ഇസ്രയേലിനെതിരെയുള്ള പ്രതിഷേധത്തില്‍ പതാക കത്തിച്ചപ്പോള്‍ തീ പിടിച്ച ദൃശ്യങ്ങള്‍ പഴയതാണ്, നിലവിലെതല്ല… സത്യമറിയൂ…
ഇസ്രയേലിനെതിരെ പ്രതിഷേധം ചെയ്യുന്ന ഒരു കൂട്ടര്‍ ഇസ്രയേല്‍ പതാക കത്തിച്ചു പക്ഷെ തീ പടര്‍ന്നു പ്രതിഷേധകരുടെ വസ്ത്രത്തില്‍ തീ പിടിക്കുന്നത്തിന്‍റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്.
പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ വീഡിയോ രണ്ട് കൊല്ലം പഴയതാണ് എന്ന് കണ്ടെത്തി.
പ്രചരണം
മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ഒരു പ്രതിഷേധത്തിന്‍റെ വീഡിയോ കാണാം. വീഡിയോയില്‍ പലസ്തീനെ പിന്തുണച്ച് ചിലര്‍ പ്രതിഷേധം നടത്തുന്നത് നമുക്ക് കാണാം. ഒരാള്‍ ഇസ്രയേലിന്‍റെ പതാക കത്തിക്കുന്നു, തുടര്‍ന്ന് തീ പടര്‍ന്ന് ഒരു പ്രതിഷേധകന്‍റെ വസ്ത്രം കത്തുന്നത് നമുക്ക് കാണാം. ഈ വീഡിയോയെ കുറിച്ച് പോസ്റ്റിന്‍റെ അടികുറിപ്പില്‍ പറയുന്നത് ഇങ്ങനെയാണ്: “Israel ന്റെ പതാക കത്തിച്ചവന്റെ ആസനത്തിൽ തീ കത്തി പടരുന്ന മനോഹരമായ കാഴ്ച 😁”
നിലവില്‍ ഇസ്രയേല്‍ ഗാസയില്‍ നടത്തുന്ന ആക്രമണങ്ങള്‍ക്കെതിരെ പല പ്രതിഷേധങ്ങള്‍ നമ്മള്‍ കണ്ടിട്ടുണ്ട്. ഈ പ്രതിഷേധങ്ങളുടെ കൂട്ടത്തിലാണ് ഈ പ്രതിഷേധത്തിന്‍റെ വീഡിയോ പ്രചരിപ്പിക്കുന്നത്. എന്നാല്‍ ഈ വീഡിയോ ഈയിടെ നടന്ന ഏതെങ്കിലും പ്രതിഷേധത്തിന്‍റെതാണോ? നമുക്ക് അന്വേഷിക്കാം.
വസ്തുത അന്വേഷണം
ഞങ്ങള്‍ വീഡിയോയുടെ സ്ക്രീന്ഷോട്ട് ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോള്‍ അല്‍ അറാബിയ എന്ന മാധ്യമത്തിന്‍റെ X ഹാന്‍ഡിലില്‍ ഈ വീഡിയോ 2021 മുതല്‍ ലഭ്യമാണ് എന്ന് കണ്ടെത്തി.
ഈ സംഭവത്തെ കുറിച്ച് കൂടുതല്‍ അന്വേഷിച്ചപ്പോള്‍, സംഭവം നടന്നത് ഇറാനിലാണ് എന്ന് കണ്ടെത്തി. ഇറാനി മാധ്യമപ്രവര്‍ത്തക മസിഹ് അലിനെജാദ് ഈ സംഭവത്തെ കുറിച്ച് ട്വീറ്റ് ചെയ്ത് പറഞ്ഞത് ഇങ്ങനെയാണ്: “ഇസ്ലാമിക ഗണരാജ്യത്തിന്‍റെ (ഇറാനിന്‍റെ) അധികൃതര്‍ അല്‍-കുദ്സ് ദിനത്തില്‍ ഇസ്രയേലിന്‍റെ പതാക കത്തിച്ചു. പക്ഷെ ഇവരുടെ കര്‍മ്മങ്ങള്‍ ഇവരെ തന്നെ ബാധിച്ചു. ”
ഈ സംഭവത്തെ കുറിച്ച് ടൈംസ് ഓഫ് ഇസ്രയേലും റിപ്പോര്‍ട്ട് ചെയ്തിരുന്നു.
നിഗമനം
ഇസ്രയേലിനെതിരെ നടന്ന പ്രതിഷേധത്തില്‍ പതാക കത്തിചപ്പോള്‍ തീ പടര്‍ന്ന് പ്രതിഷേധകര്‍ കത്തുന്ന സംഭവം രണ്ട് കൊല്ലം പഴയതാണ് എന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നു. ഈ സംഭവത്തിന് നിലവിലെ ഇസ്രയേല്‍-പലസ്തീന്‍ സംഘര്‍ഷ സാഹചര്യങ്ങളുമായി യാതൊരു ബന്ധവുമില്ല.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:
Facebook | Twitter | Instagram | Telegram | WhatsApp (9049053770)
Title:ഇസ്രയേലിനെതിരെയുള്ള പ്രതിഷേധത്തില്‍ പതാക കത്തിച്ചപ്പോള്‍ തീ പിടിച്ച ദൃശ്യങ്ങള്‍ പഴയതാണ്, നിലവിലെതല്ല... സത്യമറിയൂ...
Written By: K. MukundanResult: Misleading