വിവരണം

Non Hindu security force at Tirumala, Save Tirumala.

ഇയാൾ ക്ഷേത്രത്തിൽ ദർശനത്തിന് എത്തിയ ഭക്ത നോട് പെരുമാറുന്നത് എത്ര സംസ്കാര ശൂന്യമായണന്നത് ശ്രദ്ധിക്കു. എന്ന തലക്കെട്ട് നല്‍കി ഒരു പോലീസ് ഉദ്യോഗസ്ഥന്‍റെ വേഷം ധരിച്ചയാള്‍ ഒരു ക്ഷേത്ര പരിസരത്ത് വെച്ച് ഒരു പുരുഷനെ കഴുത്തില്‍ പിടിച്ചു തള്ളിമാറ്റുന്നതും അത് ചോദ്യം ചെയ്യുന്ന സ്ത്രീയോട് കയര്‍ത്ത് സംസാരിക്കുകയും മറ്റ് സ്ത്രീകളോട് അപമര്യാദയായ പെരുമാറുകയും ചെയ്യുന്ന വീഡിയോ സമൂഹമാധ്യമത്തിലൂടെ പ്രചരിക്കുന്നുണ്ട്. ആന്ധ്രാപ്രദേശിലെ തിരുപ്പതിയിലെ തിരുമല ക്ഷേത്രത്തിലാണ് ഈ സംഭവം നടന്നതെന്നാണ് വീഡിയോ പങ്കുവെച്ചിരിക്കുന്ന വ്യക്തിയുടെ അവകാശവാദം. ഗോപാലകൃഷ്ണന്‍ കലവറ എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും 2019 ഓഗസ്റ്റ് 24ന് പങ്കുവെച്ചിരിക്കുന്ന വീഡിയോയ്ക്ക് ഇതുവരെ 131ല്‍ അധികം ഷെയറുകളും 15 ലൈക്കുകളും ലഭിച്ചിട്ടുണ്ട്.

എന്നാല്‍ വീഡിയോയിലുള്ള സംഭവം യഥാര്‍ഥത്തില്‍ നടന്നത് തിരിമല ക്ഷേത്രത്തില്‍ തന്നെയാണോ? വസ്‌തുത എന്താണെന്ന് പരിശോധിക്കാം.

വസ്‌തുത വിശകലനം

പോസ്റ്റിലെ അവകാശവാദം ശരിയാണോ എന്ന് അറിയാന്‍ ഗൂഗിളില്‍ Police misbehaving in Tirumala temple എന്ന കീ വേര്‍ഡ‍് ഉപയോഗിച്ച് സെര്‍ച്ച് ചെയ്തു. അപ്പോഴാണ് Alt News ഓഗസ്റ്റ് 24ന് ഇതെ സംഭവത്തെ കുറിച്ച് വസ്‌തുത പരിശോധന നടത്തിയിട്ടുള്ളതായി കണ്ടെത്താന്‍ കഴിഞ്ഞത്. Alt News റിപ്പോര്‍ട്ട് പരിശോധിച്ചപ്പോള്‍ പോലീസ് ഭക്തന് നേരെ അതിക്രമം നടത്തുന്നത് തിരുമല ക്ഷേത്രത്തിലല്ല എന്ന വസ്‌തുത മനസിലാക്കാന്‍ കഴിഞ്ഞു. ഉത്തര്‍ പ്രദേശിലെ മതുര ബാക്കേ ബിഹാരി ക്ഷേത്രത്തിലാണ് സംഭവം നടന്നത്. എന്നാല്‍ ഇത് നടന്നതാവട്ടെ 2014ല്‍ ആണ്. എപിഎന്‍ ന്യൂസിന്‍റെ യൂ ട്യൂബ് ചാനലില്‍ 2014 ജൂലൈ 31ന് ഈ സംഭവത്തെ കുറിച്ചുള്ള വാര്‍ത്ത അപ്‌ലോഡ് ചെയ്തിട്ടുണ്ട്. എന്നാല്‍ പോലീസ് ഉദ്യോഗസ്ഥന്‍ ക്രിസത്യാനിയാണോ എന്നൊന്നും റിപ്പോര്‍ട്ടില്‍ പറയുന്നതുമില്ല.

എപിഎന്‍ ന്യൂസ് റിപ്പോര്‍ട്ട് (യൂ ട്യബ്)-

ഗൂഗിള്‍ സെര്‍ച്ച് റിസള്‍ട്ട്-

Alt News വസ്‌തുത പരിശോധന-

Archived Link

നിഗമനം

അഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഉത്തര്‍പ്രദേശിലെ ക്ഷേത്രത്തില്‍ നടന്ന സംഭവത്തിന്‍റെ വീഡിയോയാണ് ഇപ്പോള്‍ തിരുമല ക്ഷേത്രമെന്ന പേരില്‍ പ്രചരിപ്പിക്കുന്നതെന്ന് വ്യക്തമായി കഴിഞ്ഞു. മാത്രമല്ല പോലീസ് ഉദ്യോഗസ്ഥന്‍ അഹിന്ദു ആണോ എന്നതിനെ കുറിച്ചൊന്നും വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുമില്ല. അതുകൊണ്ട് തന്നെ ഫെയ്‌സ്ബുക്ക് പ്രചരണം പൂര്‍ണമായി വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.

Avatar

Title:ഭക്തനെ പോലീസ് മര്‍ദ്ദിക്കുന്ന വീഡിയോ തിരുമല ക്ഷേത്രത്തില്‍ നടന്ന സംഭവത്തിന്‍റേതാണോ?

Fact Check By: Dewin Carlos

Result: False