ലീഗ് എം.പി. പി.വി. അബ്ദുല്‍ വഹാബ് കേരള സര്‍ക്കാരിനെ പ്രശംസിക്കുന്ന വ്യാജ പ്രസ്താവന സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു...
കേരളത്തില്‍ നിന്നുള്ള ലക്ഷ കണക്കിന് പ്രവാസികളെ തിരിച്ച് നാട്ടിലേക്ക് എത്തിക്കുന്നതിന്‍റെ നടപടികള്‍ തുടര്‍ന്നു കൊണ്ടിരിക്കുന്ന സമയത്ത് പ്രവാസികളുടെ പേരില്‍ രാഷ്ട്രിയവും സജീവമാണ്. കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും പ്രവാസികളുടെ കാര്യത്തില്‍ തമ്മില്‍ തമ്മില്‍ ആരോപണങ്ങള്‍ ഉന്നയിക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ പ്രവാസികള്‍ക്ക് വേണ്ടി ചെയുന്ന നടപടികളെ പ്രശംസിച്ചും അഭിനന്ദിച്ചും മുസ്ലിം ലീഗ് എം.പി. പി.വി. അബ്ദുല്‍ വഹാബിന്‍റെ ഒരു പ്രസ്താവന സാമുഹ്യ മാധ്യമങ്ങളില്‍ ഏറെ വൈറല്‍ ആവുകയാണ്. ഫെസ്ബുക്കിലും വാട്ട്സാപ്പിലും ഹേലോ ആപ്പിലും ഈ പ്രചരണം വ്യാപകമാണ്. കേരളത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ സംസ്ഥാന സര്‍ക്കാരിനെതിരെ പ്രവാസികളുടെ കാര്യത്തില്‍ രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉന്നയിക്കുമ്പോള്‍ യു.ഡി.എഫിന്‍റെ വലിയൊരു നേതാവ് സര്‍ക്കാരിനെ പ്രശംസിച്ച് പ്രസ്താവന നടത്തുന്നത് പലരെയും ആശ്ചര്യപെടുത്തി. ഈ വാര്‍ത്ത സത്യമാണോ എന്ന് അറിയാന്‍ പലരും നങ്ങളുടെ വാട്ട്സാപ്പ് നമ്പറിലൂ ടെ ഈ വാര്‍ത്തയുടെ മുകളില്‍ അന്വേഷണം നടത്താന്‍ ആവശ്യപെട്ടു. ആവശ്യ പ്രകാരം ഞങ്ങള്‍ ഈ പ്രസ്താവനയെ കുറിച്ച് അന്വേഷിച്ചപ്പോള്‍ പി.വി. അബ്ദുല്‍ വഹാബ് എം.പി. ഇത്തരത്തിലൊരു പ്രസ്താവന എവിടെയും നടത്തിയിട്ടില്ല എന്ന് ഞങ്ങള്‍ കണ്ടെത്തി. ഈ വ്യാജ പ്രസ്താവന പല സാമുഹ്യ മാധ്യമങ്ങളില്‍ എങ്ങനെ പ്രചരിക്കുന്നു, ഇതിന്‍റെ യഥാര്‍ത്ഥ്യം എന്താണെന്ന് നമുക്ക് നോക്കാം.
വിവരണം
വാട്ട്സാപ്പ് സന്ദേശം-
ഫെസ്ബൂക്ക് പോസ്റ്റ്-
മോകളില്‍ നല്‍കിയ ഫെസ്ബൂക്ക് പോസ്റ്റിന്‍റെ അടികുറിപ്പ് ഇപ്രകാരമാണ്: “പ്രവാസികൾക്ക് തണലായി തുണയായി പിണറായി സർക്കാർ മടങ്ങി വരുന്ന പ്രവാസികളുടെ കോറന്റൈൻ ചിലവുകൾ പ്രവാസികൾ സ്വയം വഹിക്കണമെന്ന കേന്ദ്ര സർക്കാർ നടപടികളെ കാറ്റിൽ പറത്തി പ്രവാസികൾ അന്യരല്ല അവരെ ഈ സമയത്ത് ചേർത്ത് പിടിക്കേണ്ടതാണെന്ന ബോധ്യത്തോടെ അവരുടെ കോറന്റൈൻ ചിലവുകൾ വഹിക്കാൻ തയ്യാറായ പിണറായി സർക്കാർ തീരുമാനം അഭിനന്ദനാർഹമെന്ന് മുസ്ലിം ലീഗ് നേതാവ് അബ്ദുൽ വഹാബ് എം പി.”
