
മുന്‍ പലസ്തീന്‍ പ്രസിഡന്‍റ യാസര്‍ അറഫാത്ത് കശ്മീറിന് വേണ്ടി പകിസ്ഥാനോടൊപ്പം ഇന്ത്യക്കെതിരെ യുദ്ധം ചെയ്യാന്‍ തയ്യാറാണ് എന്ന് പറഞ്ഞിരുന്നു അതെ സമയം ഇന്ത്യയോട് ആരും യുദ്ധം ചെയ്‌താല്‍ ഞങ്ങളോടും യുദ്ധം ചെയ്യേണ്ടി വരും പറഞ്ഞു എന്ന തരത്തില്‍ ഒരു പോസ്റ്റ് സമൂഹ മാധ്യമങ്ങളില്‍ വൈറല്‍ ആവുകയാണ്.
പക്ഷെ ഈ പ്രചരണത്തില്‍ എത്രത്തോളം സത്യാവസ്ഥയുണ്ട് നമുക്ക് നോക്കാം.
പ്രചരണം

മുകളില്‍ നല്‍കിയ പോസ്റ്റില്‍ ഇന്ത്യയും പലസ്തീനും ഇന്ത്യയും ഇസ്രേലും തമ്മിലുള്ള ബന്ധങ്ങളെ താരതമ്യം ചെയ്യുകതാണ്. പോസ്റ്റില്‍ നല്‍കിയ ചിത്രത്തിലുള്ള വാചകം ഇപ്രകാരമാണ്: “കാശ്മീരിന് വേണ്ടി പാകിസ്ഥാന്‍ യുദ്ധം തുടങ്ങിയാല്‍ ഞാനും എന്‍റെ ആള്‍ക്കാരും അവരോടൊപ്പം ചേരുമെന്ന് പറഞ്ഞ അരഫാത്തിന്‍റെ പലസ്തീനോടല്ല…ഇന്ത്യയോട് ആര് യുദ്ധം ചെയ്താലും അവര്‍ക്ക് ഞങ്ങളോടും യുദ്ധം ചെയ്യേണ്ടി വരുമെന്ന് പറഞ്ഞ ഇസ്രായേലിനോടാണ് എന്‍റെ ഐക്യദാര്‍ഢ്യം”
ഈ അഭിപ്രായത്തില്‍ രണ്ട് അവകാശവാദങ്ങളുണ്ട്.
1. പാകിസ്ഥാനിനോടൊപ്പം കാശ്മീറിന് വേണ്ടി ഇന്ത്യക്കെതിരെ യുദ്ധം ചെയ്യും എന്ന് യാസര്‍ അറഫാത്ത് പറഞ്ഞിരുന്നു.
2. ഇന്ത്യയോട് ആരും യുദ്ധം ചെയ്‌താല്‍ ഇസ്രയേല്‍ അവര്‍ക്കെതിരെ ഇന്ത്യയോടൊപ്പം യുദ്ധം ചെയ്യും എന്ന് ഇസ്രായേല്‍ പ്രഖ്യാപിച്ചിരുന്നു.
ഈ രണ്ട് അവകാശവാദങ്ങളും തെറ്റാണ്. എങ്ങനെയെന്ന് നമുക്ക് അറിയാം.
വസ്തുത അന്വേഷണം
ആദ്യത്തെ അവകാശവാദമാണ് യാസര്‍ അറഫാത്ത് പകിസ്ഥാനെ കശ്മീര്‍ പ്രശ്നത്തില്‍ പിന്തുണച്ചു എന്ന്. ഞങ്ങള്‍ യാസര്‍ അറഫാത്ത് കാശ്മീര്‍ പ്രശ്നത്തില്‍ നടത്തിയ പ്രസ്താവനകള്‍ പരിശോധിച്ചു. പക്ഷെ ഇത്തരത്തില്‍ യാതൊരു പ്രസ്താവനയും അദ്ദേഹം നടത്തിയതായി എവിടെയും കണ്ടെത്തിയില്ല. യാസര്‍ അറഫാത്ത് കാശ്മീര്‍ പ്രശ്നത്തില്‍ നിഷ്പക്ഷത പാലിച്ചിരുന്നു. ഈ കാര്യം അദ്ദേഹം ഓഗസ്റ്റ് 2000ത്തില്‍ ഇസ്ലാമബാദില്‍ നടത്തിയ പ്രസ്താവനയില്‍ വ്യക്തമാകുന്നു. അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ്: “ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള കാശ്മീര്‍ പ്രശ്നം ഐക്യരാഷ്ട്രസഭയുടെ പ്രമേയങ്ങള്‍ അനുസരിച്ചും കാശ്മീരികളുടെ ആഗ്രഹങ്ങളും കണക്കിലെടുത്ത് പരിഹരിക്കണം. ജൂലൈ 13, 1972ല്‍ പാക്കിസ്ഥാന്‍ പ്രസിഡന്‍റ സുള്‍ഫിക്കര്‍ അലി ഭുട്ടോയും ഇന്ദിര ഗാന്ധിയും ഒപ്പുവച്ച ചെയ്ത ഷിംല കരാര്‍ പ്രകാരം ഇരുരാജ്യങ്ങളും സമവായത്തോടെ കാശ്മീര്‍ പ്രശ്നം പരിഹരിക്കണം.”
കുടാതെ 2004ല്‍ അറഫാത്ത് അന്തരിച്ചപ്പോള്‍ കാശ്മീര്‍ വിഘടനവാദി നേതാവ് അദ്ദേഹത്തെ കുറിച്ച് പറഞ്ഞത്, കാശ്മീരികള്‍ പലസ്തീനിനെ പിന്തുണച്ച പോലെ അറഫാത്ത് കാശ്മീരിനെ പിന്തുണച്ചില്ല എന്നാണ്.

