Skip to content
Friday, July 24, 2026
  • Privacy Policy
  • Submit For Fact Checking
Fact Crescendo Malayalam | The leading fact-checking website in India

Fact Crescendo Malayalam | The leading fact-checking website in India

The fact behind every news!

  • Home
  • Archives
  • About
  • Contact Us
  • Other Languages
    • Hindi
    • English
    • Marathi
    • Gujarati
    • Tamil
    • Odia
    • Assamese
    • Bangla
    • Manipuri
  • APAC
    • Sri Lanka
      • Sri Lanka Tamil
      • Sri Lanka English
    • Myanmar
      • Myanmar English
    • Bangladesh
    • Afghanistan
      • Pashto
      • Afghanistan English
    • Thailand
      • Thailand English
site mode button

FACT CHECK – സെവന്‍ അപ്പ് കുപ്പിയില്‍ ഹലാല്‍ ചിഹ്നമുണ്ടോ? സമൂഹമാധ്യമങ്ങളിലെ പ്രചരണത്തിന് പിന്നിലെ വസ്‌തുത ഇതാണ്..

രാഷ്ട്രീയം | Politics
January 18, 2021January 19, 2022Dewin Carlos

വിവരണം

നോ ഹലാല്‍ ബോര്‍ഡുകള്‍ ഉയര്‍ത്തി ചില ഹിന്ദു സംഘടനകള്‍ ഹലാല്‍ ഭക്ഷണത്തിനെതിരെയുള്ള ക്യാംപെയ്നുമായി രംഗത്ത് വന്നിട്ടുള്ളതായി വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെ നോ ഹലാല്‍ ക്യാംപെയ്ന്‍ സംഘടിപ്പിച്ചവര്‍ ഹോട്ടലില്‍ ബോര്‍ഡ് സ്ഥാപിക്കുന്ന ചിത്രവും ഇതിനോട് ചേര്‍ന്ന് പെപ്‌സികോയുടെ സെവന്‍ അപ്പ് എന്ന ശീതള പാനീയത്തിന്‍റെ ചിത്രവും ഇതിലെ ഹലാല്‍ ചിഹ്നവും ചേര്‍ത്താണ് പ്രചരണം. നോ ഹലാല്‍ ക്യാംപെയ്ന്‍ നടത്തുന്നവര്‍ വില്‍ക്കുന്ന സെവനപ്പില്‍ തന്നെ ഹലാല്‍ ചിഹ്നമുണ്ടെന്നാണ് പ്രചരണം. മുഫീദ ബീമാപ്പള്ളി എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് 517ല്‍ അധികം റിയാക്ഷനുകളും 356ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്.

Facebook PostArchived Link

എന്നാല്‍ ഇന്ത്യയില്‍ ലഭ്യമാകുന്ന സെവന്‍ അപ്പ് ബോട്ടിലുകളില്‍ ഹലാല്‍ ചിഹ്നമുണ്ടോ? പ്രചരണത്തിന് പിന്നിലുള്ള വസ്‌തുത പരിശോധിക്കാം.

വസ്‌തുത വിശകലനം

ഇന്ത്യയില്‍ ലഭിക്കുന്ന സെവന്‍ അപ്പ് ബോട്ടിലുകളില്‍ ഇത്തരത്തില്‍ ഹലാല്‍ സെര്‍ട്ടിഫിക്കേഷന്‍ ലോഗോ പതിപ്പിച്ചിട്ടുണ്ടോയെന്ന് അറിയാന്‍ സെവന്‍ അപ് വിപണയില്‍ എത്തിക്കുന്ന പെപ്‌സികോയുമായി ഞങ്ങളുടെ പ്രതിനിധി ഇമെയില്‍ വഴി ബന്ധപ്പെട്ടു. പെപ്‌സികോ ഞങ്ങള്‍ക്ക് നല്‍കിയ മറുപടി ഇങ്ങനെയാണ്. പ്രചരിക്കുന്ന ചിത്രത്തിലുള്ളത് എഡിറ്റ് ചെയ്ത് ചേര്‍ക്കപ്പെട്ട ലോഗോയാണ്. ഇതിന് പെപ്‌സികോയും സെവന്‍ അപ്പുമായി യാതൊരു ബന്ധവുമില്ല. അതുകൊണ്ട് തന്നെ ഇതൊരു വ്യാജ ചിത്രവും വ്യാജ പ്രചരണവുമാണ്.

