FACT CHECK: അമേരിക്ക ഒഴിഞ്ഞു പോയത് ആഘോഷിക്കുന്ന താലിബാനി മറ്റൊരു താലിബാനിയുടെ കാലില്‍ വെടിവയ്ക്കുന്നു എന്ന് പ്രചരിപ്പിക്കുന്നത് പഴയ വീഡിയോ ഉപയോഗിച്ചാണ്...
അഫ്ഗാനിസ്ഥാനിൽ നിന്നും ഒന്നും യുഎസ് സൈനികർ അവർ പൂർണ്ണമായും ഒഴിഞ്ഞു പോയതായി ഇന്നലെ വാർത്തകൾ വന്നിരുന്നു അതിന് പിന്നാലെ സാമൂഹ്യമാധ്യമങ്ങൾ പ്രചരിപ്പിക്കുന്ന ഒരു വീഡിയോ ആണിത്
പ്രചരണം
വീഡിയോ ദൃശ്യങ്ങളില്‍ നീണ്ട കുപ്പായം ധരിച്ച രണ്ടുപേരില്‍ ഒരാൾ ആകാശത്തിലേക്ക് വെടിവെക്കുന്നതും തുടർന്ന് മറ്റേയാളുടെ കാലിലേക്ക് വെടിവയ്ക്കുന്നതും കാണാം. വെടികൊണ്ടയാള്‍ കരഞ്ഞുകൊണ്ട് താഴേയ്ക്ക് കുനിയുന്നുണ്ട്. താലിബാനികളോട് സാമ്യമുള്ള വേഷം ധരിച്ച ഇവർ താലിബാനികൾ ആണ് എന്ന് വാദിച്ച് പോസ്റ്റിന് വിഡിയോയ്ക്ക് നൽകിയിരിക്കുന്ന അടിക്കുറിപ്പ് ഇങ്ങനെയാണ്: അമേരിക്ക ഒഴിഞ്ഞു പോയത് ആഘോഷിക്കുന്ന ഒരു് താലിബാനി മറ്റൊരു് താലിബാനിയുടെ കാലില്‍ വെടിവയ്ക്കുന്നതു് ഈ വീഡിയോയില്‍ കാണാം.🤣😆🤣"
ഞങ്ങൾ വീഡിയോയെ കുറിച്ച് അന്വേഷിച്ചു. തെറ്റായ പ്രചരണമാണ് വീഡിയോ ഉപയോഗിച്ച് നടത്തുന്നത് എന്ന് വ്യക്തമായി.
വസ്തുത ഇങ്ങനെ
ഞങ്ങൾ വീഡിയോയിൽ നിന്നും ചില ഫ്രെയിമുകൾ വേർതിരിച്ച ശേഷം അതിൽനിന്നും ഒന്നും പ്രധാനപ്പെട്ട ഒരു ഫ്രെയിമിന്‍റെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോൾ വീഡിയോയുമായി ബന്ധപ്പെട്ട വാർത്തകൾ ലഭിച്ചു. ഈ വീഡിയോ 2018 മുതൽ പ്രചാരത്തിലുണ്ട്.
ഈ ചിത്രത്തിൽ ഇതിൽ വെടിവയ്ക്കുന്നത് ആരാണെന്നോ വെടിയേല്‍ക്കുന്നത് ആര്‍ക്കാണെന്നോ ഒരിടത്തും വ്യക്തമാക്കിയിട്ടില്ല. എന്നാൽ 2018 മുതൽ പ്രചരിക്കുന്ന ഈ വീഡിയോയാണ് ഇപ്പോൾ അഫ്ഗാനിസ്ഥാനിൽ നടക്കുന്നത് എന്ന മട്ടിൽ പ്രചരിപ്പിക്കുന്നത് എന്ന് വ്യക്തമായിട്ടുണ്ട്.
നിഗമനം
പോസ്റ്റിലെ പ്രചരണം തെറ്റാണ്. മൂന്നു വർഷം പഴക്കമുള്ള വീഡിയോയാണ് ഇപ്പോൾ അമേരിക്കൻ സൈനികർ മടങ്ങിപ്പോയതില്‍ ആഹ്ലാദിക്കുന്നതിനിടയില്‍ ബുദ്ധിശൂന്യത മൂലം അപകടം വരുത്തുന്ന താലിബാൻകാർ എന്ന പേരിൽ പ്രചരിപ്പിക്കുന്നത്. നിലവിൽ അഫ്ഗാനിസ്ഥാനിൽ താലിബാൻ നടത്തുന്ന വിധ്വംസക പ്രവർത്തനങ്ങളുമായി വീഡിയോയ്ക്ക് യാതൊരു ബന്ധവുമില്ല.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.
Title:അമേരിക്ക ഒഴിഞ്ഞു പോയത് ആഘോഷിക്കുന്ന താലിബാനി മറ്റൊരു താലിബാനിയുടെ കാലില്‍ വെടിവയ്ക്കുന്നു എന്ന് പ്രചരിപ്പിക്കുന്നത് പഴയ വീഡിയോ ഉപയോഗിച്ചാണ്...
Fact Check By: Vasuki SResult: False