മണിപ്പൂരിൽ ആഴ്ചകളോളം നീണ്ടുനിന്ന കലാപത്തിന്റെ അലകൾ തീരുന്നതിന് മുമ്പ് തന്നെ ഹരിയാനയിൽ വർഗീയ കലാപം ഉടലെടുത്തതായിമ വാർത്താ റിപ്പോർട്ടുകൾ വന്നുതുടങ്ങി. ഹരിയാനയിലെ നുഹ് ജില്ലയിലെ ഖേദ്‌ല മോഡിന് സമീപം വിശ്വഹിന്ദു പരിഷത്തിന്റെ 'ബ്രിജ് മണ്ഡല് ജലാഭിഷേക് യാത്ര' ഒരു സംഘം യുവാക്കൾ തടഞ്ഞതാണ് സംഘർഷം ഉണ്ടാവാൻ കാരണമെന്നാണ് പോലീസ് ഭാഷ്യം.

ഹരിയാനയിലെ കലാപത്തിന് മൂലകാരണം ഒരാൾ ഘോഷയാത്രയ്ക്ക് നേരെ കല്ലെറിഞ്ഞതാണ് എന്നാരോപിച്ച് ഒരു വീഡിയോ പ്രചരിച്ചു തുടങ്ങിയിട്ടുണ്ട്.

പ്രചരണം

ഒരു വ്യക്തി ഘോഷയാത്രയുടെ പിന്നിൽ നിന്ന് കല്ലുകൾ പെറുക്കി ജനക്കൂട്ടത്തിന് നടുവിലേക്ക് എറിയുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. ബിജെപി കൊടി പിടിച്ചവർ ഘോഷയാത്രയിൽ പങ്കെടുത്തുകൊണ്ട് നടക്കുന്നതും കാണാം. കാണാം. ഇതൊരു ബിജെപി പ്രവർത്തകനാണ്, കല്ലെറിഞ്ഞാണ് അക്രമം തുടങ്ങിയത്, ഹരിയാനയിൽ ഉണ്ടായ കലാപത്തിന് ഇതാണ് കാരണമെന്ന് ആരോപിച്ച് ഒപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെ: “ഇതാണ് ഹരിയാനയിലെ ലഹളയുടെ തുടക്കം എങ്ങനെയുണ്ട് സംഘികളുടെ ഇടപെടീൽ”

FB postarchived link

എന്നാൽ ഒരു കൊല്ലമായി ഇന്റർനെറ്റിൽ പ്രചരിക്കുന്ന ഈ ദൃശ്യങ്ങൾക്ക് ഹരിയാന കലാപവുമായി യാതൊരു ബന്ധവുമില്ലെന്ന് അന്വേഷണത്തിൽ ഞങ്ങൾ കണ്ടെത്തി.

വസ്തുത ഇങ്ങനെ

ഞങ്ങൾ വീഡിയോ കീ ഫ്രെയിമുകളുടെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോൾ നിരവധി ഫലങ്ങൾ ലഭ്യമായി.

2022 ഓഗസ്റ്റ് 24 ന് തെലുങ്ക് ഭാഷയിൽ വിവരണം നൽകി, ഒരു ട്വിറ്റർ പേജിൽ ഇതേ വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. അതിൽ നൽകിയിരിക്കുന്ന വിവരങ്ങൾ അനുസരിച്ച് ഈ വീഡിയോ തെലങ്കാനയിൽ നിന്നുള്ളതാണ്. തെലങ്കാന പോലീസിന് നേരെ ബിജെപി പ്രവർത്തകർ കല്ലെറിഞ്ഞതായി ഇതിൽ പറയുന്നു. പോസ്റ്റ് താഴെ കാണാം.

ഈ വീഡിയോ ഒരു വർഷമായി ഇന്റർനെറ്റിൽ ഉള്ളതിനാൽ, ഈ വീഡിയോ ഹരിയാനയിലെ നൂഹിൽ ഇപ്പോൾ ഉണ്ടായ അക്രമവുമായോ കലാപവുമായോ ബന്ധപ്പെട്ടതല്ലെന്ന് നമുക്ക് ഉറപ്പിക്കാം.

