FACT CHECK: പ്രധാനമന്ത്രി മോദി പ്രണമിക്കുന്നത് അദാനിയുടെ ഭാര്യയെയല്ല; സത്യാവസ്ഥ അറിയൂ…

രാഷ്ട്രീയം | Politics

പ്രധാനമന്ത്രി മോദി ഇന്ത്യയിലെ പ്രമുഖ വ്യവസായിയായ ഗൌതം അദാനിയുടെ ഭാര്യ പ്രീതി അദാനിയുടെ മുമ്പില്‍ കുനിഞ്ഞ് കൈകുപ്പി പ്രണമിക്കുനത്തിന്‍റെ കാഴ്ച എന്ന തരത്തില്‍ ഒരു ചിത്രം സാമുഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

പക്ഷെ ഈ ചിത്രത്തിനെ കുറിച്ച് സാമുഹ്യ മാധ്യമങ്ങളില്‍ നടക്കുന്ന പ്രചരണം വ്യാജമാണ് എന്ന് ഫാക്റ്റ് ക്രെസേണ്ടോ അന്വേഷണത്തില്‍ കണ്ടെത്തി. എന്താണ് പ്രചരണവും പ്രചരണത്തിന്‍റെ യഥാര്‍ത്ഥ്യവും നമുക്ക് നോക്കാം.

പ്രചരണം

Screenshot:Facebook post claiming PM Modi paying respects to Mrs. Preeti Adani by bowing down before her with palms joined together.

FacebookArchived Link

മുകളില്‍ നല്‍കിയ പോസ്റ്റില്‍ പ്രധാനമന്ത്രി മോദി ഒരു സ്ത്രിയെ കുനിഞ്ഞ്‌ നിന്ന് കൈകുപ്പി പ്രണമിക്കുന്നതായി നമുക്ക് കാണാം. പോസ്റ്റില്‍ ഇംഗ്ലീഷില്‍ അടിക്കുറിപ്പില്‍ പറയുന്നത് ഇങ്ങനെയാണ് : “നോക്കു എങ്ങനെ ഇദ്ദേഹം പ്രീതി അദാനിയുടെ മുന്നില്‍ കുനിഞ്ഞ് നില്‍കുന്നത്, ഇവര്‍ ഗൌതം അദാനിയുടെ ഭാര്യയാണ്.” ചിത്രത്തിനെ താഴെ മലയാളത്തില്‍ എഴുതിയത് ഇങ്ങനെ: മുതലാളിച്ചിയുടെ മുന്‍പില്‍ വലയുന്നനെട്ടല്ല…കര്‍ഷകന് നീതി ലഭിക്കുമോ?

ഇതേ സ്ക്രീന്‍ഷോട്ട് പ്രചരിപ്പിക്കുന്ന മറ്റേ ചില പോസ്റ്റുകള്‍ നമുക്ക് താഴെ നല്‍കിയ സ്ക്രീന്‍ഷോട്ടില്‍ കാണാം.

Screenshot: Facebook Search showing similar posts.

ഈ ചിത്രത്തിന്‍റെ സത്യാവസ്ഥ എന്താണന്ന് നമുക്ക് പരിശോധിക്കാം.

വസ്തുത അന്വേഷണം

ഈ ചിത്രത്തിനെ കുറിച്ച് ഞങ്ങള്‍ ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോള്‍ ഞങ്ങള്‍ക്ക് അമര്‍ ഉജാല എന്ന ഹിന്ദി മാധ്യമം അവരുടെ വെബ്സൈറ്റില്‍ പ്രസിദ്ധികരിച്ച ഒരു ഫോട്ടോ ഞങ്ങള്‍ക്ക് ലഭിച്ചു. വെബ്സൈറ്റിന്‍റെ സ്ക്രീന്‍ഷോട്ടും ലിങ്കും താഴെ നല്‍കിട്ടുണ്ട്.

Screenshot: Amar Ujala Slide Show dated 12 April 2018.

Amar UjalaArchived Link

ഈ ലേഖന പ്രകാരം പ്രധാനമന്ത്രി പ്രണമിക്കുന്ന സ്ത്രിയുടെ പേര് ദീപിക മോണ്ടല്‍ എന്നാണ്. പ്രധാനമന്ത്രി മോദിയടക്കം മുന്‍ രാഷ്‌ട്രപതി ഡോ. എ.പി.ജെ. അബ്ദുല്‍ കലാം, ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ അമിതാബ് ബച്ചന്‍, തമിഴ് സിനിമ സൂപ്പര്‍സ്റ്റാര്‍ രജനികാന്ത്, നടി വിദ്യ ബാലന്‍ എന്നിവര്‍ക്കൊപ്പവും ഈ വനിതയുടെ ചിത്രങ്ങള്‍ നമുക്ക് ലേഖനത്തില്‍ കാണാം.

