ഉത്തര്‍പ്രദേശിലെ റോഡിന്‍റെ ദുരവസ്ഥ കാണിക്കുന്ന ചിത്രം കേരളത്തിന്‍റെ പേരില്‍ പ്രചരിപ്പിക്കുന്നു…
കേരളത്തില്‍ മഴ കാരണം റോഡിലുണ്ടായ കുഴിയില്‍ പെട്ട ഒരു വണ്ടി എന്ന തരത്തില്‍ ഒരു ചിത്രം സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്.
പക്ഷെ ഈ ചിത്രത്തെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ ചിത്രം കേരളത്തിലെതല്ല പകരം ഉത്തര്‍പ്രദേശിലെതാണ് എന്ന് കണ്ടെത്തി.
പ്രചരണം
മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ഒരു വണ്ടി റോഡിന്‍റെ നടുവില്‍ ഒരു വലിയ കുഴിയില്‍ വീണു കിടക്കുന്നതായി കാണാം. ഈ കാഴ്ച കേരളത്തിലെതാണ് എന്ന് വാദിച്ച് പോസ്റ്റിന്‍റെ അടികുറിപ്പില്‍ പറയുന്നത് ഇങ്ങനെയാണ്: “ലോകനിലവാരത്തിലുള്ള തുരങ്കപാത പിണറായി വിജയനും റിയാസും നിർമ്മിക്കും എന്ന് കേട്ടപ്പോൾ ഇത്രയും..
പ്രതീക്ഷിച്ചില്ല.😀🏃”
എന്നാല്‍ ഈ കാഴ്ച കേരളത്തിലെതാണോ? നമുക്ക് അന്വേഷിക്കാം.
വസ്തുത അന്വേഷണം
ചിത്രത്തിനെ ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോള്‍ ഈ ചിത്രം കേരളത്തിലെതല്ല എന്ന് കണ്ടെത്തി. ഈ ചിത്രം ഉത്തര്‍പ്രദേശിലെ ലഖ്‌നൌവിലെതാണ് എന്ന് ദൈനിക് ഭാസ്കര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു (road caves in Lucknow, Uttar Pradesh).
വാര്‍ത്ത വായിക്കാന്‍ - DB | Archived Link
6 ദിവസം മുമ്പ് പ്രസിദ്ധികരിച്ച ഈ വാര്‍ത്ത പ്രകാരം സംഭവം നടന്നത് ലഖ്‌നവിലെ ബലറാംപൂര്‍ ആശുപത്രിയുടെ മുന്നിലാണ്. തീവ്രമായ മഴയെ തുടര്‍ന്ന് ലഖ്നൌവിലെ പല ഭാഗങ്ങളില്‍ വെള്ളം കയറി. അപ്രതീക്ഷിതമായി വന്ന വെള്ളം റോഡിന്‍റെ അടിമണ്ണ് ഒഴുക്കി കൊണ്ട് പോയപ്പോള്‍ റോഡില്‍ ഇപ്രകാരം വലിയൊരു കുഴിയുണ്ടായി.
ഈ സംഭവത്തിന്‍റെ വീഡിയോ നമുക്ക് താഴെ നല്‍കിയ നവഭാരത് ടൈംസിന്‍റെ റിപ്പോര്‍ട്ടിലും കാണാം. ഈ റിപ്പോര്‍ട്ട് പ്രകാരവും സംഭവം ലഖ്‌നൌവിലെ ബലറാംപൂര്‍ ആശുപത്രിയുടെ മുന്നിലാണ് നടന്നത്.
ഞങ്ങള്‍ ലഖ്നൌവിലെ ബലറാംപൂര്‍ ആശുപത്രിയുടെ സ്ട്രീറ്റ് വ്യൂ പരിശോധിച്ചു. നമുക്ക് ബലറാംപൂര്‍ ആശുപത്രിയുടെ സ്ട്രീറ്റ് വ്യൂ താഴെ കാണാം. ചിത്രത്തില്‍ കാണുന്ന സ്ഥലത്തും സ്ട്രീറ്റ് വ്യൂയില്‍ കാണുന്ന സ്ഥലത്തുമുള്ള സാമ്യതകള്‍ നമുക്ക് വ്യക്തമായി കാണാം.
ഈ റോഡിന്‍റെ പേര് ഹോസ്പിറ്റല്‍ റോഡ് എന്നാണ്. ഈ റോഡാണ് മഴ കാരണം ഇപ്രകാരം തകര്‍ന്നത്. വൈറല്‍ ചിത്രത്തില്‍ നമുക്ക് ആശുപത്രിയുടെ ഗേറ്റ് കാണാം. ഈ ഗേറ്റ് ഗൂഗിള്‍ സ്ട്രീറ്റ് വ്യൂവിലും നമുക്ക് കാണാം.
നിഗമനം
സമൂഹ മാധ്യമങ്ങളില്‍ കേരളത്തിന്‍റെ പേരില്‍ പ്രചരിപ്പിക്കുന്ന റോഡിന്‍റെ ചിത്രം യഥാര്‍ത്ഥത്തില്‍ ഉത്തര്‍പ്രദേശിലെതാണ് എന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നു.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.
ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:
Facebook | Twitter | Instagram | WhatsApp (9049053770)
Title:ഉത്തര്‍പ്രദേശിലെ റോഡിന്‍റെ ദുരവസ്ഥ കാണിക്കുന്ന ചിത്രം കേരളത്തിന്‍റെ പേരില്‍ പ്രചരിപ്പിക്കുന്നു...
Written By: K. MukundanResult: False