
ഇന്ത്യയുടെ കടബാധ്യത എത്രയെന്നുള്ള പ്ലക്കാര്‍ഡുകള്‍, ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ വാര്‍ത്താസമ്മളനത്തിനിടെ ഉയര്‍ത്തിക്കാട്ടിയെന്ന് അവകാശപ്പെട്ട് ഒരു ചിത്രം പ്രചരിക്കുന്നുണ്ട്. 2014ന് മുന്‍പ് 57 ലക്ഷം കോടി രൂപയായിരുന്ന ഇന്ത്യയുടെ കടബാധ്യത നിലവില്‍ 202 ലക്ഷം കോടി രൂപയായി ഉയര്‍ന്നുവെന്ന തരത്തില്‍ രണ്ട് പ്ലക്കാര്‍ഡുകള്‍ അദ്ദേ
പ്രചരണം
“2014 നു മുൻപ് ഇന്ത്യയുടെ കടം 257 ലക്ഷം കോടി
നിലവിലെ ഇന്ത്യയുടെ കടം 202 ലക്ഷം കോടി” എന്നെഴുതിയ രണ്ടു പ്ലക്കാര്‍ഡുകളാണ് രാജീവ് ചന്ദ്രശേഖര്‍ ഉയര്‍ത്തിക്കാട്ടുന്നത്. അദ്ദേഹത്തിന്റെ സമീപം ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേഷിനെ കാണാം. ബിജെപി സംസ്ഥാന അധ്യക്ഷന്‍ തന്നെ കേന്ദ്ര ഭരിക്കുന്ന സ്വന്തം പാര്‍ട്ടിയെ വിമര്‍ശിക്കുന്നുവെന്ന് അവകാശപ്പെട്ട് ഒപ്പമുള്ള വിവരണം ഇങ്ങനെ: “ആറ് പതിറ്റാണ്ടു ഇന്ത്യ ഭരിച്ചവർ ഈ രാജ്യത്ത് ഉണ്ടാക്കിയത് 57 ലക്ഷം കോടി രൂപ കടം അതും സ്വാതന്ത്ര്യത്തിനു ശേഷം ഒന്നുമല്ലാതിരുന്ന ഒരു രാജ്യത്തെ ലോക രാജ്യങ്ങളുടെ മുന്നിൽ തലയെടുപ്പുള്ള രാജ്യമാക്കി മാറ്റി.2014ന് ശേഷം ജി രാജ്യത്തിന്റെ പ്രധാനമന്ത്രിയായതിനു ശേഷം രാജ്യത്തിന്റെ കടം 202 ലക്ഷം കോടി ഈ 10 വർഷത്തിനുള്ളിൽ ജി ക്കു എടുത്തു പറയാൻ ജനങളുടെ മുന്നിൽ ഉയർത്തി കാണിക്കാൻ എന്താണ് ഉള്ളത് എന്നു ചോദിച്ചാൽ 57 ലക്ഷം കോടി കടമാക്കിയ പ്രധാനമന്ത്രിമാർ ചെയ്തത് പോലെ ഒന്നുമില്ല ഈ 10 വർഷം ഒരു പൊതു മേഖലാ സ്ഥാപനം പോലും തുടങ്ങാൻ കഴിഞ്ഞില്ല എന്നു മാത്രമല്ല ഒട്ടുമിക്ക പൊതുമേഖലസ്ഥാപനങ്ങളും കോർപ്പറേറ്റുകൾക്ക് വിൽക്കുകയും ചെയ്തു.
പെട്രോൾ വില
ഗ്യാസ് വില
ഭക്ഷ്യ സാധനകളുടെ വില
രൂപയുടെ മൂല്യം
2014 ന് മുൻപും ശേഷവും ഒന്ന് പരിശോധിച്ചാൽ അറിയും 2014 ന് മുൻപ് ക്രൂഡോയിൽ വിലയും 2014 ശേഷം ക്രൂഡോയിൽ വിലയും പരിശോധിച്ചാൽ ജി യുടെ തട്ടിപ്പ് മനസിലാവും…..ആകെ ഈ രാജ്യത്തു വികസിച്ചത് മതത്തിന്റെ പേരിൽ ജനങ്ങൾ തമ്മിലുള്ള വെറുപ്പു മാത്രം”

