1400 വര്‍ഷം മുമ്പ് ചന്ദ്രന്‍ വേര്‍പെട്ടിരുന്നു എന്ന് ചന്ദ്രയാന്‍ 3 തെളിയിച്ചിരിക്കുന്നു എന്ന തരത്തില്‍ ഒരു പോസ്റ്റ്‌ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

പക്ഷെ ഞങ്ങള്‍ ഈ പോസ്റ്റിനെ പരിശോധിച്ചപ്പോള്‍ തമാശക്കായി സൃഷ്ടിച്ച ഈ പോസ്റ്റ്‌ പിന്നിട് വൈറലായി എന്നാണ് കണ്ടെത്തിയത്. ഇസ്ലാം മതത്തിനെ പരിഹസിച്ച് ഉണ്ടാക്കിയ ഈ പോസ്റ്റ്‌ പലരും സത്യമാണെന്ന്‌ വിശ്വസിച്ച് പ്രചരിപ്പിക്കുകയാണ്.

പ്രചരണം

FacebookArchived Link

മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ഒരു ചിത്രം കാണാം. ചിത്രത്തിനോടൊപ്പം നല്‍കിയ അടികുറിപ്പില്‍ എഴുതിയത് ഇങ്ങനെയാണ്:

അവസാനം സയൻസും ആ സത്യം തിരിച്ചറിഞ്ഞു.

ഇന്ത്യ വിക്ഷേപിച്ച ചന്ദ്ര ഉപഗ്രഹമായ ചന്ദ്രയാൻ 3 ചന്ദ്രന് ചുറ്റും അനേകതവണ വലം ചുറ്റി എടുത്ത ചിത്രങ്ങളാണ് ഇന്ന് ശാസ്ത്രജ്ഞൻ വളരെയധികം ചർച്ച ചെയ്യുന്നത്. ചന്ദ്രൻറെ മധ്യത്തിലൂടെ കണ്ട പാട് Ultrasonic Neutrino Detection Accelerometer (UNDA) എന്ന അതി സങ്കീർണമായ ഉപകരണത്തിന്റെ സഹായത്തോടെ പഠന വിധേയമാക്കിയപ്പോൾ മനസ്സിലായത് The Great Rift valley എന്നു വിളിച്ചിരുന്നു ഈ ഭാഗം ഒരു ഗർത്തം അല്ല എന്നും 1400 വർഷം മുമ്പ് ചന്ദ്രൻ വേർപ്പെട്ടിരുന്നു എന്നതിൻറെ കൃത്യമായ സൂചനകൾ ലഭിച്ചു എന്നും നാസയുടെ ഡയറക്ടറായ ചാൾസ് ഡിക്കൻസ് വാർത്താസമ്മേളനത്തിൽ അറിയിച്ചു.

അല്ലാഹു റസൂലിന് നൽകിയ ദർശനത്തെ പരിഹസിച്ചിരുന്ന നിരീശ്വരവാദികളുടെ മുഖത്തെറ്റ അടിയാണ് ഈ കണ്ടെത്തൽ . ഇമാം ബുഖാരി, മുസ്ലിം, അഹ്മദ്, അബൂദാവൂദ്, ബയ്ഹക്വി, ഹാകിം, തിര്‍മിദി, ത്വബ്രി എന്നിവരെല്ലാം സാക്ഷ്യപ്പെടുത്തിയ അതേ സംഭവത്തെ ഇന്ന് നാസയും ശാസ്ത്രജ്ഞന്മാരും സത്യമാണ് എന്ന് തെളിയിച്ചിരിക്കുന്നു

ഈ പോസ്റ്റിന് ഇതുവരെ ലഭിച്ചിരിക്കുന്നത് 600ഓളം ഷെയറുകലാണ്. എന്താണ് ഈ പോസ്റ്റിന്‍റെ സത്യാവസ്ഥ നമുക്ക് നോക്കാം.