വസ്തുത അന്വേഷണം
ഞങ്ങള്‍ ഇത്തരത്തില്‍ ഒരു പ്രസ്താവന ലീഗ് എം.പി. അബ്ദുല്‍ വഹാബ് നടത്തിയതായി എവിടെങ്കിലും വാര്‍ത്തയുണ്ടോ എന്ന് അറിയാന്‍ ഗൂഗിളില്‍ അന്വേഷണം നടത്തി. പക്ഷെ ഞങ്ങള്‍ക്ക് ഇത്തരത്തില്‍ യാതൊരു വാര്‍ത്ത എവിടെയും ലഭിച്ചില്ല. ഞങ്ങള്‍ പി.വി. അബ്ദുല്‍ വഹാബ് എം.പിയുടെ ഔദ്യോഗിക ഫെസ്ബൂക്ക് പേജ് പരിശോധിച്ചു. പക്ഷെ അവിടെയും ഇത്തരത്തില്‍ ഒരു പരാമര്‍ശം എവിടെയും കണ്ടെത്തിയില്ല.
കൂടതല്‍ വ്യക്തതക്കായി ഞങ്ങളുടെ പ്രതിനിധി പി.വി. അബ്ദുല്‍ വഹാബിന്‍റെ പേര്‍സണല്‍ സെക്രട്ടറിയായ അബ്ദുല്‍ റഹ്മാനുമായി ബന്ധപെട്ടു ഈ പോസ്റ്റില്‍ പറയുന്നത് പൂര്‍ണ്ണമായി വ്യാജമാണെന്ന് അദേഹം ഞങ്ങളുടെ പ്രതിനിധിയെ അറിയിച്ചു. കുടാതെ വാട്ട്സാപ്പില്‍ അവര്‍ക്കും പലരും ഇത്തരത്തിലുള്ള സന്ദേശങ്ങള്‍ അയച്ചപ്പോള്‍ ഇതിന്‍റെ മറുപടിയായി അവര്‍ വാട്ട്സപ്പില്‍ പ്രചരിപ്പിക്കുന്ന സന്ദേശം ഞങ്ങള്‍ക്ക് ആയിച്ചു തന്നു. വാട്ട്സാപ്പ് സന്ദേശം ഇപ്രകാരമാണ്:
“പ്രവാസികൾ നാട്ടിലെത്തുന്നതുമായി ബന്ധപ്പെട്ട് പി.വി അബ്ദുൽവഹാബ് എം.പി കേരള സർക്കാറിനെ അഭിനന്ദിച്ചുവെന്ന രീതിയിൽ വാട്‌സ്ആപ്പിൽ പ്രചരിക്കുന്ന പിതൃശൂന്യ വാർത്ത ഇടതുപക്ഷത്തിന്റെ ദാരിദ്ര്യം വ്യക്തമാക്കുന്നതാണ്. കേന്ദ്ര-സംസ്ഥാന സർക്കാറുകൾ പ്രവാസി വിഷയത്തിൽ കാണിക്കുന്ന നിസ്സംഗതക്കെതിരെ ചാനൽ ചർച്ചകളിലും മറ്റും ശക്തമായി പ്രതികരിച്ച മുസ്ലിംലീഗ് നേതാവാണ് പി.വി അബ്ദുൽവഹാബ് എം.പി. വസ്തുത ഇതായിരിക്കെ തെറ്റിദ്ധാരണ പരത്തുന്ന വാട്‌സ്ആപ്പ് സന്ദേശമാണ് സഖാക്കൾ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്. വഹാബ് സാഹിബ് ഈ വിഷയത്തിൽ ഒരു ഘട്ടത്തിലും സർക്കാറിനെ അഭിനന്ദിച്ചിട്ടില്ല എന്നു മാത്രമല്ല ശക്തമായി വിമർശിച്ചിട്ടുമുണ്ട്. പിന്നെന്തിന് ഈ നുണക്കഥ പ്രചരിപ്പിക്കുന്നു? അതും ഉത്തരവാദപ്പെട്ട സഖാക്കൾ. കുത്തിത്തിരിപ്പ് ഉണ്ടാക്കുമ്പോൾ ഒരു മന:സുഖം. അത്രതന്നെ. അതും റമളാൻ മാസത്തിൽ. നാണക്കേടേ നിന്റെ പേരോ, സഖാവ്...!
