
പടക്കം പൊട്ടിക്കൽ ദീപാവലി ആഘോഷങ്ങളിൽ ഒഴിച്ചുകൂടാനാകാത്ത കാര്യമാണ്. ദീപാവലി ആഘോഷങ്ങൾക്ക് ശേഷം സാമൂഹ്യ മാധ്യമങ്ങളിൽ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.
പ്രചരണം
ദീപാവലിക്ക് പടക്കം പൊട്ടിക്കുന്നതിന്‍റെ വീഡിയോ ആണ് പ്രചരിക്കുന്നത്. റോഡിന്‍റെ അരികിൽ മീറ്ററുകളോളം നീളത്തിൽ പടക്കങ്ങൾ നിരത്തിയിട്ട് ഒരറ്റത്തുനിന്ന് തീകൊളുത്തി കത്തിക്കുന്ന ദൃശ്യങ്ങൾ പലരും ക്യാമറയിൽ ചിത്രീകരിക്കുന്നത് കാണാം. റോഡ് മുഴുവൻ പുകപടലങ്ങൾ പടരുന്നതും വീഡിയോയിൽ ദൃശ്യമാണ്. വീഡിയോയുടെ ഒപ്പം നൽകിയിരിക്കുന്ന വിവരണം ഇങ്ങനെയാണ്. “എങ്ങനുണ്ട് ദീപാവലി ആഘോഷം..💥💥💥🤓
എങ്ങനുണ്ട് ദീപാവലി ആഘോഷം..💥💥💥🤓”
എന്നാൽ ഈ വീഡിയോ ദീപാവലി ആഘോഷത്തിന്‍റെതല്ല. തായ്‌വാനില്‍ നിന്നുമുള്ള പഴയ വീഡിയോ ആണിത്.
വസ്തുത ഇങ്ങനെ
മുമ്പ് ഈ വീഡിയോ മറ്റൊരു വിവരണവുമായി സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. കോപ്പ അമേരിക്ക വിജയാഘോഷം നടത്തുന്ന അർജൻറീനയിലെ ആരാധകരുടെ ദൃശ്യങ്ങളാണിത് എന്നായിരുന്നു വീഡിയോയുടെ ഒപ്പമുള്ള വിവരണം. എന്നാല്‍ ദീപാവലിയുമായി വീഡിയോയ്ക്ക് യാതൊരു ബന്ധവുമില്ല. തായ്‌വാനിലെ വലിയ ഉത്സവമായ മസു തീർത്ഥാടനവുമായി ബന്ധപ്പെട്ടുള്ളതാണ് വീഡിയോ. തായ്‌വാനിലെ മസു തീർത്ഥാടനം 2021 ഏപ്രിൽ 11 ഞായറാഴ്ച രാത്രി 11:40 ന് മിയാവോലിയിലെ ബൈഷാതൂൺ ഗോങ്‌തിയൻ ക്ഷേത്രത്തിൽ നിന്നാണ് ആരംഭിച്ചത്. വീഡിയോ ഏപ്രിൽ മാസം മുതൽ ചൈനീസ് ഭാഷയിലെ ചില ഫേസ്ബുക്ക് പോസ്റ്റുകളിലും ചില ഓണ്‍ലൈന്‍ പോര്‍ട്ടലുകളിലും പ്രചരിക്കുന്നുണ്ട്.

ഇതുപോലെ തന്നെ റോഡില്‍ പടക്കങ്ങള്‍ നിരത്തിയിട്ട് കത്തിക്കുന്ന രീതി മുന്‍ വര്‍ഷങ്ങളിലും കാണാന്‍ സാധിക്കും. ഓരോ പുതുവർഷത്തിനും ശേഷം മിയാവോലി കൌണ്ടിയിലെ ടോങ്‌സിയാവോയിലെ ബൈഷാതൂണിലെ ഗോങ്‌ഷ്യൻ ക്ഷേത്രത്തിന്റെ മസു വിഗ്രഹവുമായി മറ്റൊരു മസു ക്ഷേത്രം സന്ദർശിക്കാൻ ഘോഷയാത്ര നടത്തുകയാണ്.
വീഡിയോ വിശദമായി പരിശോധിച്ചാല്‍ റോഡില്‍ ദൃശ്യങ്ങള്‍ പകര്‍ത്തുന്ന ഒന്നിലധികം ആളുകളുടെ വസ്ത്രങ്ങളില്‍ ചൈനീസ് ഭാഷയിലെ എഴുത്ത് കാണാം.

കൂടുതല്‍ അറിയാന്‍ ഞങ്ങളുടെ ഫാക്റ്റ് ചെക്ക് താഴെയുള്ള ലിങ്ക് ഉപയോഗിച്ച് വായിക്കാം.
നിഗമനം
പോസ്റ്റിലെ പ്രചരണം തെറ്റാണ്. തായ്‌വാനിലെ ഒരു തീര്‍ഥാടനവുമായി ബന്ധപ്പെട്ട ആഘോഷത്തിന്‍റെ വീഡിയോ ആണ് ദീപാവലി ആഘോഷം എന്ന പേരില്‍ പ്രചരിപ്പിക്കുന്നത്.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Title:ദൃശ്യങ്ങള്‍ ദീപാവലി ആഘോഷത്തിന്‍റെതല്ല, തായ്‌വാനിലെ തീര്‍ഥാടനത്തിന്‍റെ വെടിക്കെട്ടാണ്…
Fact Check By: Vasuki SResult: False