എന്നാല്‍ വ്യാജ പ്രചരണമാണ് ഇതെന്നും ചിത്രം എഡിറ്റഡ് ആണെന്നും അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.
വസ്തുത ഇതാണ്
ഇന്ത്യ ഭരിക്കുന്ന പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡന്‍റ് രാജ്യത്തിന്‍റെ കടം ഉയര്‍ന്നുവെന്ന തരത്തില്‍ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തുവാന്‍ സാധ്യതയില്ല. അങ്ങനെ വാര്‍ത്താ സമ്മേളനത്തില്‍ സംഭവിച്ചിരുന്നു എങ്കില്‍ അത് തീര്‍ച്ചയായും മാധ്യമങ്ങള്‍ വാര്‍ത്ത ആക്കുമായിരുന്നു. തുടര്‍ന്ന് ഞങ്ങള്‍ ചിത്രത്തിന്‍റെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തിയപ്പോള്‍ സമാന ചിത്രം 2026 ജനുവരി 13 ന് രാജീവ് ചന്ദ്രശേഖര്‍ എക്സില്‍ നല്‍കിയിരിക്കുന്നത് കണ്ടു. എന്നാല്‍ ഇതില്‍ പ്ലക്കാര്‍ഡുകളിലെ ഉള്ളടക്കം വ്യത്യസ്തമാണ്.
യുപിഎ സര്‍ക്കാറിന്‍റെ ഭരണകാലത്ത് പത്തുവര്‍ഷത്തിനിടെ കേരളത്തിന് കേന്ദ്രം നല്‍കിയ ധനസഹായം 72000 കോടി രൂപയായിരുന്നുവെന്നും എന്നാല്‍ നരേന്ദ്രമോദി അധികാരമേറ്റ ശേഷം ആദ്യ പത്തുവര്‍ഷത്തിനിടെ 3.2 ലക്ഷം കോടി രൂപ നല്‍കിയെന്നുമാണ് ഈ കാര്‍ഡുകളിലുള്ളത്. പോസ്റ്റില്‍ നല്‍കിയിരിക്കുന്ന വിവരണത്തിലും അദ്ദേഹം ഇക്കാര്യം വിശദീകരിക്കുന്നുണ്ട്.
രാജീവ് ചന്ദ്രശേഖറിന്‍റെ ഫെയ്സ്ബുക്ക് പേജില്‍ മലയാളത്തില്‍ കുറിപ്പ് സഹിതം ഇതേ ചിത്രം കൊടുത്തിട്ടുണ്ട്.

2026 ജനുവരി 12 ന് തിരുവനന്തപുരം മാരാര്‍ജി ഭവനില്‍ അദ്ദേഹം നടത്തിയ വാര്‍ത്താസമ്മേളനത്തിലെ ദൃശ്യമാണിതെന്ന് മാധ്യമ വാര്‍ത്തകളുണ്ട്. ദൂരദര്‍ശന്‍ ന്യൂസ് നല്‍കിയ വാര്‍ത്തയില്‍ ഇതേ ദൃശ്യം കാണാം.
യഥാര്‍ത്ഥ ചിത്രവും എഡിറ്റഡ് ചിത്രവും കാണുക:

നിഗമനം
ബിജെപി സര്‍ക്കാരിന്‍റെ കടം പഴയ യുപിഎ സര്‍ക്കാരിന്‍റെ കാലത്തേക്കാള്‍ നാലിരട്ടി വര്‍ദ്ധിച്ചുവെന്ന തരത്തിലുള്ള പ്ലക്കാര്‍ഡുകള്‍ വാര്‍ത്താ സമ്മേളനത്തിനിടെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ഉയര്‍ത്തിക്കാട്ടി എന്ന് പ്രചരിപ്പിക്കുന്നത് എഡിറ്റഡ് ചിത്രമാണ്. ബിജെപി സര്‍ക്കാരും യുപിഎ സര്‍ക്കാരും കേരളത്തിന് നല്‍കിയ തുകയുടെ വിശദാംശങ്ങളാണ് അദ്ദേഹം ഉയര്‍ത്തിയ പ്ലക്കാര്‍ഡുകളില്‍ യഥാര്‍ത്ഥത്തില്‍ ഉണ്ടായിരുന്നത്.
ഞങ്ങളുടെ WhatsAppചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക. വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:
Facebook | Twitter | Instagram | WhatsApp (9049053770)
xa
Title:ഇന്ത്യയുടെ കടബാധ്യത കാണിക്കുന്ന പ്ലക്കാര്‍ഡുകളുമായി രാജീവ് ചന്ദ്രശേഖര്‍..? പ്രചരിക്കുന്നത് എഡിറ്റഡ് ചിത്രം…
Fact Check By: Vasuki SResult: Altered