വാര്‍ത്ത വായിക്കാന്‍ – The Dawn | Archived Link
ഇന്ത്യയുമായി യാസര്‍ അറഫാത്തിന്‍റെ ബന്ധങ്ങള്‍ ഇപ്പോഴും നല്ലതായിരുന്നു. 1974ല്‍ പലസ്തീനിനെ അംഗീകരിച്ച ഇന്ത്യ അറബ് രാജ്യമല്ലാത്ത ആദ്യത്തെ രാജ്യമായിരുന്നു. ഇന്ത്യ ഇപ്പോഴും പലസ്തീനിനോടൊപ്പമാണ് എന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
1992 വരെ ഇന്ത്യയും ഇസ്രയേലും തമ്മില്‍ നയതന്ത്ര ബന്ധങ്ങള്‍ ഉണ്ടായിരുന്നില്ല. ഇതിനെ തുടര്‍ന്ന് തന്‍റെ നിരാശ വ്യക്തമാക്കാന്‍ അറഫാത്ത് ഡല്‍ഹിയില്‍ വന്നിരുന്നു. പക്ഷെ ഇന്ത്യന്‍ സര്‍ക്കാര്‍ സാഹചര്യങ്ങളെ കുറിച്ച് അദ്ദേഹത്തെ ബോധ്യപെടുത്തിയപ്പോള്‍ അദ്ദേഹം കാര്യങ്ങള്‍ മനസിലാക്കി. ഐക്യരാഷ്ട്രസഭയിലും 2003, 2012, 2017 എന്നി വര്‍ഷങ്ങളില്‍ ഇന്ത്യ പലസ്തീനിനെ പിന്തുണച്ച് വോട്ട് ചെയ്തിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി നെഹ്രുവിനെ ശേഷം പലസ്തീന്‍ സന്ദര്‍ശിച്ച ആദ്യത്തെ ഇന്ത്യന്‍ പ്രധാനമന്ത്രിയായി. 2018ല്‍ അദ്ദേഹം പലസ്തീന്‍ സന്ദര്‍ശിച്ചപ്പോള്‍ പ്രധാനമന്ത്രി മോദിക്ക് ഗ്രാന്‍ഡ് കോളര്‍ ഓഫ് പലസ്തീന്‍ പുരസ്കാരം പലസ്തീന്‍ സമ്മാനിച്ചിരുന്നു.
ഇന്ത്യ ഇസ്രയേല്‍ ബന്ധങ്ങള്‍ പ്രധാനമന്ത്രി മോദിയുടെ കീഴില്‍ തഴച്ചുവളരുന്നു. പക്ഷെ ഇന്ത്യയെ ആക്രമിച്ചാല്‍ ഇസ്രയേല്‍ അവരെ ആക്രമിക്കും എന്ന തരത്തിലുള്ള യാതൊരു പ്രസ്താവന ഇസ്രയേല്‍ നടത്തിയിട്ടില്ല. ഈ വ്യാജപ്രചരണം 2020 മുതല്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയാണ്. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നേതാന്യഹുവിന്‍റെ പേരിലാണ് അന്ന് ഇത് പ്രചരിപ്പിച്ചിരുന്നത്. ഇതിനെ കുറിച്ച് ഞങ്ങള്‍ നടത്തിയ അന്വേഷണത്തിന്‍റെ റിപ്പോര്‍ട്ട് നിങ്ങള്‍ക്ക് താഴെ നല്‍കിയ ലിങ്ക് ഉപയോഗിച്ച് വായിക്കാം.
Also Read | ഇസ്രയേൽ പ്രധാനമന്ത്രിയുടെ പേരില്‍ കാലങ്ങളായി പ്രചരിക്കുന്ന വ്യാജ പരാമർശം…
നിഗമനം
കാശ്മീറിന് വേണ്ടി പാക്കിസ്ഥാനിനോടൊപ്പം യുദ്ധം ചെയ്യും എന്ന് യാസര്‍ അറഫാത്ത് പറഞ്ഞിരുന്നു എന്ന അവകാശവാദം തെറ്റാണ്. അദ്ദേഹം ഇങ്ങനെ എവിടെയും പറഞ്ഞിട്ടായി കണ്ടെത്തിയില്ല. അദ്ദേഹം കാശ്മീര്‍ പ്രശ്നത്തില്‍ നിഷ്പക്ഷതയാണ് കാണിച്ചത് എന്ന് അദ്ദേഹത്തിന്‍റെയും കാശ്മീരി വിഘടനവാദി നേതാവായ ജീലാനി അദ്ദേഹം അന്തരിച്ചപ്പോള്‍ നടത്തിയ പ്രസ്താവനകളില്‍ നിന്നും നമുക്ക് മനസിലാക്കാം. ഇന്ത്യക്കെതിരെ ആരെങ്കിലും യുദ്ധം പ്രഖ്യാപിച്ചാല്‍ ഇസ്രായേല്‍ അവരോടും യുദ്ധം ചെയ്യും എന്ന പ്രസ്താവന വ്യാജമാണ്. 2020 മുതല്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വ്യാജപ്രചരണമാണിത്.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.
ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:Facebook | Twitter | Instagram | WhatsApp (9049053770)

Title:മുന്‍ പലസ്തീന്‍ പ്രസിഡന്‍റ യാസര്‍ അറഫാത്ത് കശ്മീര്‍ പ്രശ്നത്തില്‍ പാകിസ്ഥാനെ പിന്തുണച്ചിരുന്നോ? സത്യാവസ്ഥ അറിയൂ…
Written By: Mukundan KResult: False