സെവന്‍ അപ്പ് ക്യാനും കുപ്പിയും പരിശോധിച്ചതില്‍ നിന്നും ഇത്തരത്തിലൊരു ഹലാല്‍ ലോഗോ ഇതിലില്ലെന്ന് ഞങ്ങള്‍ സ്ഥിരീകരിക്കുകയും ചെയ്തു.

പെപ്സിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലെ ഫ്രിക്വന്‍റ്ലി ആസ്ക്ട് ക്വസ്റ്റ്യന്‍സ് വിഭാഗത്തില്‍ ഹലാലിനെ കുറിച്ച് അവര്‍ വിശദീകരിച്ചിട്ടുണ്ട്. ഡയറ്റ്, ഹലാല്‍ തുടങ്ങിയ പരസ്യ വാചകങ്ങളോ ചേരുവകളോ ഇല്ലാതെയാണ് പെപ്‌സിയുടെ പ്രൊഡെക്ടുകള്‍ നിര്‍മ്മിക്കുന്നതെന്ന് ഇതില്‍ വ്യക്താമാക്കിയിട്ടുണ്ട്-

നിഗമനം

പെപ്‌സികോ ഇന്ത്യ തന്നെ പ്രചരണം വ്യാജമാണെന്നും ചിത്രം എഡിറ്റ് ചെയ്ത് പ്രചരിപ്പിക്കുന്നതാണെന്നും വ്യക്തമായി കഴിഞ്ഞു. അതുകൊണ്ട് സമൂഹമാധ്യമങ്ങളിലെ പ്രചരണം വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.

Avatar

Title:സെവന്‍ അപ്പ് കുപ്പിയില്‍ ഹലാല്‍ ചിഹ്നമുണ്ടോ? സമൂഹമാധ്യമങ്ങളിലെ പ്രചരണത്തിന് പിന്നിലെ വസ്‌തുത ഇതാണ്..

Fact Check By: Dewin Carlos 

Result: False

        
Tagged 7up drinkHalalhindu extremistslogomuslim extremistsno halalnon-halal

Post navigation

ഇന്‍ജെക്ഷന്‍ കണ്ട് പേടിക്കുന്ന ആരോഗ്യ പ്രവര്‍ത്തകയുടെ പഴയ വീഡിയോ സാമുഹ്യ മാധ്യമങ്ങളില്‍ വൈറല്‍…
FACT CHECK: നരേന്ദ്ര മോദി വണങ്ങുന്നത് അംബാനിയുടെ സഹോദരിയെ അല്ല, മത നേതാവായ സ്വാധ്വി റിതംബരയെയാണ്…

Related Posts

മുംബൈ മുതല്‍ ദുബായ് വരെ 50,000 രൂപ ചെലിവില്‍ കേന്ദ്ര സര്‍ക്കാര്‍ പുതിയ കടല്‍പ്പാലം നിര്‍മ്മിക്കുന്നുണ്ടോ?

January 17, 2020January 27, 2022Dewin Carlos

കനയ്യ കുമാര്‍ കോണ്‍ഗ്രസ് വിടുന്നു എന്ന പ്രചരണം വ്യാജം.. വസ്‌തുത അറിയാം..

August 15, 2022August 15, 2022Dewin Carlos

മയക്കുമരുന്ന് കേസില്‍ അമേരിക്ക പിടികൂടിയ രാഹുല്‍ ഗാന്ധിയെ മോചിപ്പിച്ച് തിരികെ കൊണ്ടുവരുന്ന അമിതാഭ് ബച്ചന്‍..? വ്യാജ പ്രചരണത്തിന്‍റെ സത്യമറിയൂ…

October 29, 2025October 29, 2025Vasuki S

Follow us

  • Fact checks
  • Comments

സിജെപി പിന്തുണയുമായി സുനിത വില്യംസ് ജന്തര്‍ മന്തറില്‍ എത്തിയെന്ന പ്രചരണം വ്യാജം…

July 23, 2026July 23, 2026Vasuki S

നിരാഹാര സമരത്തിനിടെ വാങ്ചുക്കിനെ ഭക്ഷ്യവിഷബാധ മൂലം ആശുപത്രിയിൽ പ്രവേശിപ്പിച്ചോ..? സത്യമറിയൂ…