ഇതിനുശേഷം, ഈ വീഡിയോയുടെ കൂടുതൽ വിവരങ്ങൾ തിരഞ്ഞപ്പോൾ 2022 ഓഗസ്റ്റ് 24-ന് മറ്റൊരു ട്വിറ്റർ ഉപയോക്താവ് പോസ്റ്റ് ചെയ്ത ഒരു വീഡിയോ ഞങ്ങൾ കണ്ടെത്തി. നിങ്ങൾക്ക് ആ വീഡിയോ താഴെ കാണാം.

ബസിൽ എഴുതിയിരിക്കുന്ന നമ്പറിന് മുന്നിൽ "TS" എന്ന് എഴുതിയിരിക്കുന്നത് ഇതിൽ കാണാം. അതിനു ശേഷം അതിൽ കാണുന്ന കടയുടെ ബോർഡിൽ തെലുങ്ക് ഭാഷയിൽ എഴുതിയിരിക്കുന്നു. ഇതോടൊപ്പം റോഡിലെ സ്ഥലങ്ങളുടെ പേരുകൾ കാണിക്കുന്ന ബോർഡിൽ 'സൂര്യപേട്ട' എന്നും എഴുതിയിട്ടുണ്ട്. താഴെയുള്ള ചിത്രങ്ങളിൽ ഇതെല്ലാം കാണാം.

ബസിലെ ബോർഡിൽ എഴുതിയിരിക്കുന്ന TS എന്നാൽ തെലങ്കാന എന്നാണ്. അതിനടുത്തായി തെലങ്കാനയിലെ ഒരു നഗരത്തിന്റെ പേര് സൂര്യപേട്ട് എന്ന് എഴുതിയിരിക്കുന്ന ഒരു ബോർഡ് ഉണ്ട്. ലഭ്യമായ വിവരങ്ങളിൽ നിന്നും ഈ വീഡിയോ തെലങ്കാനയിൽ നിന്നുള്ളതാണെന്ന് പറയാം.

ഈ വീഡിയോയെക്കുറിച്ച് കൂടുതലറിയാൻ, ഞങ്ങൾ ഒരു കീവേഡ് അന്വേഷണം നടത്തിയപ്പോൾ ഇതുമായി ബന്ധപ്പെട്ട ചില വാർത്താ റിപ്പോർട്ടുകൾ ലഭിച്ചു. 2022 ആഗസ്റ്റ് 24 ന് പ്രസിദ്ധീകരിച്ച ഒരു വാർത്താ റിപ്പോർട്ട് അനുസരിച്ച്, മൊഹമ്മദിനെ കുറിച്ച് പരാമർശം നടത്തിയതിന് തെലങ്കാന ബിജെപി നേതാവ് ടി രാജ സിംഗിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇത് കല്ലേറിലേക്ക് നയിച്ചു, മുസ്ലീം സമുദായത്തിൽ നിന്നുള്ളവരും പ്രതിഷേധിച്ചു. ഇതിനിടെ കല്ലേറും കലാപവും നടന്നു. ഇതിൽ നിന്നും ഈ വീഡിയോ ഇതേ സംഭവത്തിന്റേതാണെന്ന് വ്യക്തമാണ്. ഇതുകൂടാതെ ആഗസ്റ്റ് 25ന് ഇന്ത്യ ടൈംസ് ചാനലിൽ തെലങ്കാനയിൽ നടന്ന കലാപത്തിന്റെ റിപ്പോർട്ട് കൊടുത്തിരുന്നു.

ഇതേ ഫാക്റ്റ് ചെക്ക് ഞങ്ങളുടെ ഗുജറാത്തി ടീം ചെയ്തിട്ടുണ്ട്.

BJP કાર્યકર દ્વારા પથ્થરમારો કરવાનો વીડિયો નૂહમાં રમખાણો દરમિયાનનો નથી.

നിഗമനം

പോസ്റ്റിലെ വീഡിയോയുടെ ഒപ്പമുള്ള വിവരണം പൂർണ്ണമായും തെറ്റാണ്. ദൃശ്യങ്ങൾ ഹരിയാനയിലെ നൂഹ് കലാപത്തിൽ നിന്നുള്ളതല്ല, 2022-ൽ തെലങ്കാനയിൽ നടന്ന സംഘർഷത്തിൽ നിന്നുള്ളതാണ്.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:തെലിംഗാനയിൽ നിന്നുള്ള പഴയ ദൃശ്യങ്ങൾ ഹരിയാന കലാപവുമായി ബന്ധപ്പെടുത്തി പ്രചരിപ്പിക്കുന്നു...

Written By: Vasuki S

Result: False