പാകിസ്ഥാനില്‍ ഇന്ത്യന്‍ ദേശിയ പതാകയെ അപമാനിക്കുന്ന ദൃശ്യങ്ങള്‍ കേരളത്തിന്‍റെ പേരില്‍ പ്രചരിപ്പിക്കുന്നു…
ഇന്ത്യയുടെ ദേശിയ പതാകയുടെ മുകളിലുടെ വണ്ടികള്‍ പോകുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ കേരളത്തിന്‍റെ പേരില്‍ പ്രചരിപ്പിക്കുന്നുണ്ട്.
പക്ഷെ ഈ വീഡിയോ കേരളത്തിലെതല്ല പകരം പാക്കിസ്ഥാനിലെതാണെന്ന് ഞങ്ങളുടെ അന്വേഷണത്തില്‍ നിന്ന് കണ്ടെത്തി. എന്താണ് ഈ സംഭവത്തിന്‍റെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം.
പ്രചരണം
മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ഇന്ത്യന്‍ പതാക റോഡില്‍ വിരിച്ച് അതിന്‍റെ മുകളില്‍ നിന്ന് വണ്ടികള്‍ ഓടിച്ച് കൊണ്ട് പോകുന്ന ദൃശ്യങ്ങള്‍ കാണാം. പോസ്റ്റിന്‍റെ അടികുറിപ്പില്‍ വീഡിയോയെ കുറിച്ച് പറയുന്നത് ഇങ്ങനെയാണ്: “
☝☝☝☝☝ **ഈ* *വീഡിയോ കേരളത്തിൽ നിന്ന് കാണുക, ഇപ്പോൾ തന്നെ ഇത് ലോകമെമ്പാടും ഫോർവേഡ് ചെയ്യുക - 6 മാസം കഴിഞ്ഞ് ഫോർവേഡ് ചെയ്തിട്ട് കാര്യമില്ല, അലസത വിടൂ🇮🇳👍*”
എന്നാല്‍ ഈ വീഡിയോ ശരിക്കും കേരളത്തിലെതാണോ? നമുക്ക് അന്വേഷിക്കാം.
വസ്തുത അന്വേഷണം
ഞങ്ങള്‍ വീഡിയോയുടെ സ്ക്രീന്‍ഷോട്ടുകള്‍ ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോള്‍ ഞങ്ങള്‍ക്ക് ഈ വീഡിയോ 2020ലെ ഒരു ട്വീറ്റില്‍ ലഭിച്ചു. ട്വീറ്റ് പ്രകാരം ഈ വീഡിയോ പാകിസ്ഥാനിലെതാണ്.
ഈ വീഡിയോയില്‍ നമുക്ക് പാകിസ്ഥാന്‍ പതാകകള്‍ വ്യക്തമായി കാണാം.
കുടാതെ ഈ വീഡിയോയില്‍ കാണുന്ന നമ്പര്‍ പ്ലേറ്റ് ഞങ്ങള്‍ പരിശോധിച്ചപ്പോള്‍ ഈ നമ്പര്‍ പ്ലേറ്റ് പാകിസ്ഥാനിലെ സിന്ധ് പ്രദേശത്തിലെതാണ് എന്ന് കണ്ടെത്തി. മഞ്ഞ ബാക്ക്ഗ്രൌണ്ടില്‍ കറുത്ത നിറത്തില്‍ നമ്പര്‍ എഴുതുന്നത് പാകിസ്ഥാനിലെ സിന്ധ് പ്രദേശത്തിലെതാണ്.
ഞങ്ങള്‍ ഈ നമ്പര്‍ സിന്ധ് സര്‍ക്കാരിന്‍റെ വാഹന രജിസ്ട്രേഷന്‍ പരിശോധിക്കുന്ന വെബ്സൈറ്റില്‍ അന്വേഷിച്ചപ്പോള്‍ ഈ ടൊയോട്ട അക്വാ വാഹനം പാകിസ്ഥാനിലെ സിന്ധിലെ തന്നെയാണ് എന്ന് വ്യക്തമായി.
വീഡിയോയില്‍ നമുക്ക് സനം ബൂട്ടിക്ക് എന്ന കടയും കാണുന്നുണ്ട്. ഈ കടയും പാകിസ്ഥാനിലെ കറാച്ചിയിലാണ്. കറാച്ചി സിന്ധിന്‍റെ തലസ്ഥാനമാണ്.
സനം ബൂട്ടിക്ക് കറാച്ചിയിലെ താരിക്ക് റോഡിലാണ് സ്ഥിതി ചെയ്യുന്നത്. ഈ റോഡ് നമുക്ക് താഴെ നല്‍കിയ ഗൂഗിള്‍ സ്ട്രീറ്റ് വ്യൂയില്‍ കാണാം.
സ്ട്രീറ്റ് വ്യൂയില്‍ നിന്ന് വീഡിയോയില്‍ കാണുന്ന സ്ഥലം പാക്കിസ്ഥാനിലെ താരിക്ക് റോഡ് തന്നെയാണ് എന്ന് വ്യക്തമാകുന്നു.
നിഗമനം
കേരളത്തില്‍ ഇന്ത്യന്‍ ദേശിയ പതാകയെ അപമാണിക്കുന്നു എന്ന തരത്തില്‍ പ്രചരിപ്പിക്കുന്നത് പാക്കിസ്ഥാനിലെ ദൃശ്യങ്ങളാണെന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നു.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:
Facebook | Twitter | Instagram | Telegram | WhatsApp (9049053770)
Title:പാകിസ്ഥാനില്‍ ഇന്ത്യന്‍ ദേശിയ പതാകയെ അപമാനിക്കുന്ന ദൃശ്യങ്ങള്‍ കേരളത്തിന്‍റെ പേരില്‍ പ്രചരിപ്പിക്കുന്നു...
Fact Check By: K. MukundanResult: False