വസ്തുത അന്വേഷണം

പോസ്റ്റിന്‍റെ താഴെ പലരും ഇത് ട്രോളാണെന്ന് കമന്‍റ ചെയ്തിട്ടുണ്ട്. ഇവര്‍ പറയുന്നത് ശരിയാണ്. പോസ്റ്റ്‌ സുക്ഷിച്ച് പരിശോധിച്ചാല്‍ ഇതില്‍ പല അസംബന്ധമായ കാര്യങ്ങള്‍ എഴുതിയിട്ടുണ്ട്. ഉദാഹരണത്തിന് Ultrasonic Neutrino Detection Accelerometer (UNDA) എന്ന പേരുള്ള ഒരു ഉപകരണം നിലവില്ല. ഇതിന്‍റെ മലയാളം അര്‍ഥം ‘ഉണ്ട’ എന്നാണ് ഇതിലുടെ പറയാന്‍ ഉദ്ദേശിക്കുന്നത്.

കുടാതെ ഈ പോസ്റ്റില്‍ നല്‍കിയ ശാസ്ത്രജ്ഞന്മാരുടെ പേരുകളും ഈ പോസ്റ്റ്‌ ട്രോളാണെന്ന് വ്യക്തമാക്കുന്നു. “The Great Rift valley എന്നു വിളിച്ചിരുന്നു ഈ ഭാഗം ഒരു ഗർത്തം അല്ല എന്നും 1400 വർഷം മുമ്പ് ചന്ദ്രൻ വേർപ്പെട്ടിരുന്നു എന്നതിൻറെ കൃത്യമായ സൂചനകൾ ലഭിച്ചു എന്നും നാസയുടെ ഡയറക്ടറായ ചാൾസ് ഡിക്കൻസ് വാർത്താസമ്മേളനത്തിൽ അറിയിച്ചു” ഈ പ്രസ്ഥാവനയില്‍ The Great Rift Valley എന്നൊരു സ്ഥലത്തിനെ കുറിച്ച് പറയുന്നു. ഇത് ചന്ദ്രനിലല്ല പകരം ആഫ്രിക്കയില്‍ ഭൂമിയുടെ ബാഹ്യ പാളിയായ മാന്‍റിൽ പിളർന്നുണ്ടാകുന്ന താഴ്‌വരയാണ്. കുടാതെ നാസയുടെ ഡയറക്ടര്‍ എന്ന് പറയുന്ന ചാള്‍സ് ഡിക്കൻസ് 19ആം നുറ്റാണ്ടിലെ ഒരു പ്രശസ്ത ബ്രിട്ടിഷ് സാഹിത്യകാരനായിരുന്നു. എ ടെയില്‍ ഓഫ് ടു സിറ്റീസ്, ഡേവിഡ്‌ കോപ്പര്‍ഫീല്‍ഡ്, ഒലിവര്‍ ട്വിസ്റ്റ്‌ തുടങ്ങിയ പ്രശസ്ഥ നോവലുകള്‍ അദ്ദേഹം രചിച്ചതാണ്.

Charles Dickens

പോസ്റ്റില്‍ ഉപയോഗിച്ച ചിത്രവും ചന്ദ്രയാന്‍ 3 എടുത്തതല്ല. കുടാതെ ചിത്രം ചന്ദ്രന്‍റെയുമല്ല. ഈ ചിത്രം യഥാര്‍ത്ഥത്തില്‍ ശനിയുടെ ഒരു ഉപഗ്രഹമായ എൻസിലാഡസിന്‍റെതാണ്. നാസയുടെ കാസ്സിനി എന്ന ബഹിരാകാശപേടകം 2015ല്‍ എടുത്ത ചിത്രമാണിത്.

ലേഖനം വായിക്കാന്‍ - The Guardian | Archived

നിഗമനം

സമൂഹ മാധ്യമങ്ങളില്‍ ചന്ദ്രന്‍ 1400 വര്‍ഷങ്ങള്‍ക്ക് മുമ്പ് വേര്‍പ്പെട്ടിരുന്നു എന്ന് ചന്ദ്രയാന്‍ 3 സ്ഥിരികരിച്ചു എന്നവകാശപ്പെടുന്ന പോസ്റ്റ്‌ ഇസ്ലാം മതത്തിനെ പരിഹസിച്ച് സൃഷ്ടിച്ചതാണ്.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:1400 വര്‍ഷം മുമ്പ് ചന്ദ്രന്‍ വേര്‍പെട്ടിരുന്നു എന്ന് ചന്ദ്രയാന്‍ 3 സ്ഥിരീകരിച്ചുവോ? വൈറല്‍ പോസ്റ്റിന്‍റെ സത്യാവസ്ഥ ഇതാണ്...

Written By: K. Mukundan

Result: False