ഇന്ത്യൻ ആർമി തീവ്രവാദികളുമായി ഏറ്റുമുട്ടുന്ന  ഈ ദൃശ്യങ്ങൾ പഴയതാണ് 

Misleading ദേശീയം | National

ഇന്ത്യൻ ആർമി പഹൽഗാമിൽ തീവ്രവാദ ആക്രമണത്തിനെ ശേഷം ഒരു വീട്ടിൽ ഒളിഞ്ഞിരിക്കുന്ന തീവ്രവാദികളുമായി ഏറ്റുമുട്ടുന്ന ദൃശ്യങ്ങൾ എന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ ഒരു വീഡിയോ പ്രചരിപ്പിക്കുന്നുണ്ട്. 

പക്ഷെ വീഡിയോയെ കുറിച്ച് ഞങ്ങൾ അന്വേഷിച്ചപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് യാഥാർഥ്യം നമുക്ക് നോക്കാം.

പ്രചരണം

FacebookArchived Link

മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വിഡിയോയിൽ കത്തുന്ന ഒരു വീട്ടിൽ ഇന്ത്യൻ സൈന്യം വെടിവെക്കുന്നതായി  നമുക്ക് കാണാം.  വീഡിയോയെ കുറിച്ച് പോസ്റ്റിൻ്റെ അടികുറിപ്പിൽ പറയുന്നത് ഇങ്ങനെയാണ്: 

നമ്മുടെ പിള്ളേർ പണി തുടങ്ങി, ഇപ്പോൾ വരും ഷേവ് കാശ്മീർ പോസ്റ്റുമായി……… .”  

എന്നാൽ എന്താണ് ഈ പ്രചരണത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം. 

വസ്തുത അന്വേഷണം

ഞങ്ങൾ വീഡിയോയെ കുറിച്ച് കൂടുതൽ അറിയാൻ ഗൂഗിളിൽ വീഡിയോയുടെ ചില സ്ക്രീൻഷോട്ടുകൾ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോൾ ഞങ്ങൾക്ക് ഈ വീഡിയോ 12 മെയ് 2021ന് യുട്യൂബിൽ പോസ്റ്റ് ചെയ്തതായി കണ്ടെത്തി.

Archived Link

വീഡിയോയുടെ ശീർഷകം പ്രകാരം ഈ സംഭവം 2021ൽ ജമ്മു കാശ്മീരിലെ കൊക്കാരനാഗിൽ നടന്നതാണ്. ഇവിടെ ഒളിഞ്ഞിരിക്കുന്ന തീവ്രവാദികൾ ഓടി രക്ഷപെടാൻ ശ്രമിച്ചു പക്ഷെ ഇന്ത്യൻ ആർമി അവരെ ഏറ്റുമുട്ടലിൽ വധിച്ചു. 

ഈ വീഡിയോ 2021 മുതൽ റെഡിറ്റിലും പ്രചരിപ്പിക്കുന്നുണ്ട്. റെഡിറ്റിൽ 22 ഓഗസ്റ്റ് 2021ന്‌ പോസ്റ്റ് ചെയ്ത ഈ വീഡിയോയുടെ സ്ക്രീൻഷോട്ട് നമുക്ക് താഴെ കാണാം.

പോസ്റ്റ് കാണാൻ – Reddit | Archived Link 

The Asian Mail എന്ന യുട്യൂബ് ചാനലും ഈ വീഡിയോ 12 മെയ് 2021ന് കൊക്കാരനാഗിൽ ഇന്ത്യൻ ആർമിയും തീവ്രവാദികളും തമ്മിൽ ഏറ്റുമുട്ടൽ എന്ന തരത്തിൽ പ്രസിദ്ധികരിച്ചിട്ടുണ്ട്.

Archived Link

നിഗമനം

ഇന്ത്യൻ ആർമി പഹൽഗാമിൽ തീവ്രവാദ ആക്രമണത്തിന് ശേഷം ഒരു വീട്ടിൽ ഒളിഞ്ഞിരിക്കുന്ന തീവ്രവാദികളുമായി ഏറ്റുമുട്ടുന്നത്തിൻ്റെ ദൃശ്യങ്ങൾ എന്ന തരത്തിൽ പ്രചരിപ്പിക്കുന്ന വീഡിയോ പഴയതാണ്. 2021 മുതൽ ഈ വീഡിയോ ഇൻറ്റർനെറ്റിൽ ലഭ്യമാണ്..  

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam  ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:

Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Avatar

Title:ഇന്ത്യൻ ആർമി തീവ്രവാദികളുമായി ഏറ്റുമുട്ടുന്ന ഈ ദൃശ്യങ്ങൾ പഴയതാണ്

Fact Check By: K. Mukundan 

Result: Misleading