ഫിഫ കപ്പ്‌ 2026 ആരാധകര്‍ കോട്ടയത്ത് കൂട്ടയടി… പ്രചരിക്കുന്ന പഴയ വീഡിയോയുടെ സത്യമിതാണ്…

യു.എസ്, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങളില്‍  ജൂണ്‍ 11 മുതല്‍ ജൂലൈ 19 വരെ നടക്കുന്ന ഫുട്ബോള്‍ ലോകപ്പില്‍  ഇന്ത്യന്‍ പങ്കാളിത്തം ഇല്ലെങ്കിലും ലോകമാകെ ആഞ്ഞടിക്കുന്ന ആവേശത്തിരയില്‍ മുങ്ങിനിവരാന്‍ ഭൂരിഭാഗം ഇന്ത്യക്കാരുമുണ്ട്. കേരളത്തിലും ഫുട്ബോള്‍ ആരാധകര്‍ എല്ലായിടത്തും പ്രിയ കളിക്കാരുടെ കൂറ്റന്‍ ഫ്ലെക്സുകള്‍ സ്ഥാപിച്ച് ഫുട്ബോള്‍ മാമാങ്കത്തില്‍ പങ്കുചേരുന്നുണ്ട്. ആരാധന അധികമായി തര്‍ക്കങ്ങളും വഴക്കുകളും ഉണ്ടാകുന്ന സംഭവങ്ങളുമുണ്ട്. കോട്ടയത്ത് ലോകകപ്പിനെ ചൊല്ലിയുള്ള തര്‍ക്കം സംഘട്ടനത്തില്‍ കലാശിച്ചു എന്നാരോപിച്ച് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. പ്രചരണം  ലോകകപ്പ് ഫുട്ബോള്‍ ജെഴ്സി […]

Continue Reading

മലിനജലത്തിൽ ഹോട്ടലിലെ പാത്രങ്ങൾ കഴുകുന്ന ദൃശ്യങ്ങള്‍ കോട്ടയത്തു നിന്നുള്ളതല്ല… സത്യമറിയൂ…

കാലാതീതമായി സമൂഹം എന്നും നേരിടുന്ന വെല്ലുവിളിയാണ് ഭക്ഷ്യസുരക്ഷ. പലപ്പോഴും സാഹചര്യങ്ങള്‍ മൂലം ഹോട്ടല്‍ ഭക്ഷണത്തെ ആശ്രയിക്കാതെ തരമില്ല. ഹോട്ടലുകളിൽ നിന്നും പഴകിയ ഭക്ഷണങ്ങൾ കഴിച്ച് വിഷബാധയേറ്റ വാർത്തകൾ ദിനംപ്രതിയെന്നോണം മാധ്യമങ്ങളിൽ കാണാറുണ്ട്. പക്ഷേ ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർ പഴകിയ ഭക്ഷണം ഹോട്ടലുകളില്‍ നിന്നും പിടികൂടുന്ന വാർത്തകളും  മാധ്യമങ്ങളിൽ വരാറുണ്ട്. കോട്ടയത്തെ  ഒരു ഹോട്ടലിൽ വൃത്തിഹീനമായ പരിസരങ്ങളിൽ പാത്രങ്ങൾ കഴുകുന്ന ഒരു വീഡിയോ ഇപ്പോൾ പ്രചരിക്കുന്നുണ്ട്.  പ്രചരണം  വൃത്തിഹീനമായ പരിസരത്ത് മലിനജലത്തിൽ ഹോട്ടലിൽ ഭക്ഷണം കഴിച്ച പാത്രങ്ങൾ കഴുകുന്ന […]

Continue Reading

RAPID FACT CHECK: കോട്ടയം മെഡിക്കല്‍ കോളേജില്‍ നിപ്പയുടെ രണ്ട കേസുകള്‍ സ്ഥിരികരിച്ചു എന്ന വൈറല്‍ വാട്സാപ്പ് സന്ദേശം വ്യാജം….

കോട്ടയം മെഡിക്കല്‍ കോളേജില്‍ രണ്ട് നിപ്പ വൈറസ് കേസുകള്‍ സ്ഥിരികരിച്ചു എന്ന പ്രചരണം വാട്സാപ്പില്‍ നടക്കുന്നുണ്ട്. വാട്സാപ്പില്‍ ഇത് സംബന്ധിച്ച് പ്രചരിപ്പിക്കുന്ന സന്ദേശത്തില്‍ നിപ്പ വൈറസ് വരാതിരിക്കാന്‍ കോഴിയിറച്ചി കഴിക്കല്‍ ഒഴിവക്കുക എന്നും അഭ്യര്‍ത്ഥിക്കുന്നു. പക്ഷെ ഞങ്ങള്‍ ഈ സന്ദേശത്തിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ പ്രചരണം പൂര്‍ണമായും തെറ്റാണെന്ന്‍ ഞങ്ങള്‍ കണ്ടെത്തി. എന്താണ് സന്ദേശത്തില്‍ പറയുന്നതും സന്ദേശത്തിന്‍റെ യാഥാര്‍ത്ഥ്യവും നമുക്ക് നോക്കാം. പ്രചരണം ഞങ്ങളുടെ വാട്സാപ്പ് ഫാക്റ്റ് ലൈന്‍ നമ്പറില്‍ താഴെ നല്‍കിയ സന്ദേശം പരിശോധനക്കായി ലഭിച്ചതാണ്. […]

Continue Reading