ബംഗ്ലാദേശിൽ ഭരണമാറ്റത്തിനെ തുടർന്ന് ആക്രമണത്തിനിരയായ ഹിന്ദു സമുദായം ധാക്കയുടെ തെരുവുകളിൽ കാവി വസ്ത്രം ധരിച്ച് വാൻ പ്രതിഷേധ റാലി സംഘടിപ്പിച്ചു എന്ന അവകാശിച്ച് ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നു.

പക്ഷെ ഈ വീഡിയോ ബംഗ്ലാദേശിലെ ഹിന്ദുക്കളുടെതല്ല എന്ന് കണ്ടെത്തി. എന്താണ് ഈ ദൃശ്യങ്ങളുടെ യാഥാർഥ്യം നമുക്ക് നോക്കാം.

പ്രചരണം

FacebookArchived Link

മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് കാവി വസ്ത്രം അണിഞ്ഞ ജനങ്ങളുടെ വലിയൊരു റാലിയുടെ വീഡിയോ നമുക്ക് കാണാം. ഈ വീഡിയോയെ കുറിച്ച് പോസ്റ്റിന്റെ അടികുറിപ്പിൽ പറയുന്നത് ഇങ്ങനെയാണ്: “കാവിക്കടൽ... 🚩🚩🚩🚩🚩 ബംഗ്ലാദേശ് തലസ്ഥാനമായ ധാക്ക, (ഡാകിനി ദേവിയുടെ) പേരിൽ നിർമ്മിച്ച നഗരം ഡാകിനിയുടെ സങ്കൽപ്പം സന്ദർഭത്തിനും പാരമ്പര്യത്തിനും അനുസരിച്ച് വ്യത്യസ്തമാണ്. ഉദാഹരണത്തിന്, ആദ്യകാല ഹിന്ദു ഗ്രന്ഥങ്ങളിലും കിഴക്കൻ ഏഷ്യയിലെ ബുദ്ധമതത്തിലും, (ഡാകിനി ദേവി ) മനുഷ്യമാംസവും രക്തവും കുടിച്ച് മനുഷ്യ പിശാചുക്കളുടെ വംശത്തെ ( പണ്ടത്തെ ജിഹാദികളായിരുന്നിരിക്കും ആ ശവങ്ങൾ ) നശിപ്പിച്ചവളാണ്.. . നേപ്പാളിയിലും ടിബറ്റൻ ബുദ്ധമതത്തിലും, അതേ സമയം, 'ഡാകിനി' ജ്ഞാനോദയ ശക്തിയുടെ ഉഗ്രമായ സ്ത്രീ രൂപമാണ്.. അറിവിന്റെ ദേവിയാണ്.. ആത്മീയ ഉന്നതി പ്രാപിച്ച മനുഷ്യ സ്ത്രീയെന്നും വിവക്ഷ.. താന്ത്രിക സമരങ്ങൾ ബോധോദയത്തിന് കാരണമാകുന്നു.. ലോകം മുഴുവനുമുള്ള ഹിന്ദുക്കൾക്ക് ബോധോദയത്തിന് ഈ ഹിന്ദുമുന്നേറ്റം കാരണമാകും.. ( കേരളത്തിലെ മതേതര ജന്തുക്കളെ ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല.. അവർ ജിഹാദികളുടെ താങ്ങാനും തുടയ്ക്കാനും ജനിച്ചിരിക്കുന്ന അടിമകളാണ്..) പൈശാചിക വംശത്തിൻ്റെ അവസാനം, ധാക്കയിൽ നിന്ന് ആരംഭിക്കുന്നു.....

എന്നാൽ എന്താണ് ഈ വീഡിയോയുടെ സത്യാവസ്ഥ നമുക്ക് നോക്കാം.

വസ്തുത അന്വേഷണം

ഈ വീഡിയോയുടെ സ്ക്രീൻഷോട്ടുകൾ ഗൂഗിളിൽ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോൾ ഞങ്ങൾക്ക് ഈ വീഡിയോ യുട്യൂബിൽ ലഭിച്ചു. യുട്യൂബിൽ ഈ വീഡിയോ സെപ്റ്റംബർ 2023നാണ് പ്രസിദ്ധികരിച്ചത്. ഈ വീഡിയോയ്ക്ക് നിലവിലെ ബംഗ്ലാദേശിൽ നടക്കുന്ന പ്രതിസന്ധിയുമായി യാതൊരു ബന്ധവുമില്ല എന്ന് വ്യക്തമാകുന്നു.

ഈ വീഡിയോയുടെ വിവരണം പ്രകാരം ഈ വീഡിയോ ആവാമി ലീഗിന്റെ എം.പി. ഫഹ്മി ഗുലാൻദാസ് ബാബേലിന്റെ ഒരു റാലിയുടേതാണ്. ഈ റാലിയിൽ കാവി ജേഴ്‌സി അണിഞ്ഞു നടക്കുന്നത് ഛാത്ര ലീഗിന്റെ പ്രവർത്തകരാണ്. ഈ റാലി സംഘടിപ്പിച്ചത് ഗഫർഗാവ് എന്ന സ്ഥലത്താണ്. ഫഹ്മി ഗുലാൻദാസ് ബാബേൽ തൻ്റെ ഫേസ്‌ബുക്ക് പേജിലും ഈ റാലിയുടെ ചിത്രങ്ങൾ പങ്ക് വെച്ചിട്ടുണ്ട്. സെപ്റ്റംബർ 1, 2023നാണ് ഈ പോസ്റ്റ് ഇട്ടിരിക്കുന്നത്.

FacebookArchived Link

ഈ പോസ്റ്റിന്റെ അടിക്കുറിപ്പ് പ്രകാരം ഗഫർഗാവ് ഉപജില്ലയിൽ ബംഗാബന്ധു ഷെയ്ഖ് മുജീബുർ റഹ്‌മാന്റെ ഓർമയിൽ ഗഫർഗാവ് ഉപജില്ലയിലെ ഛാത്ര ലീഗ് പ്രവർത്തകർ സംഘടിപ്പിച്ച റാലിയുടെ ചിത്രങ്ങളാണിത്.

Read this story in English | Old video of Bangladesh Chhatra League rally is being shared as a protest by Bangladeshi Hindus.

Read this story in Tamil | டாக்காவில் ஜெய் ஶ்ரீராம் முழக்கத்துடன் பேரணி சென்ற இந்துக்கள் என்று பரவும் வீடியோ உண்மையா?

നിഗമനം
ബംഗ്ലാദേശിൽ ഹിന്ദുക്കൾ കാവി വസ്ത്രം ധരിച്ച് വമ്പൻ പ്രതിഷേധ റാലി സംഘടിപ്പിച്ചു എന്ന തരത്തിൽ പ്രചരിപ്പിക്കുന്ന വീഡിയോ കഴിഞ്ഞ കൊല്ലം ബംഗ്ലാദേശിലെ ഛാത്ര ലീഗ് ഷെയ്ഖ് മുജീബുർ റഹ്‌മാന്റെ ഓർമ്മയിൽ സംഘടിപ്പിച്ച റാലിയുടേതാണ് എന്ന് അന്വേഷണത്തിൽ നിന്ന് വ്യക്തമാകുന്നു.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:

Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Avatar

Title:ഈ വീഡിയോ ബംഗ്ലാദേശിൽ ഹിന്ദു പൗരന്മാരുടെ റാലിയുടേതല്ല.…

Written By: Mukundan K

Result: False