മുന്‍ ഇറാന്‍ രാഷ്‌ട്രപതി ഇബ്രാഹിം റഈസി ഹെലിക്കോപ്റ്റര്‍ അപകടത്തില്‍ മരിക്കുന്നതിന് മുമ്പ് എടുത്ത അദ്ദേഹത്തിന്‍റെ അവസാനത്തെ വീഡിയോ എന്ന തരത്തില്‍ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്.

പക്ഷെ ഞങ്ങള്‍ ഈ വീഡിയോയെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ വീഡിയോ റഈസി മരിക്കുന്നത്തിന്‍റെ മുമ്പ് അദ്ദേഹം സഞ്ചരിച്ചിരുന്ന ഹെലികോപ്റ്ററില്‍ നിന്നും പകര്‍ത്തിയ ദൃശ്യങ്ങള്‍ അല്ല എന്ന് കണ്ടെത്തി. എന്താണ് വീഡിയോയുടെ യഥാര്‍ത്ഥ്യം നമുക്ക് അന്വേഷിക്കാം.

പ്രചരണം

FacebookArchived Link

മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ഇറാന്‍ മുന്‍ രാഷ്‌ട്രപതി ഇബ്രാഹിം റഈസിയുടെ ഒരു വീഡിയോ കാണാം. ഈ വീഡിയോയെ കുറിച്ച് പോസ്റ്റിന്‍റെ അടികുറിപ്പില്‍ പറയുന്നത് ഇങ്ങനെയാണ്: “ഇറാന്‍ പ്രസിഡന്റ് ഹെലികോപ്ടര്‍ അപകടത്തില്‍ കൊല്ലപ്പെടുന്നതിന് മുന്‍പുള്ള ദൃശ്യങ്ങള്‍ പുറത്ത്

ഇബ്രാഹിം റഈസിയും വിദേശകാര്യമന്ത്രിയുമടക്കമുള്ളവര്‍ ഹെലികോപ്ടറില്‍ മടങ്ങുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.

ഇറാന്‍ ദേശീയ മാധ്യമമാണ് വീഡിയോ പുറത്തുവിട്ടത്.

എന്നാല്‍ ഈ വീഡിയോ ശരിക്കും റഈസി മരിക്കുന്നതിന് തൊട്ട് മുമ്പ് എടുത്ത വീഡിയോയാണോ? നമുക്ക് അന്വേഷിക്കാം.

വസ്തുത അന്വേഷണം

ഞങ്ങള്‍ വീഡിയോയുടെ സ്ക്രീന്‍ഷോട്ടുകള്‍ ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോള്‍ ഞങ്ങള്‍ക്ക് താഴെ നല്‍കിയ ഈ Xപോസ്റ്റ്‌ ലഭിച്ചു.

മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് വൈറല്‍ വീഡിയോ കാണാം. ഈ പോസ്റ്റ്‌ പ്രസിദ്ധികരിച്ചത് 18 ജനുവരിയിലാണ്. അങ്ങനെ ഈ വീഡിയോ അദ്ദേഹം മരിക്കുന്നതിന് മുമ്പ് എടുത്ത അദ്ദേഹത്തിന്‍റെ അവസാനത്തെ വീഡിയോയാകാന്‍ സാധ്യതയില്ല. ഈ പോസ്റ്റ്‌ പ്രകാരം ഈ വീഡിയോ ഇബ്രാഹിം റഈസി ഇറാനിലെ ഫീറോസ്കൊഹ് നഗരത്തിലുള്ള നെമ്രൂദ് അണകെട്ട് വിമാനത്തില്‍ നിന്ന് സന്ദര്‍ശിക്കുന്നത്തിന്‍റെ ദൃശ്യങ്ങളാണ് നാം കാണുന്നത്. ഞങ്ങള്‍ ഈ വിവരം വെച്ച് ഗൂഗിളില്‍ അന്വേഷിച്ചപ്പോള്‍ ഖതം എന്ന ഇറാനിയന്‍ മാധ്യമ വെബ്സൈറ്റില്‍ ഈ സന്ദര്‍ശനത്തിന്‍റെ വാര്‍ത്ത‍ കണ്ടെത്തി.

വാര്‍ത്ത‍ വായിക്കാന്‍ - Khatam | Archived

ഇന്നലെയാണ് ഇറാന്‍ രാഷ്‌ട്രപതി റഈസി ഹെലികോപ്റ്റര്‍ അപകടത്തില്‍ അന്തരിച്ചത്. ജനുവരിയില്‍ പ്രസിദ്ധികരിച്ച ഈ വീഡിയോ അദ്ദേഹത്തിന്‍റെ അവസാനത്തെ വീഡിയോ ആകാനുള്ള സാധ്യതയില്ല. ഇതിനെ ശേഷം അദ്ദേഹം പാകിസ്ഥാനും ശ്രിലങ്കയും സന്ദര്‍ശിച്ചിരുന്നു. അദ്ദേഹത്തിന്‍റെ പാക്കിസ്ഥാന്‍ സന്ദര്‍ശനത്തിന്‍റെ ഡി.ഡബ്ലൂ. ഏപ്രില്‍ 23ന് പ്രസിദ്ധികരിച്ച വാര്‍ത്ത‍ നമുക്ക് താഴെ കാണാം.

നിഗമനം

സമൂഹ മാധ്യമങ്ങളില്‍ ഇറാന്‍ മുന്‍ രാഷ്‌ട്രപതി ഇബ്രാഹിം റഈസിയുടെ അവസാനത്തെ വീഡിയോ എന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന വീഡിയോ പഴയതാണെന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നു.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:

Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Avatar

Title:ഈ ദൃശ്യങ്ങള്‍ മുന്‍ ഇറാന്‍ രാഷ്‌ട്രപതി ഇബ്രാഹിം റഈസിയുടെ അവസാനത്തെ വീഡിയോയല്ല...

Written By: Mukundan K

Result: False