കൊല്ലം ജില്ലയിലെ ചവറയിലുള്ള കൊറ്റംകുളങ്ങര ക്ഷേത്രം വിശേഷപ്പെട്ട ഉത്സവത്തിന് പേരുകേട്ടതാണ്. ഓരോ വര്‍ഷവും മീനമാസത്തിലെ 10,11 തിയതികളില്‍ നൂറുകണക്കിന് പുരുഷന്മാർ സുന്ദരികളായ സ്ത്രീകളുടെ വേഷം ധരിച്ച് രാത്രിയിൽ ചമയവിളക്ക് പിടിച്ച് ക്ഷേത്രത്തിൽ വരുന്നു. ഇവിടുത്തെ ഭഗവതിയുടെ പ്രധാന വഴിപാടാണിത്.

ഇക്കൊല്ലത്തെ ചമയവിളക്ക് ആഘോഷം ഈയിടെ നടന്നിരുന്നു ചമയവിളക്ക് എടുത്ത ഭക്തരുടെ നിരവധി ചിത്രങ്ങളും വീഡിയോയും സാമൂഹ്യമാധ്യമങ്ങളിൽ പലരും പങ്കുവയ്ക്കുന്നുണ്ട്. ഇതിനിടയിൽ പ്രചരിച്ച ഒരു ചിത്രമാണ് ഇവിടെ നൽകിയിട്ടുള്ളത്:

archived linkFB post

“ചവറ കൊറ്റംകുളങ്ങര ചമയവിളക്ക് മഹോത്സവം. പുരുഷന്മാർ സ്ത്രീ വേഷത്തിൽ എത്തിയപ്പോൾ” എന്ന അടിക്കുറിപ്പോടെയാണ് ചിത്രം നൽകിയിട്ടുള്ളത്. എന്നാൽ ഇത് പുരുഷൻ സ്ത്രീ വേഷം ധരിച്ച് തല്ല് അല്ല എന്നും ഒന്നും ട്രാൻസ്ജന്‍റർ ആയ ഒരു കുട്ടി ക്ഷേത്രദർശനത്തിന് എത്തിയതാണ് എന്നും അന്വേഷണത്തിൽ കണ്ടെത്തിയത്

വസ്തുത ഇതാണ്

ക്രെഡിറ്റ് നല്‍കിയാണ് പലരും ചിത്രം പങ്കുവച്ചിട്ടുള്ളത്. കൊല്ലത്തുള്ള സെല്‍വരാജ് എന്ന ഫോട്ടോഗ്രാഫറാണ് ചിത്രം പകര്‍ത്തിയത്. അദ്ദേഹം ഇതേ അടിക്കുറിപ്പോടെ തന്‍റെ ഫേസ്ബുക്കില്‍ പങ്കുവച്ച ചിത്രം പലരും പ്രചരിപ്പികയാണുണ്ടായത്. പോസ്റ്റിന് താഴെ ലഭിച്ച കമന്‍റുകളില്‍ ഇത് പുരുഷനല്ലെന്നും ട്രാന്‍സ്ജെന്‍റര്‍ ആയ സ്ത്രീ ആണെന്നും പലരും വ്യക്തമാക്കുന്നുണ്ട്.

ചിത്രത്തെ കുറിച്ച് കൂടുതൽ അന്വേഷിച്ചപ്പോൾ ഞങ്ങൾക്ക് വെറൈറ്റി മീഡിയ എന്ന ഫേസ്ബുക്ക് പേജിൽ നിന്നും ഒരു വീഡിയോ ലഭിച്ചു. ഈ ചിത്രത്തിൽ കാണുന്ന അതേ കുട്ടി തന്നെയാണ് വീഡിയോയിൽ സംസാരിക്കുന്നത്.

