പാകിസ്ഥാന്‍ പാര്‍ലമെന്‍റില്‍ കൂട്ടത്തല്ല്..? പ്രചരിക്കുന്നത് അഫ്ഗാനില്‍ നിന്നുള്ള പഴയ ദൃശ്യങ്ങള്‍…

False അന്തര്‍ദേശീയം | International

ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം പാകിസ്ഥാന് നഷ്ടങ്ങള്‍ ഉണ്ടായെന്നാണ് വാര്‍ത്താ റിപ്പോര്‍ട്ടുകളില്‍ നിന്നും വ്യക്തമാകുന്നത്. പാക്കിസ്ഥാന്‍ പാര്‍ലമെന്‍റിലും ഇത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ഈ പശ്ചാത്തലത്തില്‍ പാക് പാര്‍ലമെന്‍റില്‍ അംഗങ്ങള്‍ തമ്മില്‍ കൂട്ടത്തല്ല് നടന്നുവെന്ന തരത്തില്‍ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.

പ്രചരണം 

ഇസ്ലാം മതാചാര പ്രകാരം വസ്ത്രങ്ങള്‍ ധരിച്ച രണ്ട് വനിതാ അംഗങ്ങള്‍ പരസ്പരം ആക്രമിക്കുന്നതും മറ്റുള്ളവര്‍ ഇവരെ ശാന്തരാക്കാന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. 

പാകിസ്ഥാന്‍ പാര്‍ലമെന്‍റില്‍ അംഗങ്ങള്‍ തമ്മില്‍ കൂട്ടത്തല്ല് നടത്തുന്നതാണ് എന്ന് സൂചിപ്പിച്ച് ഒപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെ: “#l പാകിസ്ഥാനിൽ MP മാർ തമ്മിൽ

കൂട്ടത്തല്ല് 🤗

FB postarchived link

എന്നാല്‍  ദൃശ്യങ്ങള്‍ പാക്കിസ്ഥാന്‍ പാര്‍ലമെന്‍റിലേതല്ലെന്നും അഫ്ഗാനിസ്ഥാനിലെതാണെന്നും അന്വേഷണത്തില്‍ വ്യക്തമായി.

വസ്തുത ഇതാണ് 

ഞങ്ങള്‍ വീഡിയോ കീഫ്രെയിമുകളുടെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തിയപ്പോള്‍ 2013 ഓഗസ്റ്റ് 26 ന് ഒരു യൂട്യൂബ് ചാനലില്‍ പങ്കുവച്ച  വീഡിയോ ലഭ്യമായി. എന്നാല്‍ സംഭവത്തെ കുറിച്ച് വ്യക്തമായ വിവരണമില്ല. എങ്കിലും ദൃശ്യങ്ങള്‍ 11 വര്‍ഷത്തിലേറെ പഴക്കള്ളതാണെന്ന് ഉറപ്പായി. 

ഈ സൂചന ഉപയോഗിച്ച് കൂടുതല്‍ തിരഞ്ഞപ്പോള്‍വീഡിയോ പോസ്റ്റ്‌ ചെയ്തിരിക്കുന്ന ചാനല്‍ അഫ്ഗാനിസ്ഥാന്‍ ആസ്ഥാനമായ വാര്‍ത്താ ഏജന്‍സി ആണെന്ന് മനസ്സിലായി. അഫ്ഗാന്‍ മാധ്യമങ്ങള്‍ സംഭവത്തെ കുറിച്ച് 2011 ജൂലൈ ആറിന് ഒരു റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്. അഫ്ഗാന്‍ പാര്‍ലമെന്‍റില്‍ എംപിമാര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തെക്കുറിച്ചാണ് വാര്‍ത്ത. പ്രചരിക്കുന്ന ദൃശ്യങ്ങളിലെ സമാന വ്യക്തികളെ റിപ്പോര്‍ട്ടിനോപ്പമുള്ള ചിത്രത്തില്‍ കാണാം.  

തുടര്‍ന്ന് കീവേഡുകള്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ ബിബിസി ഇത് സംബന്ധിച്ച് വാര്‍ത്ത നല്‍കിയതായി കണ്ടെത്തി. 2011 ജൂലൈ ആറിന് തന്നെയാണ് ബിബിസിയും വാര്‍ത്ത നല്‍കിയിരിക്കുന്നത്. പാര്‍ലമെആന്‍റ് അംഗങ്ങളായ നാസിഫ സാക്കി, ഹാമിദ അഹമദ്സായി എന്നിവര്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചതെന്നാണ് റിപ്പോര്‍ട്ട്.

നിഗമനം 

പാകിസ്ഥാന്‍ പാര്‍ലമെന്‍റില്‍ അംഗങ്ങള്‍ തമ്മില്‍ കൂട്ടത്തല്ല് നടത്തുന്ന ദൃശ്യങ്ങള്‍ എന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന വീഡിയോ 2011 ല്‍ അഫ്‌ഗാന്‍ പാര്‍ലമെന്‍റില്‍ വനിതാ എംപിമാര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിന്‍റെതാണ്. പാകിസ്ഥാനുമായി ദൃശ്യങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ല. 

ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:പാകിസ്ഥാന്‍ പാര്‍ലമെന്‍റില്‍ കൂട്ടത്തല്ല്..? പ്രചരിക്കുന്നത് അഫ്ഗാനില്‍ നിന്നുള്ള പഴയ ദൃശ്യങ്ങള്‍…

Fact Check By: Vasuki S 

Result: False

Leave a Reply

Your email address will not be published. Required fields are marked *