പശുവിനെ മൃഗീയമായി കഴുത്തറുത്ത് കൊല്ലുന്ന ദൃശ്യങ്ങള്‍ കര്‍ണ്ണാടകയില്‍ നിന്നുള്ളതല്ല, സത്യമറിയൂ…

കുറ്റകൃത്യം രാഷ്ട്രീയം | Politics

കര്‍ണ്ണാടകയില്‍ തെരെഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസ്സ് പാര്‍ട്ടിയുടെ വിജയാഘോഷവുമായി ബന്ധപ്പെട്ട് വീഡിയോകളും ചിത്രങ്ങളും സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഒരാള്‍   പശുവിന്‍റെ കഴുത്ത് അറുക്കുന്ന അസ്വസ്ഥതയുണ്ടാക്കുന്ന ഒരു വീഡിയോ കര്‍ണ്ണാടകയില്‍ നിന്നുമാണെന്ന് അവകാശപ്പെട്ട്  പ്രചരിക്കുന്നുണ്ട്. 

പ്രചരണം  

ബിജെപിയുടെ പതാകയ്ക്ക് മുകളില്‍ കാലുകള്‍ ബന്ധിച്ച നിലയില്‍ ഒരു പശുവിനെ കിടത്തി അതിന്‍റെ കഴുത്ത് ഒരാള്‍ പച്ചജീവനോടെ  അറുക്കുന്ന അസ്വസ്ഥതയുണ്ടാക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്.  കര്‍ണ്ണാടകയില്‍ കോണ്‍ഗ്രസ്സ് പാര്‍ട്ടി ജയിച്ച ശേഷമുള്ള ആഘോഷമാണിത് എന്നാരോപിച്ച് ഒപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെ: “In the euphoria of winning Karnataka elections these people celebrate by slaughtering #cow @BJP4India on #BJP flag. This is a live proof of #muslims hate feeling against bjp and #hindus, why cow? @prakashraaj #justasking

#TrendingNow #usa #India #KarnatakaCM #Telangana” 

(കർണാടക തിരഞ്ഞെടുപ്പിൽ വിജയിച്ചതിന്റെ ആഹ്ലാദത്തിൽ ഇവർ #BJP പതാകയിൽ #പശുവിനെ അറുത്ത് @BJP4India ആഘോഷിക്കുന്നു. ബി.ജെ.പിക്കും ഹിന്ദുക്കൾക്കും എതിരെയുള്ള #മുസ്ലിം വിദ്വേഷ വികാരത്തിന്റെ തത്സമയ തെളിവാണിത്, എന്തിന് പശു? @പ്രകാശ്രാജ് #വെറുതെയാണ്

#TrendingNow #usa #India #KarnatakaCM #Telangana)

(മുന്നറിയിപ്പ്: വീഡിയോയില്‍ മനസ്സിന് അസ്വസ്ഥത ഉളവാക്കുന്ന ദൃശ്യങ്ങളുണ്ട്.)

FB postarchived link

എന്നാല്‍ ഈ വീഡിയോയ്ക്ക് കര്‍ണ്ണാടകയുമായി യാതൊരു ബന്ധവുമില്ലെന്ന് അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി 

വസ്തുത ഇതാണ് 

ദൃശ്യങ്ങളെ കുറിച്ച് കൂടുതല്‍ അറിയാനായി വീഡിയോയുടെ ചില കീഫ്രെയിമുകളുടെ റിവേഴ്‌സ് ഇമേജ് അന്വേഷണം നടത്തിയപ്പോള്‍ 2022 ജനുവരി 31 യില്‍ ഇതേ വീഡിയോ ഒരു ട്വീറ്റില്‍ ഞങ്ങൾ കാണാനിടയായി. ഓര്‍ഗനൈസര്‍ എന്ന മാധ്യമത്തിന്‍റെ സ്പെഷ്യല്‍ കറസ്പോണ്ടന്‍റ്  നിഷാന്ത് ആസാദ് പങ്കുവച്ചതാണ് വീഡിയോ. മണിപ്പൂരിലാണ് സംഭവം നടന്നതെന്ന്  ട്വീറ്റിൽ വിവരിക്കുന്നു.