നോർക്ക എന്ന നോക്കുകുത്തിയും പിണറായി സർക്കാറും പ്രവാസി വിഷയത്തിൽ തുടക്കം തൊട്ടേ അലംഭാവം കാട്ടിയിട്ടുണ്ട്. പ്രവാസികളെ നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട് കെ.എം.സി.സി ഹൈക്കോടതിയിൽ കേസ് കൊടുത്തപ്പോൾ മൂന്നു തവണ അഫിഡവിറ്റ് നൽകാതെ നീട്ടിക്കൊണ്ടു പോവുകയാണ് സർക്കാർ ചെയ്തത്. പ്രവാസികളെ കൊണ്ടുവരുന്നത് പ്രായോഗികമല്ല എന്നാണ് മന്ത്രി ജലീൽ പ്രസ്താവിച്ചത്. പി.വി വഹാബ് ഉൾപ്പെടെ മുസ്ലിംലീഗ് എം.പിമാരും എം.എൽ.എമാരും കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്കെതിരെ ഈ വിഷയത്തിൽ പ്രത്യക്ഷ സമരം നടത്തിയപ്പോൾ പരിഹസിച്ചവരാണ് സഖാക്കൾ. തുടക്കം തൊട്ടേ പ്രവാസി വിഷയത്തിൽ ശക്തമായ ഇടപെടൽ നടത്തിയ പാർട്ടി മുസ്ലിംലീഗ് മാത്രമാണ്. മുസ്ലിംലീഗിന്റെ ഇടപടെലിലൂടെയാണ് ഈ വിഷയം തന്നെ ചർച്ചയായത്. ഒടുവിൽ വരുന്നവർക്ക് ബി.എസ്.എൻ.എൽ സിം കൊടുത്തത് മാത്രമാണ് സർക്കാറിന്റെ അധ്വാനം. ഈ വസ്തുതകളെ മറച്ചുവെക്കാനാണ് നാണമില്ലാതെ ഇത്തരം നുണക്കഥകൾ പ്രചരിപ്പിക്കുന്നത്. ദാരിദ്ര്യമൊക്കെ കണ്ടിട്ടുണ്ട്. എന്നാലും ഇജ്ജാതി ദാരിദ്ര്യം സഖാക്കൾക്കുണ്ട് എന്ന് ഇപ്പോഴാണ് മനസ്സിലായത്. അയ്യയ്യേ!”
നിഗമനം
മുസ്ലിം ലീഗ് എം.പി. പി.വി. അബ്ദുല്‍ വഹാബ്, “പ്രവാസികളെ ദുരിതത്തില്‍ ആക്കുന്ന കേന്ദ്ര സര്‍ക്കാര്‍ തിരുമാനങ്ങളെ മാറ്റി നിര്‍ത്തി പ്രവാസികളെ ചേര്‍ത്ത് പിടിച്ച സര്‍ക്കാര്‍ നടപടികള്‍ അഭിനന്ദനാര്‍ഹം” എന്ന പ്രസ്താവന എവിടെയും നടത്തിയിട്ടില്ല. മുസ്ലിം ലീഗ് നേതാവും രാജ്യ സഭ എം.പിയുമായ പി.വി. അബ്ദുല്‍ റഹ്മാന്‍ പ്രവാസികള്‍ക്ക് വേണ്ടിയുള്ള സംസ്ഥാന സര്‍ക്കാര്‍ നടപടികളെ അഭിനണ്ടിചിട്ടില്ല.
Title:ലീഗ് എം.പി. പി.വി. അബ്ദുല്‍ വഹാബ് കേരള സര്‍ക്കാരിനെ പ്രശംസിക്കുന്ന വ്യാജ പ്രസ്താവന സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു...
Fact Check By: Mukundan KResult: False