മുമ്പ് പുരുഷനായിരുന്നു എന്നും പിന്നീട് സർജറി ചെയ്തു സ്ത്രീയായി മാറിയെന്നും കാജൽ എന്ന ഈ കുട്ടി റിപ്പോർട്ടറോട് വ്യക്തമാക്കുന്നുണ്ട്.

ആൺകുട്ടി ആയിരുന്ന സമയത്ത് ചമയവിളക്ക് എടുത്തിരുന്നുവെന്നും ഇപ്പോൾ സ്ത്രീയായി മാറിയതിനാൽ ചമയവിളക്ക് എടുക്കാൻ സാധിക്കില്ല എന്നും കാജൽ റിപ്പോർട്ടറോട് വ്യക്തമാക്കുന്നുണ്ട്. ക്ഷേത്രത്തിൽ ദേവിയെ തൊഴുത് അനുഗ്രഹം വാങ്ങാന്‍ എത്തിയതാണ് എന്നും കാജൽ പറയുന്നു. കൂടുതൽ വ്യക്തതയ്ക്കായി ഞങ്ങളുടെ പ്രതിനിധി കാജലിനോട് സംസാരിച്ചു.

“ഞാൻ കഴിഞ്ഞ വർഷമാണ് സർജറി ചെയ്തത്. അതിനു മുൻപ് മൂന്നു തവണ കൊറ്റംകുളങ്ങര ക്ഷേത്രത്തിൽ ചമയവിളക്ക് എടുത്തിട്ടുണ്ട്. സ്ത്രീയായി മാറിയതിനാൽ ഇപ്പോൾ ചമയവിളക്ക് എടുക്കാൻ സാധ്യമല്ല. ഇത്തവണ ഞാൻ വന്നത് ദേവിയുടെ അനുഗ്രഹം വാങ്ങാനാണ്. കൂടാതെ സുഹൃത്തുക്കൾ പലരും ഇത്തവണ ചമയവിളക്ക് എടുക്കാൻ വന്നിട്ടുണ്ട്. ഞാൻ ഇപ്പോൾ മോഡലിംഗ് രംഗത്താണ്. ഒരു സെലിബ്രിറ്റിയോടൊപ്പം അസിസ്റ്റൻറ് ആയി ജോലിനോക്കുന്നു. ചെന്നൈയിൽനിന്നും കൊറ്റംകുളങ്ങര ക്ഷേത്രത്തിൽ പോകാനായി മാത്രം വന്നതാണ് ചിത്രം പകർത്തിയ ഫോട്ടോഗ്രാഫർ മുൻവർഷങ്ങളിലും എന്‍റെ ചിത്രമെടുത്തിരുന്നു. എന്നാൽ ഞാൻ സർജറി ചെയ്ത കാര്യം അദ്ദേഹം അറിഞ്ഞിരുന്നില്ല എന്നാണ് മനസ്സിലാക്കാൻ കഴിയുന്നത്. അതുകൊണ്ടാവാം ഇത്തരത്തിൽ ഒരു ക്യാപ്ഷൻ നൽകിയത്.”

സർജറി ചെയ്ത ട്രാൻസ് വുമൺ ആയി മാറിയ കാജൽ ആണ് ചിത്രത്തിൽ ഉള്ളത് കാജൽ പുരുഷനല്ല.

നിഗമനം

പോസ്റ്റിലെ പ്രചരണം തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതാണ്. ചിത്രത്തിലുള്ളത് സ്ത്രീവേഷം ധരിച്ച പുരുഷനല്ല ട്രാന്‍സ് വുമണായ കാജൽ ആണ്. ചമയവിളക്ക് എടുക്കാൻ അല്ല ക്ഷേത്ര ദർശനത്തിനായി എത്തിയതാണ്.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:വൈറല്‍ ചിത്രത്തില്‍ കാണുന്നത് സ്ത്രീ വേഷം ധരിച്ച പുരുഷനല്ല, യഥാര്‍ഥ്യമിതാണ്...

Fact Check By: Vasuki S

Result: Misleading