ദീപിക ദിവ്യജ്യോതി കള്‍ചരല്‍ ഓര്‍ഗനൈസേഷന്‍ ആന്‍ഡ്‌ സോഷ്യല്‍ വേല്‍ഫെര്‍ സൊസൈറ്റി എന്നൊരു എന്‍.ജി.ഓ. നടത്തുന്നതാണ് എന്ന് ലേഖനത്തില്‍ പറയുന്നുണ്ട്. ഞങ്ങള്‍ ഈ എന്‍.ജി.ഓയുമായി ബന്ധപെട്ട് ദീപികയുടെ ഭര്‍ത്താവ് ശ്രി സമര്‍ മോണ്ടലിനോട് സംസാരിച്ചു. ഞങ്ങളുടെ പ്രതിനിധി ഈ ചിത്രത്തിനെ കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ്: “ചിത്രത്തില്‍ പ്രധാനമന്ത്രി പ്രണമിക്കുന്ന വനിത എന്‍റെ ഭാര്യ ദീപിക മോണ്ടല്‍ തന്നെയാണ്‌. കുറച്ച് കൊല്ലങ്ങള്‍ക്ക് മുന്‍പേ ഒരു പരിപാടിയിലാണ് ഈ ചിത്രങ്ങള്‍ എടുതത്ത്. ഈ ചിത്രം അമര്‍ ഉജാല 2018ല്‍ പ്രസിദ്ധികരിച്ചതായി ശ്രദ്ധയില്‍പ്പെട്ടു. അവര്‍ പോസിറ്റീവ് ആയ രിതിയിലാണ് ഈ ചിത്രം പ്രസിദ്ധികരിച്ചത്. പക്ഷെ ചിലര്‍ ഇന്ന് ഈ ചിത്രം തെറ്റായ രിതിയില്‍ സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നതായി അറിഞ്ഞപ്പോള്‍ ഞങ്ങള്‍ക്ക് വെഷമം തോന്നി.”  

ഇതിനെ മുന്‍പേയും തുംകുരുയുടെ മയര്‍ ശ്രിമതി ഗീത രുദ്രേഷിനെ കുന്നിഞ്ഞ് കൈകുപ്പി പ്രണമിക്കുന്നതിന്‍റെ ചിത്രം അദ്ദേഹം പ്രീതി അദാനിയുടെ മുന്നില്‍ കുന്നിഞ്ഞ് കൈകുപ്പി പ്രണമിക്കുന്നു എന്ന തരത്തില്‍ വൈറല്‍ ആയിരുന്നു. ഈ വാദത്തിനെ പൊളിച്ച് ഞങ്ങള്‍ നടത്തിയ അന്വേഷണത്തിന്‍റെ റിപ്പോര്‍ട്ട്‌ താഴെ നല്‍കിയ ലിങ്ക് ഉപയോഗിച്ച് വായിക്കാം.

മോദി അദാനിയുടെ ഭാര്യയെ കുമ്പിട്ടു വന്ദിച്ചുവോ…? 

നിഗമനം

പ്രധാനമന്ത്രി മോദി ഡല്‍ഹിയിലെ ഒരു എന്‍.ജി.ഓയുടെ ചീഫ് ഫംഗ്ഷണറി ദീപിക മോണ്ടളിനെ കുമ്പിട്ടു പ്രണമിക്കുന്നത്തിന്‍റെ ഒരു പഴയ ചിത്രം തെറ്റായ വിവരണത്തോടെയാണ് സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ചിത്രത്തില്‍ പ്രധാനമന്ത്രി മോദിയോടൊപ്പം കാണുന്നത് ഗൌതം അദാനിയുടെ ഭാര്യ ശ്രിമതി പ്രീതി അദാനിയല്ല.

Update: ലേഖനത്തിന്‍റെ മുന്നാമത്തെ പാരഗ്രാഫില്‍ ചില അക്ഷര തെറ്റുകളുണ്ടായിരുന്നു. അത് തിരുത്തിയിട്ടുണ്ട്. ഈ അക്ഷരതെറ്റുകള്‍ സൂചിപ്പിച്ച് തന്നതിന് ഈ വ്യാജ വാർത്ത പ്രചരിപ്പിച്ച ശ്രി. Jose Karakat ന് നന്ദി അറിയിക്കുന്നു.

Avatar

Title:പ്രധാനമന്ത്രി മോദി പ്രണമിക്കുന്നത് അദാനിയുടെ ഭാര്യയെയല്ല; സത്യാവസ്ഥ അറിയൂ…

Fact Check By: Mukundan K 

Result: False