ടയറില്‍ നിന്ന് 2000 രൂപയുടെ നോട്ടുകള്‍ പിടികുടുന്നത്തിന്‍റെ വൈറല്‍ വീഡിയോ 4 കൊല്ലം പഴയതാണ്…

വര്‍ഗീയം

2000 രൂപയുടെ നോട്ടുകള്‍ സര്‍ക്കാര്‍ പിന്‍വലിക്കും എന്ന വാര്‍ത്ത‍ പുറത്ത് വന്നത്തോടെ 2000 നോട്ടുകളായി ഒളിപ്പിച്ച് വെച്ച കള്ളപ്പണം പുറത്ത് വരുന്നു എന്ന് അവകാശിച്ച് ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്.

പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍, വീഡിയോ പഴയതാണ് കുടാതെ ഇയടെയായി എടുത്ത 2000 രൂപയുടെ നോട്ടുകള്‍ പിന്‍വലിക്കുന്നത്തിന്‍റെ തിരുമാനവുമായി ഈ വീഡിയോയ്ക്ക് യാതൊരു ബന്ധവുമില്ല എന്ന് കണ്ടെത്തി.

പ്രചരണം

FacebookArchived Link

മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ഒരു ടയറില്‍ നിന്ന് 2000 രൂപയുടെ നോട്ടുകള്‍ പിടിച്ച് എടുക്കുന്നത്തിന്‍റെ വീഡിയോ കാണാം. വീഡിയോയെ കുറിച്ച് പോസ്റ്റിന്‍റെ അടികുറിപ്പില്‍ പറയുന്നത് ഇങ്ങനെയാണ്: “2000 ന്റെ നോട്ട് പുറത്തു വരാന്‍ തുടങ്ങി 😳😝

ഇതിൻറെ താഴെ കമൻറ് ഇടുന്ന സുഡാപ്പികളുടെ കരച്ചിൽ കേൾക്കാൻ എന്ത് രസാ അല്ലേ

എന്നാല്‍ ഈ വീഡിയോയുടെ സത്യാവസ്ഥ എന്താണെന്ന് നമുക്ക് പരിശോധിക്കാം.

വസ്തുത അന്വേഷണം

ഞങ്ങള്‍ വീഡിയോയെ കുറിച്ച് കൂടതല്‍ അറിയാന്‍ വീഡിയോയുടെ പ്രമുഖ ഭാഗങ്ങളുടെ സ്ക്രീന്‍ഷോട്ടുകള്‍ ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോള്‍ ഞങ്ങള്‍ക്ക് ഈ വീഡിയോ ഏപ്രില്‍ 21, 2019ന് HW ഇംഗ്ലീഷ് എന്ന മാധ്യമ പ്രസ്ഥാനത്തിന്‍റെ യുട്യൂബ് ചാനലില്‍ ലഭിച്ചു. 

വാര്‍ത്ത‍ പ്രകാരം ഏപ്രില്‍ 2019ല്‍ കര്‍ണാടകയിലെ ശിവമോഗയില്‍ നിന്ന് ബാംഗ്ലൂറിലേക്ക് പോകുന്ന ഒരു വാഹനത്തിന്‍റെ സ്പെയര്‍ ടയറില്‍ 2000 രുപയോടെ നോട്ടിന്‍റെ രൂപത്തില്‍ 2.3 കോടി രൂപ അതായ നികുതി വകുപ്പ് പിടിക്കുടി. 

എന്‍.ഡി.ടി.വി. റിപ്പോര്‍ട്ട്‌ ചെയ്ത വാര്‍ത്ത‍ പ്രകാരം അതായ നികുതി വകുപ്പിന് ലഭിച്ച രഹസ്യ വിവരത്തിനെ തുടര്‍ന്നാണ് ഈ നടപടിയുണ്ടായത്. തെരഞ്ഞെടുപ്പിന് വേണ്ടിയാണ് ഈ പണം ഇപ്രാകാരം കടത്തി കൊണ്ട് പോയിരുന്നത് എന്ന് എന്‍.ഡി.ടി.വി റിപ്പോര്‍ട്ട്‌ ചെയ്യുന്നു.

വാര്‍ത്ത‍ വായിക്കാന്‍- NDTV | Archived Link

ഈ വീഡിയോ ഏപ്രില്‍ 20, 2019ന് ANIയും തന്‍റെ ട്വിട്ടര്‍ അക്കൗണ്ടില്‍ നിന്ന് ട്വീറ്റ് ചെയ്തിരുന്നു. അങ്ങനെ ഈ വീഡിയോ നിലവിലെതല്ല എന്ന് വ്യക്തമാകുന്നു.

ആര്‍.ബി.ഐ. 2000 രൂപയുടെ നോട്ടുകള്‍ പിന്വാളിക്കാനുള്ള തിരുമാനം പ്രഖ്യാപിച്ചത് കഴിഞ്ഞ വെളിയഴ്ചയാണ്. അങ്ങനെ 2019ല്‍ നടന്ന സംഭവത്തിന്‍റെ ഈ വീഡിയോയ്ക്ക് ഈ തിരുമാനാവുമായി യാതൊരു ബന്ധമില്ല എന്ന് വ്യക്തമാകുന്നു.

ഈ വീഡിയോ ഇതിനെ മുമ്പും കര്‍ണാടക തെരെഞ്ഞെടുപ്പിന്‍റെ പശ്ച്യതലത്തില്‍ വൈറല്‍ ആയിരുന്നു. അന്ന് ഞങ്ങള്‍ ഈ വീഡിയോയെ കുറിച്ച് നടത്തിയ അന്വേഷണത്തിന്‍റെ റിപ്പോര്‍ട്ട്‌ താഴെ നല്‍കിയ ലിങ്ക് ഉപയോഗിച്ച് വായിക്കാം.

Read in Hindi | 2019 में लोक सभा चुनाव में बरामद किये गये नकदी के वीडियो को कर्नाटक चुनाव से जोड़कर किया वायरल।

നിഗമനം

2000 രൂപയുടെ നോട്ട് പിന്‍വലിച്ചതിനെ തുടര്‍ന്ന്‍ നടന്ന റൈഡില്‍ കണ്ടുപിടിച്ച് കള്ളപ്പണം എന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന വീഡിയോ യഥാര്‍ത്ഥത്തില്‍ 4 കൊല്ലം പഴയതാണ് എന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നു. 2000 രൂപയുടെ നോട്ടുകള്‍ പിന്‍വലിക്കുന്നതുമായി ഈ വീഡിയോയ്ക്ക് യാതൊരു ബന്ധവുമില്ല.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:ടയറില്‍ നിന്ന് 2000 രൂപയുടെ നോട്ടുകള്‍ പിടികുടുന്നത്തിന്‍റെ വൈറല്‍ വീഡിയോ 4 കൊല്ലം പഴയതാണ്…

Written By: K. Mukundan 

Result: Misleading