
സമൂഹത്തിന്‍റെ പൊതു അറിവിലേക്കായി തയ്യാറാക്കപ്പെട്ട ചില ഹൃസ്വ ചിത്രങ്ങളും ചില പ്രാങ്ക് വീഡിയോകളും ഇപ്പോൾ യഥാർത്ഥ സംഭവം എന്ന നിലയ്ക്ക് പ്രചരിപ്പിക്കുന്നുണ്ട്. ഇത്തരത്തിലെ അത്തരത്തിൽ ഒരു വീഡിയോയെ കുറിച്ചാണ് നമ്മൾ ഇവിടെ ചർച്ച ചെയ്യുന്നത്.
പ്രചരണം
ഒരു റെസ്റ്റോറന്റ് സിസിടിവി ക്യാമറയിൽ ചിത്രീകരിച്ച ദൃശ്യങ്ങൾ എന്ന് തോന്നുന്ന തരത്തിലുള്ള ബ്ലാക്ക് ആൻഡ് ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. ഒരു പുരുഷനും സ്ത്രീയും കടന്നുവരുന്നതും അവർ അവർ പാനീയം ഓർഡർ ചെയ്തു വെയിറ്റ് ചെയ്യുന്നതും പെൺകുട്ടി വാഷ്റൂമിലേക്ക് പോകുമ്പോൾ പുരുഷൻ പോക്കറ്റിൽ നിന്നും ചെറിയ ഒരു പൊതിക്കെട്ട് എടുത്ത് അതിലുള്ള പൊടി സ്ത്രീയുടെ പാനീയത്തിൽ കലര്‍ത്തുമ്പോൾ ഇത് വെയിറ്ററുടെ ശ്രദ്ധയിൽ പെടുന്നതും അയാൾ ഇക്കാര്യം ഉടമയെ അറിയിക്കുന്നതും ഉടമ പോലീസിന് ഫോൺ ചെയ്യുന്നതും പാനീയം പെൺകുട്ടി കുടിക്കാതെ വിദഗ്ധമായി വെയിറ്റർ തട്ടി കളയുന്നതും പോലീസെത്തി പുരുഷനെ പിടികൂടുന്നതുമായ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്.
ഇത് ഒരു റസ്റ്റോറന്റില്‍ നടന്ന യഥാർത്ഥ സംഭവമാണ് എന്ന് സൂചിപ്പിച്ച് വീഡിയോയുടെ ഒപ്പം നൽകിയിരിക്കുന്ന വിവരണം ഇങ്ങനെയാണ്:
“😳 ഒരു റെസ്റ്റോറന്റിൽ ഇക്കഴിഞ്ഞ 15 ആം തീയതി നടന്ന സംഭവം.. സ്റ്റാഫ് സംഭവം നേരിൽ കണ്ടതുകൊണ്ടുമാത്രം ആ പെൺകുട്ടി രക്ഷപെട്ടു..തെളിവായി സിസി ടീവി ദൃശ്യങ്ങളും..”
ഞങ്ങൾ വീഡിയോയെ കുറിച്ച് കൂടുതൽ അന്വേഷിച്ചപ്പോൾ ഇത് യഥാർത്ഥ സംഭവം അല്ലെന്നും പൊതു സമൂഹത്തിന്‍റെ അറിവിലേക്കായി തയ്യാറാക്കപ്പെട്ട ഒരു വീഡിയോയാണ് ഇതെന്നും വ്യക്തമായി.
വസ്തുത ഇതാണ്
ഞങ്ങൾ ഗൂഗിൾ റിവേഴ്സ് ഇമേജിന്‍റെ സഹായത്തോടെ തിരഞ്ഞപ്പോൾ, പോസ്റ്റിലെ വീഡിയോ 2021 ഒക്ടോബർ 18 ന് ഹംസ നന്ദിനി എന്ന ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ടിലൂടെ പ്രസിദ്ധീകരിച്ചതായി കാണാന്‍ കഴിഞ്ഞു.. ഒരു സാങ്കൽപ്പിക തിരക്കഥയെ അടിസ്ഥാനമാക്കിയുള്ളതാണ് വീഡിയോ എന്നാണ് ഒപ്പമുള്ള വിവരണത്തില്‍ വ്യക്തമാക്കുന്നത്. പൊതുജനങ്ങളുടെ ബോധവൽക്കരണത്തിന് വേണ്ടി മാത്രമാണ് ഈ വീഡിയോ തയ്യാറാക്കിയിരിക്കുന്നത് എന്ന് വ്യക്തമായി എഴുതിയിട്ടുണ്ട്.
