
ഇന്ത്യയ്‌ക്കെതിരെ വിഷം ശർദ്ദിക്കുന്ന വീഡിയോ വഴി വൈറലായ ജെയ്‌ഷെ-ഇ-മുഹമ്മദ് തീവ്രവാദിയെ പെഷവാറിനടുത്തുള്ള ചാംകാനി പ്രദേശത്ത് അജ്ഞാതരായ തോക്കുധാരികൾ വെടിവച്ചു കൊന്നു എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്.
പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം.
പ്രചരണം
മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് തോക്ക് പിടിച്ച് നിക്കുന്ന ഒരു വ്യക്തിയുടെ ചിത്രം കാണാം. പോസ്റ്റിൻ്റെ അടികുറിപ്പിൽ പറയുന്നത് ഇങ്ങനെയാണ്: “ഇന്ത്യയ്‌ക്കെതിരെ വിഷം ഛർദ്ദിക്കുന്ന വീഡിയോ വഴി വൈറലായ ജെയ്‌ഷെ-ഇ-മുഹമ്മദ് തീവ്രവാദിയായ മുഷ്താഖ്,അഥവാ ഗാസി ബാബ,അഥവാ ഗാസി മുഷ്താഖ്,അഥവാ ഖാൻ മുഷ്താഖ്,അഥവാ ഖാൻ ബാബയെ പെഷവാറിനടുത്തുള്ള ചാംകാനി പ്രദേശത്ത് അജ്ഞാതരായ തോക്കുധാരികൾ വെടിവച്ചു കൊന്നു. പാകിസ്ഥാൻ സൈന്യവും ഐഎസ്‌ഐയും ഈ വാർത്ത മറച്ചുവെച്ചിരുന്നു. 🙏🕉️🚩”
എന്നാൽ എന്താണ് ഈ പ്രചരണത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം.
വസ്തുത അന്വേഷണം
ദൃശ്യങ്ങളുടെ സ്ക്രീൻഷോട്ടുകൾ ഗൂഗിളിൽ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി അന്വേഷിച്ചപ്പോൾ ഈ ദൃശ്യങ്ങൾ പഴയതാണെന്ന് കണ്ടെത്തി. ഈ ദൃശ്യങ്ങൾ സൈദ് കബീർ എന്നൊരു വ്യക്തി 22 ഫെബ്രുവരി 2019ന് തൻ്റെ ഫേസ്‌ബുക്ക് പേജിൽ ഈ വീഡിയോ പോസ്റ്റ് ചെയ്തത്.
ഇയാളുടെ പ്രൊഫൈൽ പ്രകാരം ഇയാൾ ജമാഅത് ഉൽ ഇസ്‌ലാമി എന്ന സംഘടനയുടെ ജില്ലാ പ്രസിഡൻ്റ ആണ്. ഇയാൾ 27 ജനുവരിക്ക് ഒരു പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാൾ ജീവനോടെയുണ്ട് എന്ന് നമുക്ക് ഈ പോസ്റ്റിൽ നിന്ന് മനസിലാകുന്നു.

പോസ്റ്റ് കാണാൻ – Facebook | Archived
ഞങ്ങൾ ഗാസി ബാബ അഥവ പോസ്റ്റിൽ നൽകിയ മറ്റേ പേരുകളുള്ള ഏതെങ്കിലും ജെയ്ഷ എ മുഹമ്മദ് തീവ്രവാദി പാകിസ്ഥാനിൽ കൊല്ലപെട്ടതിനെ കുറിച്ച് യാതൊരു വാർത്ത എവിടെയും കണ്ടെത്തിയില്ല.
നിഗമനം
ഇന്ത്യയ്‌ക്കെതിരെ പ്രസംഗിച്ച് വീഡിയോ വഴി വൈറലായ ജെയ്‌ഷെ-ഇ-മുഹമ്മദ് തീവ്രവാദിയെ പെഷവാറിനടുത്തുള്ള ചാംകാനി പ്രദേശത്ത് അജ്ഞാതരായ തോക്കുധാരികൾ വെടിവച്ചു കൊന്നു എന്ന തരത്തിൽ നടത്തുന്ന പ്രചരണം തെറ്റാണെന്ന് അന്വേഷണത്തിൽ നിന്ന് വ്യക്തമാകുന്നു .
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:
Facebook | Twitter | Instagram | Telegram | WhatsApp (9049053770)
xa
Title:പാകിസ്ഥാനിൽ അജ്ഞാതർ വെടിവെച്ച് കൊലപ്പെടുത്തിയ ലഷ്കർ ഭീകരൻ്റെ ദൃശ്യങ്ങളാണോ ഇത്?
Fact Check By: Mukundan KResult: Misleading


