
അഫ്ഗാൻ സൈന്യം പിടികൂടിയ പാകിസ്ഥാൻ പട്ടാളക്കാരൻ കരയുകയും യാചിക്കുകയും ചെയ്യുന്ന ദൃശ്യം എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്.
പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം.
പ്രചരണം
മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയിൽ ഒരു പാക് സൈനികൻ കരയുന്നതും മോചനത്തിന് യാചിക്കുന്നതായി കാണാം. വീഡിയോയിൽ കേൾക്കുന്ന സംഭാഷണം പറയുന്നത് ഇങ്ങനെയാണ്: “#പാക് #സൈനികൻ : ഞാൻ പൊക്കോട്ടെ.?
#താലിബാൻ പോരാളി : 1 മുതൽ 10 വരെ എണ്ണിയാൽ വിടാം.!🤣
അഫ്ഗാൻ #സൈന്യം പിടികൂടിയ പാകിസ്ഥാൻ #പട്ടാളക്കാരൻ കരയുകയും #യാചിക്കുകയും ചെയ്യുന്ന ദൃശ്യം.! ”
എന്നാൽ എന്താണ് ഈ പ്രചരണത്തിൻ്റെ സത്യാവസ്ഥ നമുക്ക് നോക്കാം.
വസ്തുത അന്വേഷണം
ഞങ്ങൾ ഗൂഗിളിൽ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോൾ ഞങ്ങൾക്ക് ഈ വീഡിയോ Xൽ കണ്ടെത്തി. ഈ വീഡിയോ 2 ജനുവരി 2025ന് ഒരു യുസർ Xൽ പോസ്റ്റ് ചെയ്തത്.
പോസ്റ്റിൻ്റെ അടിക്കുറിപ്പ് പ്രകാരം വിഡിയോയിൽ കാണുന്നത് ഒരു പാകിസ്ഥാനി സൈനികനാണ് അഫ്ഘാൻ താലിബാൻ പോരാളികൾ ഇയാളെ പിടിച്ചപ്പോൾ ഇയാൾ കരയാൻ തുടങ്ങി. Xൽ ബിജെപി അനുയായി ജിതേന്ദ്ര പ്രതാപ് സിങ് ഈ വീഡിയോ പങ്ക് വെച്ചിരുന്നു. 2 ജനുവരി 2025ന് പോസ്റ്റ് ചെയ്ത അദ്ദേഹത്തിൻ്റെ പോസ്റ്റ് പ്രകാരം അഫ്ഘാൻ പാക്കിസ്ഥാൻ അതിർത്തിയിലെ തോർഖാമിൻ്റെ അടുത് അഫ്ഘാൻ താലിബാൻ ഒരു പാക് സൈന്യ ചാരനെ പിടികൂടി. ചോദ്യം ചെയ്യലിൻ്റെ ഇടയിൽ ഇയാൾ കരയാൻ തുടങ്ങി.
ഈ സംഭവത്തെ കുറിച്ചുള്ള വ്യക്തമായ വാർത്തയോ വിവരങ്ങളോ ഞങ്ങൾക്ക് ലഭിച്ചില്ല. ഈ സംഭവം എപ്പോഴാണ് നടന്നത് എവിടെയാണ് നടന്നത് എന്ന് വ്യക്തമല്ല. പക്ഷെ 12 ഒക്ടോബർ മുതൽ തുടങ്ങിയ പാക്കിസ്ഥാൻ അഫ്ഘാനിസ്ഥാൻ തമ്മിലുള്ള സംഘർഷവുമായി ഈ ദൃശ്യങ്ങൾക്ക് യാതൊരു ബന്ധവുമില്ല.
നിഗമനം
അഫ്ഗാൻ സൈന്യം പിടികൂടിയ പാകിസ്ഥാൻ പട്ടാളക്കാരൻ കരയുകയും യാചിക്കുകയും ചെയ്യുന്ന ദൃശ്യം എന്ന തരത്തിൽ പ്രചരിപ്പിക്കുന്നത് 10 മാസം പഴയ ദൃശ്യങ്ങളാണ്. ഈ വീഡിയോയ്ക്ക് നിലവിൽ പാകിസ്ഥാനും അഫ്ഘാനിസ്ഥാനും തമ്മിൽ നടക്കുന്ന സംഘർഷവുമായി യാതൊരു ബന്ധവുമില്ല.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:
Facebook | Twitter | Instagram | Telegram | WhatsApp (9049053770)
Title:അഫ്ഗാൻ സൈന്യം പിടികൂടിയ പാകിസ്ഥാൻ പട്ടാളക്കാരൻ കരയുകയും യാചിക്കുകയും ചെയ്യുന്നു എന്ന തരത്തിൽ പ്രചരിപ്പിക്കുന്നത് പഴയ ദൃശ്യങ്ങളാണ്
Fact Check By: Mukundan KResult: Misleading


