FACT CHECK: പശ്ചിമ ബംഗാളില്‍ ബിജെപി നേതാവിനെ 33 ലക്ഷം രൂപയുടെ പുതിയ നോട്ടുമായി പിടികൂടിയ വാര്‍ത്ത‍ പഴയതാണ്…

രാഷ്ട്രീയം | Politics

8 നവംബര്‍ 2016ന് കേന്ദ്ര സര്‍ക്കാര്‍ അഞ്ഞൂറിന്‍റെയും ആയിരത്തിന്‍റെയും നോട്ടുകള്‍ നിരോധിച്ചു. ഇതിനെ ശേഷം പലരും തന്‍റെ കഷ്ടപെട്ട് ഉണ്ടാക്കിയ പണം തിരിച്ചെടുക്കാനായി ബാങ്കുകളുടെ മുന്നില്‍ വലിയ ക്യൂകളില്‍ നില്‍കുന്ന കാഴ്ച നമ്മള്‍ എല്ലാവരും കണ്ടതാണ്. പക്ഷെ പല ആളുകള്‍ അവരുടെ കള്ളപ്പണം ചില ബാങ്ക് ഉദ്യോഗസ്ഥരുടെ സഹായത്തോടെ വെളുപ്പിക്കാനും ശ്രമിച്ചിരുന്നത് നാം വാര്‍ത്ത‍കളില്‍ വായിച്ചു കാണും. ഇതിന്‍റെ ഇടയില്‍ ചിലരെ പിടികുടിയിരുന്നു. ഇത്തരത്തില്‍ പശ്ചിമ ബംഗാളില്‍ പിടിയിലായ ഒരു നേതാവിന്‍റെ പേരിലുള്ള പോസ്റ്റ്‌ ആണ് ഫെസ്ബൂക്കില്‍ വൈറല്‍ ആയിരിക്കുന്നത്. ഈ നേതാവിനെ ഇയടെയായി ബംഗാളില്‍ നിന്ന് പിടികുടിയതാണ് ഈയാള്‍ ബിജെപിയുടെ നേതാവാണ്‌ എന്നാണ് പോസ്റ്റിലെ വാദങ്ങള്‍. പക്ഷെ ഈ വാര്‍ത്ത‍ പഴയതാണ് എന്ന് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ മനസിലായത്. എന്താണ് സംഭവത്തിന്‍റെ യഥാര്‍ത്ഥ്യം എന്ന് നമുക്ക് നോക്കാം.

വിവരണം

FacebookArchived Link

മുകളില്‍ ചിത്രത്തില്‍ നല്‍കിയ വാചകം ഇപ്രകാരമാണ്: “33 ലക്ഷം രൂപയുടെ പുതിയ നോട്ടുകളുമായി വെസ്റ്റ്‌ ബംഗാള്‍ ബിജെപി നേതാവ് മനീഷ് ശര്‍മ്മ അറസ്റ്റില്‍..നോട്ട് നിരോധിച്ച ശേഷം കള്ളപ്പണവുമായി പിടിക്കപ്പെടുന്നത് 26ാമത്തെ ബിജേപ്പി നേതാവ് കള്ളപ്പണവും, കള്ളനോട്ടും തീവ്രവാദികള്‍ ഉപയോഗിക്കുന്നു എന്ന് പറഞ്ഞപ്പോള്‍ ഇത്രയും ജനങ്ങള്‍ പ്രതീക്ഷിച്ചില്ല..”

വസ്തുത അന്വേഷണം

പോസ്റ്റില്‍ നല്‍കിയ വിവരങ്ങള്‍ വെച്ച് ഞങ്ങള്‍ ഗൂഗിളില്‍ അന്വേഷിച്ചപ്പോള്‍ ഞങ്ങള്‍ക്ക് ഒരു മുന്‍ ബിജെപി നേതാവിനെ പുതിയ നോട്ടുകളുമായി പശ്ചിമ ബംഗാളില്‍ പിടികൂടി എന്ന തലകെട്ടുള്ള പല വാര്‍ത്തകള്‍ ലഭിച്ചു. താഴെ നല്‍കിയ സ്ക്രീന്‍ഷോട്ടില്‍ ഇത്തരത്തിലുള്ള വാര്‍ത്തകള്‍ നമുക്ക് കാണാം. ഈ വാര്‍ത്തകള്‍ പ്രസിദ്ധികരിച്ചത് 2016ലാണ്.

നോട്ട് നിരോധനം പ്രഖ്യപ്പിച്ചതിനു ശേഷം ഡിസംബര്‍ 2016ല്‍ 33 ലക്ഷം മൂല്യമുള്ള 2000 രൂപയുടെ നോട്ടുകള്‍ക്കൊപ്പം ആറു പേരെ പശ്ചിമ ബംഗാള്‍ പോലീസ് പിടികുടി. ഈ സംഘത്തില്‍ ബിജെപിയുടെ ടിക്കറ്റ് വെച്ച് പശ്ചിമ ബംഗാള്‍ അസ്സെംബ്ലി തെരഞ്ഞെടുപ്പില്‍ മത്സരിച്ച മനിഷ് ശര്‍മ്മയുമുണ്ടായിരുന്നു. പക്ഷെ ഇയാളെ ജൂണ്‍ മാസത്തില്‍ തന്നെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു എന്ന് ബിജെപി നേതാക്കള്‍ വിശദീകരിച്ചിരുന്നു. സംഭവത്തിനെ കുറിച്ച് കൂടതല്‍ അറിയാനായി താഴെ നല്‍കിയ വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കുക.

NDTVIndia TimesIndia TV
TelegraphIndian ExpressFirst Post

നിഗമനം

ബിജെപിയില്‍ നിന്ന് പുറത്താക്കിയ ഒരു നേതാവിനെ മുന്ന്‍ കൊല്ലം മുന്നേ പശ്ചിമ ബംഗാള്‍ പോലീസ് പിടികുടിയ സംഭവത്തിനെ തെറ്റായ തരത്തിലാണ് പോസ്റ്റിലൂടെ പ്രചരിപ്പിക്കുന്നത്. സംഭവം പഴയതാണ് കൂടാതെ സംഭവം നടന്ന സമയത്ത് ഇയാള്‍ ബിജെപിയുടെ അംഗമായിരുന്നില്ല എന്ന് ബിജെപി അന്ന് വിശദീകരിച്ചിരുന്നു.

Avatar

Title:FACT CHECK: പശ്ചിമ ബംഗാളില്‍ ബിജെപി നേതാവിനെ 33 ലക്ഷം രൂപയുടെ പുതിയ നോട്ടുമായി പിടികൂടിയ വാര്‍ത്ത‍ പഴയതാണ്…

Fact Check By: Mukundan K 

Result: False