https://twitter.com/azad_nishant/status/1488115006449549318

വീഡിയോ ദൃശ്യങ്ങളില്‍ കാണുന്നവര്‍ ബിജെപിയെയും മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരേൻ സിങ്ങിനെയും അധിക്ഷേപിക്കുന്നുണ്ടെന്നും അതിൽ പറയുന്നു. സംഭവത്തില്‍ മൂന്നുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന മാധ്യമ വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ട് മുഖ്യമന്ത്രി മറുപടിയായി നല്കിയിട്ടുണ്ട്. 

ഈ സൂചന ഉപയോഗിച്ച് കൂടുതല്‍ തിരഞ്ഞപ്പോള്‍ പശുവിനെ അറുത്തതിന് മൂന്ന് പേരെ അറസ്റ്റ് ചെയ്തതിനെക്കുറിച്ചുള്ള മാധ്യമ വാര്‍ത്തകള്‍ ലഭിച്ചു. 2022 ജനുവരിയിൽ ബിജെപി പതാകയ്ക്ക് മുകളിൽ മൂന്ന് പേർ പശുവിനെ അറുക്കുന്ന വീഡിയോ വൈറലായതിനെ തുടർന്ന് പോലീസ് കേസെടുത്തതായി ഇംഫാൽ ഫ്രീ പ്രസ്സ്, ദി ഹിന്ദു, ടൈംസ് ഓഫ് ഇന്ത്യ തുടങ്ങിയ മാധ്യമങ്ങളില്‍ വാര്‍ത്ത നല്കിയിട്ടുണ്ട്. . തൗബാൽ ജില്ലയിലെ ലിലോങ്ങിൽ നിന്നുള്ളവരാണ് ഇവര്‍. നസ്ബുൾ ഹുസൈൻ (38), അബ്ദുൾ റഷീദ് (28), ആരിബ് ഖാൻ (32) എന്നിവരെ തിരിച്ചറിഞ്ഞു.

സംഭവത്തിന്‍റെ എഫ്‌ഐആർ പകര്‍പ്പ് ഓണ്‍ലൈനില്‍ ലഭ്യമാണ്.  ഐപിസി 153 എ, 429, 504 എന്നീ വകുപ്പുകളും മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമത്തിലെ1960 ലെ സെക്ഷൻ 11(1) പ്രകാരമാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

2022 ജനുവരിയില്‍ മണിപ്പൂരില്‍ നടന്ന സംഭവമാണിത്. കര്‍ണ്ണാടകയിലല്ല. 

നിഗമനം 

പോസ്റ്റിലെ പ്രചരണം പൂര്‍ണ്ണമായും തെറ്റാണ്. ബി‌ജെ‌പിയുടെ പതാകയുടെ മുകളില്‍ കിടത്തി പശുവിന്‍റെ കഴുത്ത് അറുക്കുന്ന ദൃശ്യങ്ങള്‍ കര്‍ണ്ണാടകയിലെതല്ല.  ഇത് 2022 ജനുവരിയില്‍ മണിപ്പൂരില്‍ നടന്ന സംഭവമാണ്. കർണാടകയിൽ  ഇപ്പോള്‍ നടന്ന നിയമസഭാ തെരെഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സ് പാര്‍ട്ടിയുടെ വിജയാഘോഷവുമായി തെറ്റായി ബന്ധപ്പെടുത്തി പ്രചരിപ്പിക്കുകയാണ്. 

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:പശുവിനെ മൃഗീയമായി കഴുത്തറുത്ത് കൊല്ലുന്ന ദൃശ്യങ്ങള്‍ കര്‍ണ്ണാടകയില്‍ നിന്നുള്ളതല്ല, സത്യമറിയൂ…

Fact Check By: Vasuki S 

Result: False