FACT CHECK: ISIS തീവ്രവാദിയുടെ ചിത്രം RSS തീവ്രവാദി എന്ന തരത്തില്‍ വ്യാജമായി പ്രചരിപ്പിക്കുന്നു...
സാമുഹ്യ മാധ്യമങ്ങളില്‍ RSS തീവ്രവാദി എന്ന തരത്തില്‍ ഐ.എസ്.ഐ.എസ്. ഭിക്രനുടെ ഒരു ചിത്രം സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. ഇയാള്‍ RSS പ്രവര്‍ത്തകനാണ്. മുസ്ലിങ്ങളെ കുറിച്ച് തെറ്റിധാരണ സൃഷ്ടിക്കാനായി ഐ.എസ്. ഭിക്രനുടെ വേഷംകെട്ടി ഇരിക്കുന്നു എന്നാണ് പോസ്റ്റില്‍ വാദിക്കുന്നത്. പോസ്റ്റ് പ്രകാരം ഇയാളുടെ പേര് അരുണ്‍ കൂമാര്‍ എന്നാണ് കൂടാതെഇയാള്‍ കോയമ്പത്തൂര്‍ സ്വദേശിയാണ് എന്നും പോസ്റ്റില്‍ അവകാശപെടുന്നു. പക്ഷെ ഈ വൈറല്‍ പോസ്റ്റില്‍ ഉന്നയിച്ച വാദങ്ങളെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ പോസ്റ്റില്‍ ഉന്നയിക്കുന്ന വാദം പൂര്‍ണമായി തെറ്റാണെന്ന് കണ്ടെത്തി. എന്താണ് സാമുഹ്യ മാധ്യമങ്ങളില്‍ ഈ ചിത്രം വെച്ച് നടത്തുന്ന പ്രചാരണവും ഈ ചിത്രത്തിന്‍റെ യഥാര്‍ത്ഥ്യവും നമുക്ക് നോക്കാം.
പ്രചരണം
പോസ്റ്റില്‍ പ്രചരിപ്പിക്കുന്ന പോസ്റ്ററില്‍ എഴുതിയ വാചകം ഇപ്രകാരമാണ്: “isis വേഷം കെട്ടിയ അരുണ്‍ കുമാര്‍ (കോയമ്പത്തൂര്‍ സ്വദേശി) RSS തീവ്രവാദിയെ നിയമത്തിനു നിയമത്തിനു മുന്നിലെത്തിക്കുക.”
വസ്തുത അന്വേഷണം
ചിത്രത്തില്‍ കാണുന്ന യുവാവിനെ കുറിച്ച് അറിയാന്‍ ഞങ്ങള്‍ ചിത്രം Yandexല്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചു. റിവേഴ്സ് ഇമേജ് അന്വേഷണത്തിന്‍റെ ഫലങ്ങളില്‍ ഈ ഫോട്ടോ പല മാധ്യമ വെബ്സൈറ്റുകള്‍ മാര്‍ച്ച് മാസത്തില്‍ പ്രസിദ്ധികരിച്ചതായി കണ്ടെത്തി. മാര്‍ച്ച് മാസത്തില്‍ അഫ്ഗാനിസ്ഥാന്‍റെ തലസ്ഥാന നഗരിയായ കാബുളില്‍ ഒരു ഗുരുദ്വാരയെ ഇസ്ലാമിക് സ്റ്റേറ്റ് ഭികരര്‍ ചാവേര്‍ ആക്രമണം നടത്തി ഗുരുദ്വാരയില്‍ പ്രാര്‍ഥിക്കാന്‍ എത്തിയ 25 സിഖ് മത വിശ്വാസികളെ കൊന്നിരുന്നു. ഈ ആക്രമത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഇസ്ലാമിക് സ്റ്റേറ്റിന്‍റെ മുഖപത്രമായ അല്‍ നബ എന്ന മാഗസിനാണ് ഈ ചിത്രം പ്രസിദ്ധികരിച്ചത്.
ചിത്രം കേരളത്തില്‍ നിന്ന് ഐ.എസ്.ഐ.എസില്‍ ചേര്‍ന്ന കാസര്‍ഗോഡ് സ്വദേശിയുടെതാണ് എന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ദി ഹിന്ദുവിന്‍റെ പോലെ മലയാള മാധ്യമ വെബ്സൈറ്റ് ട്വെന്‍റി ഫോര്‍ ന്യൂസും ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വാര്‍ത്തയുടെ പ്രകാരം, “കാബൂളിലെ സിക്ക് ഗുരുദ്വാര ആക്രമണത്തിനു പിന്നിൽ കാസർഗോഡ് സ്വദേശിയെന്ന് സൂചന. കാസർഗോഡ് തൃക്കരിപ്പൂർ സ്വദേശിയായ മുഹ്സിനാണ് ചാവേർ സംഘത്തെ നയിച്ചതെന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. 2017-18 കാലം മുതൽ മുഹ്സിനെ കാണാനില്ലായിരുന്നു. ഐഎസ് ആശയങ്ങളിൽ ആകൃഷ്ടനായ ഇയാൾ ദുബായിൽ നിന്നും കാബൂളിലേക്ക് പോയതായാണ് വിവരം.”
നിഗമനം
ഐ.എസ്.ഐ.എസ്. തീവ്രവാദിയുടെ വേഷംകെട്ടി തെറ്റിധാരണയുണ്ടാക്കാന്‍ ശ്രമിക്കുന്ന കോയമ്പത്തൂര്‍ സ്വദേശിയായ ആര്‍.എസ്.എസ്. പ്രവര്‍ത്തകന്‍ അരുണ്‍ കുമാര്‍ എന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന ചിത്രം യഥാര്‍ത്ഥത്തില്‍ ഒരു ഐ.എസ്.ഐ.എസ്. തീവ്രവാദിയുടെതാണ്. ഈ ചിത്രത്തിന് ആര്‍.എസ്.എസുമായി യാതൊരു ബന്ധവുമില്ല.
Title:FACT CHECK: ISIS തീവ്രവാദിയുടെ ചിത്രം RSS തീവ്രവാദി എന്ന തരത്തില്‍ വ്യാജമായി പ്രചരിപ്പിക്കുന്നു...
Fact Check By: Mukundan KResult: False