പ്രചരണം

ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദം ലോകത്തിന് മുഴുവൻ എന്നും ഭീഷണിയാണ്. അതീവ ക്രൂരവും അപ്രതീക്ഷിതവുമായ രീതിയിലുള്ള അവരുടെ ആക്രമണം പലപ്പോഴും പല രാജ്യങ്ങളിലും നാശനഷ്ടങ്ങൾ മാത്രമല്ല ഏറെപ്പേരുടെ ജീവഹാനിക്കും കാരണമാകുന്നുണ്ടെന്ന് വാർത്തകളിലൂടെ നാം അറിയാറുണ്ട്. ഇസ്ലാമിക തീവ്രവാദവുമായി ബന്ധപ്പെട്ട് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ഒരു വീഡിയോയെ കുറിച്ചാണ് നമ്മൾ ഇവിടെ ചർച്ച ചെയ്യുന്നത്. ഒരു സംഘം ഐ എസ് ഭീകരര്‍ ഒരു ക്രൈസ്തവ ദേവാലയത്തില്‍ യേശുക്രിസ്തുവിന്‍റെയും മാതാവിന്‍റെയും ഉണ്ണിയേശുവിന്‍റെയും ഒക്കെ പ്രതിമകൾ തച്ചുടയ്ക്കുകയും സാധനസാമഗ്രികൾ നശിപ്പിക്കുകയും ഒടുവിൽ പള്ളിക്ക് തീ കൊളുത്തുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ നമുക്ക് വീഡിയോയിൽ കാണാം.

archived linkFB post

വീഡിയോയുടെ ഒപ്പം നൽകിയിരിക്കുന്ന അടിക്കുറിപ്പ് ഇങ്ങനെയാണ്.

ഈ സംഭവം 1500വർഷങ്ങൾക്ക് മുൻപുണ്ടായതല്ല ഇതു ഫിലിപ്പീൻസ് എന്ന രാജ്യത്ത് ഒരാഴ്ച മുമ്പുണ്ടായ സംഭവം ആണ് ഇതാണ് ഇസ്ലാം ഭൂരിപക്ഷം ആയാൽ അവരുടെ മതേതരത്ത്വം എല്ലാ മതേതറകളും കണ്ടു സുഖിക്കൂ😡

ഞങ്ങൾ വീഡിയോയെ കുറിച്ച് അന്വേഷിച്ചു നോക്കി. ഫിലിപ്പൈൻസ് എന്ന രാജ്യത്ത് ഐ എസ് തീവ്രവാദികൾ ചെയ്തുകൂട്ടിയതിന്‍റെ നേർചിത്രമാണ് ഇതെങ്കിലും, ഇത് ഒരാഴ്ച മുമ്പ് ഉണ്ടായ സംഭവം അല്ല.

വസ്തുത ഇതാണ്

വാട്ട്സ് അപ്പില്‍ വൈറലായി മാറിയ ഈ വീഡിയോ ഫെസ്ബുക്കിലും പ്രചരിക്കുന്നതായി ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടു.

ഞങ്ങൾ വാർത്തയെ കുറിച്ച് കൂടുതൽ അന്വേഷിച്ചപ്പോൾ ഇതുമായി ബന്ധപ്പെട്ട് ന്യൂയോര്‍ക്ക് പോസ്റ്റ്, ഡെയിലി മെയിൽ യുകെ തുടങ്ങിയ മാധ്യമങ്ങൾ പ്രസിദ്ധീകരിച്ച ചില വാർത്തകൾ ലഭിച്ചു വാർത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത് 2017 ജൂലൈ ജൂൺ ആറിനാണ്.

nypost | archived link

വാർത്ത ഇങ്ങനെയാണ്: ഇസ്ലാമിക തീവ്രവാദികൾ ഫിലിപ്പൈൻസിലെ ഒരു കത്തോലിക്ക ദേവാലയം തകർക്കുകയും നിരവധി മത ബിംബങ്ങൾ നശിപ്പിക്കുകയും അൾത്താരയ്ക്ക് കൊളുത്തുകയും ചെയ്തു ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദ ശൃംഖലയുടെ അഫിലിയേറ്റ് ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദ ശൃംഖലയുടെ അഫിലിയേറ്റായ അമാക് ന്യൂസ് ഏജൻസിയാണ് അസ്വസ്ഥപ്പെടുത്തുന്ന വീഡിയോ പുറത്തുവിട്ടത്. മറാവി സിറ്റിയിലാണ് ഇത് ചിത്രീകരിച്ചുവെന്ന് അവകാശപ്പെടുന്നത്. വീഡിയോ 2017 ല്‍ പ്രസിദ്ധീകരിച്ച യുട്യൂബ് ചാനലുകളുണ്ട്.

ഫിലിപ്പൈൻസിൽ ഇസ്ലാമിക തീവ്രവാദികൾ ക്രൈസ്തവ ആരാധനാലയങ്ങൾക്ക് നേർക്ക് ആക്രമണം അഴിച്ചുവിടുന്നത് പുതിയ കാര്യമല്ലെങ്കിലും പോസ്റ്റിൽ നൽകിയിരിക്കുന്ന വീഡിയോയിലെ ഐ എസ് ആക്രമണം നടന്നത് 2017 ലാണ്. ഈ അടുത്ത ദിവസങ്ങളിലൊന്നും അല്ല.

നിഗമനം

പോസ്റ്റിലെ വീഡിയോയ്ക്ക് ഒപ്പം നൽകിയിരിക്കുന്ന വിവരണം തെറ്റാണ് ഫിലിപ്പീൻസ് നഗരത്തിൽ വീഡിയോയില്‍ കാണുന്ന ഐ എസ് ഇ എസ് ആക്രമണം നടന്നത് 2017 ലാണ് ഇപ്പോഴൊന്നുമല്ല.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:ഇസ്ലാമിക് ഐഎസ് ഭീകരർ ഫിലിപ്പീൻസിലെ പള്ളി തകർക്കുന്ന ഈ വീഡിയോ 2017 ലേതാണ്...

Fact Check By: Vasuki S

Result: Misleading