പുതിയ വഖ്ഫ് നിയമം വന്നതിന് ശേഷം യുപി സര്‍ക്കാരിന്‍റെ സത്വര നടപടി എന്ന് പ്രചരിപ്പിക്കുന്നത് കഴിഞ്ഞ മാസം ഉത്തരാഖണ്ഡിൽ നടന്ന സംഭവത്തിൻ്റെ ദൃശ്യങ്ങൾ  പ്രചരണം

False Political

പുതിയ വഖ്ഫ് നിയമം നിലവിൽ വന്നത്തിന് ശേഷം ഉത്തർ പ്രദേശിൽ അനധികൃത പ്രോപ്പർട്ടികൾക്കെതിരെ കളക്ടർ ആക്ഷൻ എടുക്കുന്ന  ദൃശ്യങ്ങൾ എന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ വീഡിയോ പ്രചരിപ്പിക്കുന്നുണ്ട്. 

പക്ഷെ വീഡിയോയെ  കുറിച്ച് ഞങ്ങൾ അന്വേഷിച്ചപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് യാഥാർഥ്യം നമുക്ക് നോക്കാം.

പ്രചരണം

FacebookArchived Link

മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വിഡിയോയിൽ നമുക്ക് അധികൃതർ ഒരു കെട്ടിടത്തിൻ്റെ പരിശോധന  നടത്തുന്നത് കാണാം. വീഡിയോയെ കുറിച്ച്  പോസ്റ്റിൻ്റെ അടികുറിപ്പിൽ പറയുന്നത് ഇങ്ങനെയാണ്: 

വഖഫിൽ പണി തുടങ്ങി യുപി സർക്കാർ ഇൻ ലീഗൽ പ്രോപ്പർട്ടികളുടെ എൻക്വയറി ആരംഭിച്ചു.. കളക്ടറുടെ നേതൃത്വത്തിൽ..”  

എന്നാൽ എന്താണ് ഈ സംഭവത്തിൻ്റെ യാഥാർഥ്യം നമുക്ക് അന്വേഷിക്കാം. 

വസ്തുത അന്വേഷണം

ഞങ്ങൾ ഈ വീഡിയോയുടെ സ്ക്രീൻഷോട്ടുകൾ ഗൂഗിളിൽ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോൾ, ഈ സംഭവം പഴയതാണെന്ന് കണ്ടെത്തി. ഉത്തരാഖണ്ഡ് ടൈം ടി.വി. എന്ന ഫെസ്ബൂക് പേജ് 22 മാർച്ച് 2025ന് ഈ വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. വീഡിയോയെ കുറിച്ച് നൽകിയ വിവരണം പ്രകാരം ഈ സംഭവം ഉത്തരാഖണ്ഡിലെ ഭഗവാൻപൂറിൽ ജില്ലാ അധികാരികൾ അനധികൃത മദ്രസ്സകൾക്കെതിരെ നടപടി എടുക്കുന്ന ദൃശ്യങ്ങളാണ് നാം കാണുന്നത്. 

Archived Link

ദൂരദർശനും ഉത്തരാഖണ്ഡിൽ അനധികൃത മദ്രസ്സകൾക്കെതിരെ സർക്കാർ നടപടിയെ കുറിച്ച് റിപ്പോർട്ട് പ്രസിദ്ധികരിച്ചിട്ടുണ്ട്. ഹരിദ്വാർ, റൂഡ്‌കി, ലക്സർ, ഭഗവാൻപൂർ ജില്ലകളിലാണ് സർക്കാർ അനധികൃത മദ്രസ്സകൾ സീൽ ചെയ്തത്.

വഖ്ഫ് ഭേദഗതി ബില്ല് ലോക്സഭയിൽ പാസായത് 3 ഏപ്രിൽ 2025നാണ്. രാജ്യസഭ ഈ ബില് 4 ഏപ്രിൽ 2025ന് പാസാക്കിയത്. ഈ വീഡിയോയിൽ കാണുന്ന സംഭവം മാർച്ചിൽ നടന്നതാണ്. അങ്ങനെ ഈ നടപടികൾക്ക് പുതിയ വഖ്ഫ് നിയമവുമായി യാതൊരു ബന്ധവുമില്ല.      

നിഗമനം

റെപുതിയ വഖ്ഫ് ഭേദഗതി നിയമം നിലവിൽ വന്നതിന് ശേഷം ഉത്തർപ്രദേശിൽ സ്വത്തുവകകള്‍ പരിശോധിക്കുന്ന ജില്ലാധികാരിയുടെ ദൃശ്യങ്ങൾ എന്ന പ്രചരണം തെറ്റാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ഈ സംഭവം കഴിഞ്ഞ മാസം ഉത്തരാഖണ്ഡിൽ നടന്ന ഒരു സംഭവമാണ്. വഖ്ഫ് നിയമവുമായി ഈ സംഭവത്തിന് യാതൊരു ബന്ധവുമില്ല.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam  ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:

Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Avatar

Title:പുതിയ വഖ്ഫ് നിയമം വന്നതിന് ശേഷം യുപി സര്‍ക്കാരിന്‍റെ സത്വര നടപടി എന്ന് പ്രചരിപ്പിക്കുന്നത് കഴിഞ്ഞ മാസം ഉത്തരാഖണ്ഡിൽ നടന്ന സംഭവത്തിൻ്റെ ദൃശ്യങ്ങൾ പ്രചരണം

Written By: Mukundan K  

Result: False