റോഡ്‌ തടഞ്ഞു സാധാരണക്കാരെ ശല്യപെടുത്തുന്ന കര്‍ഷകരെ ഒരു വൃദ്ധ ശകാരിക്കുന്നു എന്ന തരത്തില്‍ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

പക്ഷെ ഈ വീഡിയോ പഴയതാണ് കുടാതെ ഈ വീഡിയോയില്‍ കാണുന്ന സംഭവത്തിന് നിലവില്‍ ഡല്‍ഹിയുടെ സമീപം നടക്കുന്ന കര്‍ഷക സമരവുമായി യാതൊരു ബന്ധവുമില്ല എന്ന് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ കണ്ടെത്തി.

പ്രചരണം

FacebookArchived Link

മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ഒരു വൃദ്ധ സ്ത്രി പ്രതിഷേധിക്കുന്ന കര്‍ഷകരെ ശകാരിക്കുന്നതായി കാണാം. ഈ വീഡിയോയെ കുറിച്ച് പോസ്റ്റിന്‍റെ അടികുറിപ്പില്‍ പറയുന്നത് ഇങ്ങനെയാണ്:

കർഷകസമരമെന്ന പേരിൽ നടത്തുന്ന ദൈനംദിന റോഡ് ഉപരോധങ്ങളിൽ പഞ്ചാബിലെ പൊതുജനങ്ങൾ മടുത്തു.

പഞ്ചാബിൽ നിന്നുള്ള ഒരു വൃദ്ധ കർഷകരെ ആക്ഷേപിക്കുന്നു -

"നിങ്ങളുടെ ആവശ്യം ഒരിക്കലും അവസാനിക്കുന്നില്ല. നിങ്ങൾക്ക് എല്ലാം സൗജന്യമായി വേണം. കേന്ദ്രം നിങ്ങൾക്ക് ഇത്രയും സൗജന്യമായി നൽകുന്നു, എന്നിട്ടും നിങ്ങൾ പൊതുജനങ്ങളെ ദ്രോഹിക്കുകയും റോഡുകൾ തടയുകയും ചെയ്യുന്നു".

രാഷ്ട്ര വിരുദ്ധ ശക്തികളുടെ ഫണ്ടിംഗിൽ അനാവശ്യമായി നടത്തുന്ന 'കർഷകസമര'മെന്ന പൊറാട്ടു നാടകം പൊതുജനം തിരിച്ചറിഞ്ഞു കഴിഞ്ഞു.

ഇലക്ഷൻ മുന്നിൽ കണ്ട് ഇടത്,വലത്,മാധ്യമ,വൈദേശിക, രാഷ്ട്രവിരുദ്ധ അച്ചുതണ്ട് പൂർവ്വാധികം ശക്തിയോടെ രാജ്യത്ത് പ്രശ്നങ്ങളുണ്ടാക്കാനുള്ള ശ്രമം തുടങ്ങി. ജാഗ്രതൈ....”

എന്നാല്‍ ഈ അവകാശവാദം എത്രത്തോളം സത്യമാണെന്ന് നമുക്ക് അന്വേഷിക്കാം.

വസ്തുത അന്വേഷണം

വീഡിയോയെ കുറിച്ച് കൂടുതല്‍ അറിയാന്‍ ഞങ്ങള്‍ വീഡിയോയുടെ സ്ക്രീന്‍ഷോട്ടുകള്‍ ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോള്‍, ഈ വീഡിയോ പഴയതാണ് എന്ന് ഞങ്ങള്‍ കണ്ടെത്തി. നവംബര്‍ 2022 മുതല്‍ ഈ വീഡിയോ ഫെസ്ബൂക്കില്‍ ലഭ്യമാണ്.

മുകളില്‍ നല്‍കിയ പോസ്റ്റ്‌ പ്രകാരം ഈ അമ്മ പഞ്ചാബില്‍ ധരണ ചെയ്യുന്നവര്‍ക്കെതിരെ അക്ഷേപിക്കുന്നതാണ്. ഈ പോസ്റ്റിന്‍റെ അടികുറിപ്പിലെ വാക്കുകള്‍ ഉപയോഗിച്ച് ഫെസ്ബൂക്കില്‍ അന്വേഷിച്ചപ്പോള്‍ ഞങ്ങള്‍ക്ക് 2022ല്‍ ഈ വീഡിയോ പ്രചരിപ്പിക്കുന്ന പല പോസ്റ്റുകള്‍ ലഭിച്ചു.

അങ്ങനെ ഈ വീഡിയോയില്‍ കാണുന്ന സംഭവത്തിന് നിലവില്‍ നടക്കുന്ന കര്‍ഷക സമരവുമായി യാതൊരു ബന്ധവുമില്ല എന്ന് വ്യക്തമാണ്. നിലവില്‍ ഡല്‍ഹിയിലേക്ക് കര്‍ഷകര്‍ മാര്‍ച്ച്‌ തുടങ്ങിയത് ഇന്നലെ അതായത് 13 ഫെബ്രുവരിക്കാണ്. പ്രസ്തുത വീഡിയോയില്‍ കാണുന്ന സംഭവത്തിന്‍റെ വിശദാംശങ്ങള്‍ ലഭ്യമല്ല. വീഡിയോയില്‍ കാണുന്ന സ്ത്രി പഞ്ചാബിയില്‍ പറയുന്നത് ഇങ്ങനെയാണ്: “സര്‍ക്കാര്‍ നിങ്ങളുടെ വായ്പ മാപ്പാക്കി. നിങ്ങള്‍ക്ക് എല്ലാം വെറുതെയാണ് കിട്ടുന്നത്. നിങ്ങള്‍ ചോദിച്ചത് എല്ലാം നിങ്ങള്‍ക്ക് കിട്ടി. ഇതില്‍ ഞങ്ങളുടെ എന്തെങ്കില്‍ തെറ്റുണ്ടോ? ഞങ്ങളുടെ എന്താണ് തെറ്റ്?

നിഗമനം

നിലവില്‍ നടക്കുന്ന കര്‍ഷക സമരവുമായി ഈ വീഡിയോയില്‍ കാണുന്ന സംഭവത്തിന് യാതൊരു ബന്ധവുമില്ല എന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നു.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Avatar

Title:പ്രതിഷേധിക്കുന്ന കര്‍ഷകരെ വൃദ്ധ സ്ത്രി ശകാരിക്കുന്ന പഴയ വീഡിയോ നിലവിലെ കര്‍ഷക സമരവുമായി ബന്ധപ്പെടുത്തി പ്രചരിപ്പിക്കുന്നു...

Written By: Mukundan K

Result: Misleading