പാചക വാതകവില ഇന്നലെ 146 രൂപ കൂട്ടിയതിനെതിരെ ശോഭാ സുരേന്ദ്രൻ പ്രതികരിക്കുന്ന ദൃശ്യങ്ങൾ എന്ന പ്രചരണം തെറ്റാണ്….

രാഷ്ട്രീയം | Politics

വിവരണം 

പാചക വാതകവില 146  രൂപ കൂട്ടിയ മോദിക്കെതിരെ  തുറന്നു പ്രതികരിച്ച് ബിജെപി  നേതാവ് ശോഭാ സുരേന്ദ്രൻ. മോഡിയുടെ പാചകവാതക വില കാരണം പാചകം ചെയ്യാൻ കഴിയുന്നില്ല എന്ന് ശോഭ കൂട്ടി ചേർത്തു  വിവരണത്തോടെ ഒരു വീഡിയോ ഫേസ്‌ബുക്കിൽ പ്രചരിക്കുന്നുണ്ട്. കേരളത്തിൽ നിന്നുമുള്ള ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ പാചകവാതക വില വർദ്ധനയെ പറ്റി  അടുക്കളയുടെ പശ്ചാത്തലത്തിൽ നിന്നുകൊണ്ട് പ്രതികരിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. 

archived linkFB post

പാചകവാതക വിലയിൽ 146  രൂപയുടെ വർദ്ധനവുണ്ടായി എന്ന് ഇന്നലെ വാർത്തകൾ വന്നിരുന്നു. കേന്ദ്രം ഭരിക്കുന്ന  ഭരിക്കുന്ന ബിജെപി സർക്കാരിനെതിരെ ബിജെപി പ്രവർത്തകയായ ശോഭാ സുരേന്ദ്രൻ പരാതിപ്പെടുന്നു എന്നാണ്  പോസ്റ്റിൽ നൽകിയിരിക്കുന്ന വാദം. എന്നാൽ ഇത് തെറ്റാണ്. ഇത് ഒരു പഴയ വീഡിയോ ആണ്. ഇന്നലെ പാചക വാചകത്തിന്റെ വില വർദ്ധനയെ തുടർന്ന് കേന്ദ്ര  സർക്കാരിനെ വിമർശിച്ച് ശോഭാ സുരേന്ദ്രൻ വീഡിയോ പ്രസിദ്ധീകരിച്ചിട്ടില്ല. നമുക്ക് വീഡിയോയെ പറ്റി വിശദമായി അന്വേഷിച്ചു നോക്കാം.

വസ്തുതാ വിശകലനം 

 ഇതേ വീഡിയോ നിരവധി പേജുകളിൽ നിന്ന് പ്രചരിപ്പിക്കുന്നുണ്ട്. ഞങ്ങൾ ശോഭാ സുരേന്ദ്രന്റെ ഫേസ്‌ബുക്ക് പേജ് പരിശോധിച്ചപ്പോൾ ഇതേ വീഡിയോ 2016 ഏപ്രിൽ 28  ന് പോസ്റ്റ് ചെയ്തിരിക്കുന്നതായി കണ്ടു. വീഡിയോ താഴെ കൊടുക്കുന്നു.

archived linkSobhaSurendranOfficial

പാചക വാതകത്തിന്  146 രൂപ വർദ്ധിപ്പിച്ചശേഷമല്ല ശോഭാ സുരേന്ദ്രൻ ഈ വീഡിയോ പോസ്റ്റ് ചെയ്തത് എന്ന് ഇതിൽ നിന്ന് വ്യക്തമാണ്. കൂടുതൽ വ്യക്തയ്ക്കായി ഞങ്ങൾ ശോഭാ സുരേന്ദ്രനോട് നേരിട്ട് സംസാരിച്ചിരുന്നു. ഇത് പഴയ വീഡിയോ ആണെന്നും പാചകവാതക വില വർദ്ധനയെപ്പറ്റി പരാമർശങ്ങൾ ഒന്നും തന്നെ നടത്തിയിട്ടില്ലെന്നും അവർ ഞങ്ങളുടെ പ്രതിനിധിയെ അറിയിച്ചിട്ടുണ്ട്. അതിനാൽ പോസ്റ്റിൽ നൽകിയിരിക്കുന്ന കാര്യം തെറ്റാണെന്നു വ്യക്തമാണ്. 

നിഗമനം 

ഈ പോസ്റ്റിൽ നൽകിയിരിക്കുന്ന വീഡിയോയിലെ വിവരണം തെറ്റാണ്. പഴയ വീഡിയോ തെറ്റായ വിവരണം ചേർത്ത്  ഇപ്പോൾ പ്രചരിപ്പിക്കുകയാണ്. വീഡിയോ 2016 ലേതാണ്.

Avatar

Title:പാചക വാതകവില ഇന്നലെ 146 രൂപ കൂട്ടിയതിനെതിരെ ശോഭാ സുരേന്ദ്രൻ പ്രതികരിക്കുന്ന ദൃശ്യങ്ങൾ എന്ന പ്രചരണം തെറ്റാണ്….

Fact Check By: Vasuki S 

Result: False