July 18, 2026July 18, 2026Vasuki S

രോഗി മരിച്ചാല്‍ തമിഴ്നാട്ടില്‍ ആശുപത്രി ബില്‍ നല്‍കേണ്ടതില്ലെന്ന് വിജയ്‌ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടില്ല…

July 17, 2026July 17, 2026Vasuki S

ചിത്രത്തിൽ കാണുന്ന പെൺകുട്ടി രാജസ്ഥാനിൽ പീഡനത്തിനിരായ  പ്രായപൂർത്തിയാകാത്ത പെൺകുട്ടിയല്ല

July 16, 2026July 16, 2026Mukundan K

ശൃംഗേരി മഠാധിപതി ഭാരതി തീർത്ഥ സ്വാമിജി രാഹുല്‍ ഗാന്ധിയെയും സിദ്ധരാമയ്യയെയും അനുഗ്രഹിക്കാൻ വിസമ്മതിച്ചു എന്ന് പ്രചരിപ്പിക്കുന്ന ചിത്രത്തിന്‍റെ യാഥാര്‍ത്ഥ്യം…

July 15, 2026July 15, 2026Vasuki S
  • ‘மெட்ரோவில் காதலியுடன் அமர்ந்திருந்த மகனுக்கு அங்கேயே நிச்சயம் செய்த தாய்’ என்று பரவும் வீட  commented on മെട്രോ സ്റ്റേഷനില്‍ വച്ച് വിവാഹനിശ്ചയം..? വീഡിയോ സ്ക്രിപ്റ്റഡ് ആണ്….: […] மலையாளம் வெளியிட்டிருந்த கட்டுரையை காண இ
  • Adil Ali  commented on ഇറാനിനോട് യുദ്ധം നിർത്താൻ അഭ്യർത്ഥിക്കുന്ന ഇസ്രായേലികളുടെ ദൃശ്യങ്ങൾ A.I.നിർമ്മിതമാണ് : Please remove restrictions for my account,I can't
  • Natraj Kavander  commented on ഇസ്രായേൽ ഇറാനെതിരെ നടത്തുന്ന ആക്രമണം ആഘോഷിക്കുന്ന ഇറാനി പെൺകുട്ടികൾ എന്ന തരത്തിൽ പ്രചരിപ്പിക്കുന്ന ദൃശ്യങ്ങൾ പഴയതാണ് : NATRAJ KAVANDER 999-Year Global Mission Committed
  • Vivienne  commented on ഇസ്രായേൽ ഇറാനെതിരെ നടത്തുന്ന ആക്രമണം ആഘോഷിക്കുന്ന ഇറാനി പെൺകുട്ടികൾ എന്ന തരത്തിൽ പ്രചരിപ്പിക്കുന്ന ദൃശ്യങ്ങൾ പഴയതാണ് : 🖕
  • Muhammad Qasim  commented on ഇറാനിനോട് യുദ്ധം നിർത്താൻ അഭ്യർത്ഥിക്കുന്ന ഇസ്രായേലികളുടെ ദൃശ്യങ്ങൾ A.I.നിർമ്മിതമാണ് : Slove fact check Please

Categories

  • രാഷ്ട്രീയം | Politics
  • സാമൂഹികം
  • ദേശീയം | National
  • അന്തര്‍ദേശിയ൦ | International
  • ദേശിയം
  • പ്രാദേശികം | Local

Latest News

  • സിജെപി പിന്തുണയുമായി സുനിത വില്യംസ് ജന്തര്‍ മന്തറില്‍ എത്തിയെന്ന പ്രചരണം വ്യാജം…

    July 23, 2026July 23, 2026Vasuki S
  • നിരാഹാര സമരത്തിനിടെ വാങ്ചുക്കിനെ ഭക്ഷ്യവിഷബാധ മൂലം ആശുപത്രിയിൽ പ്രവേശിപ്പിച്ചോ..? സത്യമറിയൂ…

    July 18, 2026July 18, 2026Vasuki S

Archives

Fact Crescendo Malayalam | Theme: News Portal by Mystery Themes.
  • Our Methodology
  • Code of Principles
  • Disclaimer
  • Corrections Page