ഈ വീഡിയോയുടെ അവസാനം, ആരെയും അന്ധമായി വിശ്വസിക്കരുതെന്ന് വ്യക്തമായി എഴുതിയിരിക്കുന്നുണ്ട്. ഈ പേജിൽ നൽകിയിരിക്കുന്ന വീഡിയോകൾ സാങ്കൽപ്പികമാണ്. അവബോധം സൃഷ്ടിക്കുക എന്നതാണ് ഏക ലക്ഷ്യം എന്നുമുണ്ട്.

അറിയപ്പെടുന്ന ഒരു കലാകാരിയാണ് ഹംസ നന്ദിനി എന്ന് അവരുടെ സോഷ്യല്‍ മീഡിയ അക്കൌണ്ടുകള്‍ പരിശോധിച്ചാല്‍ വ്യക്തമാകും. ഇത്തരത്തിലുള്ള അനേകം വീഡിയോകള്‍ ഈ പേജില്‍ നിങ്ങള്‍ക്ക് കാണാം. വീഡിയോകൾ കണ്ടതിന് നന്ദി. ഈ പേജിൽ നൽകിയിരിക്കുന്ന വീഡിയോകൾ സാങ്കൽപ്പികമാണ്. അവബോധം സൃഷ്ടിക്കുക എന്നതാണ് ഏക ലക്ഷ്യം. എന്ന് വീഡിയോകളുടെ ഒപ്പം നല്‍കിയിട്ടുണ്ട്.
ഹംസ നന്ദിനിയുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടും ലഭ്യമാണ്.
കൂടുതൽ വ്യക്തതയ്ക്കായി ഞങ്ങളുടെ പ്രതിനിധി നന്ദിനിയുമായി ബന്ധപ്പെട്ടപ്പോൾ അവർ പറഞ്ഞത് ഇങ്ങനെയാണ്: “ഈ വീഡിയോയ്ക്ക് ഹിന്ദു-മുസ്ലിം ബന്ധമില്ല. ഇതൊരു യഥാർത്ഥ സംഭവമല്ല. ഈ വീഡിയോ ജനങ്ങളിൽ അവബോധം സൃഷ്ടിക്കാൻ വേണ്ടി മാത്രം സൃഷ്ടിച്ചതാണെന്ന് ഞങ്ങൾ വീഡിയോയിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. വീഡിയോയിലുള്ള പെൺകുട്ടി ഞാനല്ല. ഈ വീഡിയോയ്ക്ക് ഏതെങ്കിലും മതവുമായി യാതൊരു ബന്ധവുമില്ല.”
ഞങ്ങളുടെ അന്വേഷണത്തിൽ, മുകളിലെ പോസ്റ്റിൽ ഉന്നയിച്ചിരിക്കുന്ന അവകാശവാദം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് തെളിഞ്ഞിട്ടുണ്ട്.
നിഗമനം
പോസ്റ്റിലെ പ്രചരണം പൂര്‍ണ്ണമായും തെറ്റാണ്. വീഡിയോ ദൃശ്യങ്ങള്‍ യഥാര്‍ത്ഥ സംഭവം പകര്‍ത്തിയതിന്‍റെതല്ല. പൊതുജന അവബോധത്തിനായി സാങ്കൽപ്പിക രീതിയിൽ സൃഷ്ടിച്ചതാണ്. യഥാര്‍ത്ഥ സംഭവം എന്ന നിലയില്‍ വീഡിയോ പ്രചരിപ്പിക്കുകയാണ്.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Title:ഇത് യഥാര്‍ത്ഥ സംഭവമല്ല, അവബോധത്തിനായി പ്രത്യേകം ചിത്രീകരിച്ചതാണ്…
Fact Check By: Vasuki SResult: False
