്തി ഒരു വൃദ്ധനെ പിടിച്ച് വച്ചിരിക്കുന്നത് കാണാം. വൃദ്ധന്‍റെ നെഞ്ച് ഭാഗത്ത് മഞ്ഞ നിറത്തില്‍ ചില കവറുകള്‍ കെട്ടിവച്ചിട്ടുണ്ട്. ഇയാള്‍ ചാവേര്‍ ആണെന്നും ഇന്ത്യന്‍ സൈനികര്‍ പിടികൂടിയതാണ് എന്നും അവകാശപ്പെട്ട് ചിത്രത്തിന് ഒപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെ: “മൂത്തു നരച്ച് മൂക്കിൽ പല്ല് വന്ന ഈ മലരന്റെ അരയിൽ സ്വർണ്ണ ബിസ്ക്കറ്റല്ല, ചാവേറായി പൊട്ടിത്തെറിക്കാനുള്ള ബെൽറ്റ് ബോംബാണ്.
അതും നമ്മുടെ ജവാന്മാരെ വധിക്കുക എന്നതായിരുന്നു ലക്ഷ്യം.
ചത്ത് സ്വർഗ്ഗത്തിൽ ചെന്നാൽ ആയിരം ഹൂറിമാരുടെ മടിയിൽ കിടക്കാമെന്നുള്ള മുതുക്ക് പന്നിയുടെ വ്യാമോഹം നമ്മുടെ മിടുക്കരായ സൈന്യകർ തകർത്തു കളഞ്ഞു”
എന്നാല്‍ ഇയാലെ പിടികൂടിയ്ത തീവ്രവാദം ആരോപിച്ചല്ലെന്നും ചിത്രം ഇന്ത്യയില്‍ നിന്നുള്ളതല്ലെന്നും അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.
വസ്തുത ഇതാണ്
പ്രചരിക്കുന്ന ചിത്രത്തിന്‍റെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോള്‍ 2014-ല്‍ പ്രസിദ്ധീകരിച്ച "തുർഖും അതിർത്തിയിൽ ഹാഷിഷ് ജാക്കറ്റുള്ള മനുഷ്യൻ." എന്ന തലക്കെട്ടിൽ ഒരു ട്വീറ്റ് ഞങ്ങൾ കണ്ടെത്തി.
മലേഷ്യൻ വെബ്സൈറ്റായ റോജക്പോട്ട് ഈ വാര്‍ത്ത തെറ്റാണെന്നും ഇയാള്‍ തീവ്രവാദി അല്ലെന്നും ഹാഷിഷ് കടത്തുകയായിരുന്നു ഇയാളെന്നും റിപ്പോര്‍ട്ട് അറിയിക്കുന്നു. തുർഖുമിലെ പാക്-അഫ്ഗാൻ അതിർത്തിയിൽ വച്ച് പാക് സൈന്യം പിടികൂടിയ ഹാഷിഷ് കടത്തിയ ആളുടെ ചിത്രമാണിത്. അല്ലാതെ ഇന്ത്യൻ സൈന്യം പിടികൂടിയ ചാവേർ ബോംബറായി വൈറലായിരുന്നു.
ദി പ്രിന്‍റ് അടുത്തിടെ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ ഫോട്ടോ തെറ്റാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. 2014ലും ഇയാൾ ഐസിസ് ഭീകരനാണെന്ന അവകാശവാദവുമായി വൈറൽ ചിത്രം പങ്കുവെച്ചിരുന്നു.
നിഗമനം
പോസ്റ്റിലെ ചിത്രം തുർഖുമിലെ പാക്-അഫ്ഗാൻ അതിർത്തിയിൽ വച്ച് പാക് സൈന്യം പിടികൂടിയ ഹാഷിഷ് കടത്തിയ വ്യക്തിയുടെതാണ്. അല്ലാതെ ഇന്ത്യന്‍ സൈന്യം പിടികൂടിയ തീവ്രവാദിയുടേതല്ല. ചിത്രം 2014 മുതല്‍ പ്രചരിക്കുന്നതാണ്. ചിത്രത്തിന് ഇന്ത്യയുമായി യാതൊരു ബന്ധവുമില്ല
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.Facebook | Twitter | Instagram | WhatsApp (9049053770)
Title:ചിത്രം ഇന്ത്യന്‍ സൈന്യം പിടികൂടിയ ചാവേര്‍ ബോംബറുടെതല്ല... സത്യമിങ്ങനെ...
Written By: Vasuki SResult: False