
കോണ്‍ഗ്രസ് നേതാക്കള്‍ ഗാന്ധി പ്രതിമയുടെ മുന്നില്‍ കരയുന്നതിന്‍റെ ദൃശ്യങ്ങള്‍ എന്ന തരത്തില്‍ സാമുഹ മാധ്യമങ്ങളില്‍ ഒരു വീഡിയോ പ്രചരിപ്പിക്കുന്നുണ്ട്.
പക്ഷെ ഈ വീഡിയോയില്‍ കാണുന്ന നേതാക്കള്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെതല്ല. ഈ സംഭവത്തിന്‍റെ സത്യാവസ്ഥ എന്താണെന്ന് നമുക്ക് നോക്കാം.
പ്രചരണം
മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ഒരു രാഷ്ട്രിയ നേതാവ് ഗാന്ധിജിയുടെ പ്രതിമയുടെ മുന്നില്‍ തേങ്ങി തേങ്ങി കരയുന്നതായി കാണാം. ഈ നേതാവ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെതാണ് എന്ന് വാദിച്ച് പോസ്റ്റിന്‍റെ അടികുറിപ്പില്‍ എഴുതിയത് ഇതാണ്:
“സത്യത്തിൽ കോൺഗ്രെസ്സ്കാരെ സമ്മതിക്കണം.. ഗാന്ധിജിയോട് എത്രയുമധികം സ്നേഹം ഉള്ളത് അവർക്കല്ലാതെ വേറെ ആർക്കുണ്ട്.. 💪”
ഇതേ അടികുറിപ്പോടെ ഈ വീഡിയോ പ്രചരിപ്പിക്കുന്ന മറ്റു പല പോസ്റ്റുകള്‍ നമുക്ക് താഴെ നല്‍കിയ സ്ക്രീന്‍ഷോട്ടില്‍ കാണാം.

എന്നാല്‍ വീഡിയോയില്‍ കാണുന്ന ഈ നേതാക്കള്‍ യഥാര്‍ത്ഥത്തില്‍ ഏത് പാര്‍ട്ടിയുടെതാണ് എന്ന് നമുക്ക് അന്വേഷിക്കാം.
വസ്തുത അന്വേഷണം
വീഡിയോയില്‍ കാണുന്ന സംഭവത്തിനോട് ബന്ധപെട്ട കീ വേര്‍ഡ് ഉപയോഗിച്ച് ഗൂഗിളില്‍ തിരഞ്ഞപ്പോള്‍ ഞങ്ങള്‍ക്ക് 2019ല്‍ പ്രസിദ്ധികരിച്ച ഈ വീഡിയോ ലഭിച്ചു.
വീഡിയോയില്‍ കാണുന്നവര്‍ കോണ്‍ഗ്രസുകാര്‍ അല്ല പകരം സമാജവാദി പാര്‍ട്ടിയുടെ നേതാക്കളാണ്. വീഡിയോയില്‍ കരയുന്ന നേതാവ് സമാജവാദി പാര്‍ട്ടിയുടെ സംഭല്‍ ജില്ല അധ്യക്ഷന്‍ ഫിറോസ് ഖാന്‍ ആണ്. വീഡിയോയില്‍ നമുക്ക് സമാജവാദി പാര്‍ട്ടിയുടെ പതാകയും കാണാം.

2019 ഒക്ടോബര്‍ 2ന് ഉത്തര്‍പ്രദേശിലെ സംഭല്‍ ജില്ലയില്‍ സമാജവാദി പാര്‍ട്ടി ഗാന്ധി ജയന്തിയുടെ ഒരു പരിപാടി സംഘടിപ്പിച്ചിരുന്നു. ഈ പരിപാടിയിലാണ് ഫിറോസ് ഖാന്‍ ഗാന്ധി പ്രതിമയുടെ മുന്നില്‍ കരയുന്നതിന്‍റെ വീഡിയോയാണ് നമ്മള്‍ പ്രസ്തുത പോസ്റ്റില്‍ കാണുന്നത്. ഫിറോസ് ഖാന്‍ ഇപ്പോഴും സമാജവാദി പാര്‍ട്ടിയില്‍ തന്നെയാണ്. അദ്ദേഹത്തിന്‍റെ ഫെസ്ബൂക്ക് പേജിന്‍റെ സ്ക്രീന്‍ഷോട്ടും ലിങ്കും താഴെ നല്‍കിയിട്ടുണ്ട്.

നിഗമനം
വീഡിയോയില്‍ കാണുന്ന നേതാവ് സമാജവാദി പാര്‍ട്ടിയുടെ ഉത്തര്‍പ്രദേശിലെ സംഭല്‍ ജില്ലയുടെ അധ്യക്ഷന്‍ ഫീരോസ് ഖാനാണ്. വീഡിയോയ്ക്ക് കോണ്‍ഗ്രസ് പാര്‍ട്ടിയുമായി യാതൊരു ബന്ധവുമില്ല.

Title:ഗാന്ധി പ്രതിമക്ക് മുന്നില്‍ കരയുന്ന ഈ നേതാക്കള്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെതല്ല; സത്യാവസ്ഥ അറിയൂ…
Fact Check By: Mukundan KResult: False
