പൊതുതെരഞ്ഞെടുപ്പില്‍ BJPയെ തോല്‍പ്പിക്കാനുള്ള പദ്ധതി പറയുന്ന സി.പി.എം. നേതാവ് പി. ഗോവിന്ദന്‍റെ പ്രസംഗം എന്ന തരത്തില്‍ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്.

പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ വീഡിയോ പഴയതാണെന്ന് കണ്ടെത്തി. കൂടാതെ ഈ പ്രസംഗത്തിന്‍റെ സന്ദര്‍ഭവും വ്യത്യസ്തമാണ്. ഈ പ്രസംഗത്തിന് വരാന്‍ പോകുന്ന പൊതുതെരഞ്ഞെടുപ്പുമായി യാതൊരു ബന്ധവുമില്ല. എന്താണ് ഈ വീഡിയോയുടെ സത്യാവസ്ഥ നമുക്ക് നോക്കാം.

പ്രചരണം

FacebookArchived Link

മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് സി.പി.എം. നേതാവ് പി. ഗോവിന്ദന്‍റെ പ്രസംഗത്തിന്‍റെ ഒരു വീഡിയോ ക്ലിപ്പ് കാണാം. അദ്ദേഹം വീഡിയോയില്‍ പറയുന്നത് ഇങ്ങനെയാണ്: “ഒരു മണ്ഡലത്തില്‍ കോണ്‍ഗ്രസും ബിജെപിയും തമ്മില്‍…അതായത് കൈപത്തിയും താമരയും തമ്മില്‍ നേര്‍ക്കുനേര്‍ മത്സരം ഉണ്ടാകുമ്പോള്‍ അവിടെ ഞങ്ങള്‍ക്ക് 20-25000 വോട്ടുകള്‍ ഉണ്ട് എന്ന് കരുതുക…ഞങ്ങളുടെ വോട്ട് ഞങ്ങള്‍ ഒരു മുന്‍വിധിയും കൂടാതെ കൈപത്തി ചിഹ്നതില്‍ രേഖപെടത്തും, ബിജെപിയുടെ തോല്‍വി ഒറപ്പ് വര്‍ത്തും. ഇതാണ് ഞങ്ങളുടെ നിലപാട്.” വീഡിയോയില്‍ എഴുതിയ വാചകം ഇപ്രകാരമാണ്: “BJP യെ എങ്ങനെ തോല്‍പിക്കും എന്ന് ഒരുളുപ്പില്ലാതെ പറയുന്ന സഖാവ് മോഹനന്‍

എന്നാല്‍ ഈ പ്രചരണം എത്രത്തോളം സത്യമാണ് നമുക്ക് അന്വേഷിക്കാം.

വസ്തുത അന്വേഷണം

ഈ വീഡിയോ ഇതിനെ മുമ്പും പ്രചരിപ്പിക്കുകയുണ്ടായിരുന്നു. 2021ല്‍ സംസ്ഥാന തെരെഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തില്‍ ഇതേ പ്രചരണം നടത്തിയിരുന്നു. അന്ന് ഞങ്ങള്‍ ഈ വീഡിയോയുടെ സത്യാവസ്ഥ വെളിപ്പെടുത്തി താഴെ നല്‍കിയ റിപ്പോര്‍ട്ട്‌ പ്രസിദ്ധികരിച്ചിരുന്നു.

Read | CPM നേതാവ് പി. മോഹനന്‍ മാഷിന്‍റെ പഴയ വീഡിയോ തെറ്റായി സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു…

ഫെസ്ബൂക്കില്‍ വീഡിയോയിനോട് സംബന്ധിച്ചിട്ടുള്ള പ്രത്യേക കീ വേര്‍ഡുകള്‍ ഉപയോഗിച്ച് പരിശോധിച്ചപ്പോള്‍ ഞങ്ങള്‍ക്ക് 2018ല്‍ കോഴിക്കോട് സംഘടിപ്പിച്ച വിസ്ഡ൦ ലീഡെഴ്സ് മീറ്റ്‌ എന്ന പരിപാടിയുടെ വീഡിയോ ലഭിച്ചു. ഈ പരിപാടിയിലാണ് പി. മോഹനന്‍ മാസ്റ്റര്‍ ഈ പരാമര്‍ശം നടത്തിയിരുന്നത്.

Archived Link

ഈ വീഡിയോയില്‍ 30 മിനിറ്റ് കഴിഞ്ഞിട്ടാണ് മോഹനന്‍ മാസ്റ്ററുടെ പ്രസംഗം തുടങ്ങുന്നത്. ഇന്ത്യയുടെ മതനിരപേക്ഷതക്ക് മുന്നില്‍ ഇന്ന് ഏറ്റവും വലിയ ഭീക്ഷണി ബിജെപിയുടെതാണ് അതിനാല്‍ മതനിരപേക്ഷ ശക്തികളെ ശക്തിപെടുത്താന്‍ CPM ശ്രമിക്കും എന്നും അദ്ദേഹം പറയുന്നതായി നമുക്ക് മനസിലാക്കാം. ഈ സന്ദര്‍ഭത്തിലാണ് അദ്ദേഹം 2019ലെ പൊതുതെരഞ്ഞെടുപ്പിനെ കുറിച്ച് പറയുകയുണ്ടായത്. രാജ്യത്തില്‍ ഇന്ന് മതനിരപേക്ഷതക്ക് ഏറ്റവും വലിയ വെല്ലുവിളി ഇന്ന് BJPയുടെതാണ് എന്ന് ചുണ്ടി കാണിച്ച് അദ്ദേഹം 45ആം മിനിറ്റ് മുതല്‍ പറയുന്നത് ഇങ്ങനെയാണ്:

രാജ്യത്തിന്‍റെ മതനിരപേക്ഷ ശക്തികളും, മതനിരപേക്ഷ മനസുള്ള..ചിന്താഗതിയുള്ള ശക്തികളും യോജിക്കണം എന്ന് മാത്രമല്ല, രാജ്യസ്നേഹമുള്ളവരും യോജിക്കണം. ഇവിടെ രാജ്യം നിലനില്‍കണോ വേണ്ടയോ എന്നതാണ് പ്രശ്നം. ഈ രാജ്യത്തിന്‍റെ മതനിരപേക്ഷത തകരുന്നു എന്ന് പറഞ്ഞാല്‍, രാജ്യത്തിലെ ന്യുനപക്ഷങ്ങളെ വേട്ടയാടുന്നു എന്ന് പറഞ്ഞാല്‍ രാജ്യം തകരുകയാണ് എന്നാണ് അതിന്‍റെ അര്‍ഥം. അതുകൊണ്ട് മതനിരപേക്ഷ മനസുള്ളവര്‍ എല്ലാം സത്യസന്ധമായ ആത്മാര്‍ത്ഥയുമായ സമീപനം സ്വീകരിക്കണം…രാഷ്ട്രിയ കക്ഷികള്‍ ചാഞ്ചാടി കളിക്കരുത്…വിട്ടുവിഴ്ചയില്ലാതെ ഈ നിലപാട് സ്വീകരിക്കാന്‍ സന്നദ്ധരാകണം…ഈ സന്ദര്‍ഭം ഇപ്പോഴും വരും എന്നതല്ല. ഇതിന്‍ നിന്ന് രാജ്യത്തിന്‍റെ മതനിരപേക്ഷയെ സംരക്ഷിക്കാം എല്ലാവരും ഈ കിട്ടുന്ന സന്ദര്‍ഭം ഒരേ വികാരത്തോടെ ഉപയോഗിക്കണം. ആ കാര്യത്തില്‍ ഞങ്ങള്‍ ഉണ്ടാകും എന്ന് എനിക്ക് പറയാന്‍ കഴിയും…ഇന്ത്യയില്‍ എടുത്ത പക്ഷം ഉണ്ടാകും. ”

ഇതിനെ ശേഷമാണ് അദ്ദേഹം വീഡിയോയില്‍ നമ്മള്‍ കേള്‍ക്കുന്ന പരാമര്‍ശം നടത്തുന്നത്. അദ്ദേഹത്തിന്‍റെ മുഴുവന്‍ പ്രസംഗം നമ്മള്‍ കേള്‍ക്കുമ്പോള്‍ അദ്ദേഹം രണ്ട് കൊല്ലം മുമ്പേ രാജ്യത്തെ സന്ദര്‍ഭങ്ങളെ കുറിച്ചായിരുന്നു പറഞ്ഞത് എന്ന് വ്യക്തമാകുന്നു. പാര്‍ട്ടിക്ക് രാജ്യത്തില്‍ സ്വാധീനം ഇല്ലാത്ത സ്ഥലങ്ങളില്‍ മതനിരപേക്ഷ പാര്‍ട്ടികള്‍ക്ക് CPM പിന്തുണ നല്‍കും എന്നായിരുന്നു അദ്ദേഹത്തിന്‍റെ പരാമര്‍ശം. ഈ പരാമര്‍ശത്തിന് കേരളവും നിലവിലെ തെരെഞ്ഞെടുപ്പുമായും യാതൊരു ബന്ധവുമില്ല എന്ന് വ്യക്തമാണ്. ഇതാണ് അദ്ദേഹം കോണ്‍ഗ്രസിനെ കുറിച്ച് പറയുന്നത്തിന്‍റെ ദൈര്‍ഘ്യമുള്ള വീഡിയോ ക്ലിപ്പ്.

നിഗമനം

നിലവില്‍ സമൂഹ മാധ്യമങ്ങളില്‍ ലോകസഭ തെരെഞ്ഞെടുപ്പിന്‍റെ പശ്ചാതലത്തില്‍ പ്രചരിപ്പിക്കുന്ന CPM നേതാവ് പി. ഗോവിന്ദന്‍റെ പ്രസംഗത്തിന്‍റെ വീഡിയോ 2018ലേതാണ്. അന്നത്തെ സാഹചര്യങ്ങള്‍ അനുസരിച്ച് രാജ്യത്തില്‍ ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ നേര്‍ക്കുനേര്‍ മത്സരമുള്ള മണ്ഡലങ്ങളില്‍ സി.പി.എം. വോട്ടര്‍മാര്‍ കോണ്‍ഗ്രസിന് വോട്ട് നല്‍കി ബിജെപിയെ തോല്‍പ്പിക്കാന്‍ നോക്കും എന്നാണ് അദ്ദേഹം പറഞ്ഞത്. സി.പി.എം. പാര്‍ട്ടിക്ക് സ്വാധീനമുള്ള അതായത് കേരളം പോലെയുള്ള സ്ഥലങ്ങളെ കുറിച്ചല്ല പി. മോഹനന്‍ പരാമര്‍ശിക്കുന്നത്.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:

Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Avatar

Title:സി.പി.എം നേതാവ് പി.മോഹനന്‍റെ പഴയെ പ്രസംഗത്തിന്‍റെ വീഡിയോ ഉപയോഗിച്ച് വീണ്ടും തെറ്റായ പ്രചരണം...

Fact Check By: K. Mukundan

Result: Misleading