സിറിയയിലെ 2013– കൂട്ടക്കൊലയുടെ ദൃശ്യങ്ങള്‍ തെറ്റായ വിവരണത്തോടെ പ്രചരിപ്പിക്കുന്നു… 

മനുഷ്യത്വത്തിന്‍റെ, മാനവീകതയുടെ എല്ലാ അതിരുകളും ലംഘിച്ചുകൊണ്ട് തുടരുന്ന ഇസ്രയേല്‍ ഹമാസ് യുദ്ധം ഇതുവരെ പതിനായിരക്കണക്കിന് പേരുടെ ജീവനെടുത്തു കഴിഞ്ഞു. ഐക്യരാഷ്ട്ര സഭയുടെയും മറ്റ് ലോകരാജ്യങ്ങളുടെയും നിര്‍ദ്ദേശങ്ങള്‍ കൂട്ടാക്കാതെ ഇരുകൂട്ടരും യുദ്ധം തുടരുകയാണ്. ഇസ്രായേല്‍ അനുകൂലികളും ഹമാസ്  അനുകൂലികളും സാമൂഹ്യ മാധ്യമങ്ങളില്‍ നിരവധി പോസ്റ്റുകള്‍ പങ്കുവയ്ക്കുന്നുണ്ട്. ഗാസയിലെ സൈനിക നടപടികള്‍ക്ക് പുറമെ ലെബനനിലും ഇസ്രയേല്‍ ആക്രമണം നടത്തി. തുടര്‍ന്ന് ഇറാന്‍ ഇസ്രയേലിന് നേര്‍ക്ക് മിസൈല്‍ ആക്രമണം നടത്തുകയുണ്ടായി. സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാവുകയാണ്. ഇതിനിടെ ഒരു വീഡിയോ പ്രചരിക്കുന്നത് ഞങ്ങളുടെ […]

Continue Reading

ഈ ചിത്രം ഇറാനിലെ വിദ്യാര്‍ഥിനികള്‍ ഇബ്രാഹിം റഈസിയുടെ മരണം ആഘോഷിക്കുന്നതിന്‍റെതല്ല….

ഇറാനിലെ വിദ്യാര്‍ത്ഥിനികള്‍ ഇറാന്‍ മുന്‍ രാഷ്‌ട്രപതി ഇബ്രാഹിം റഈസിയുടെ മരണം ആഘോഷിക്കുന്നു എന്ന തരത്തില്‍ ഒരു ചിത്രം സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ ചിത്രത്തിനെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ ചിത്രത്തിന് ഇബ്രാഹിം റഈസിയുടെ മരണവുമായി യാതൊരു ബന്ധവുമില്ല എന്ന് കണ്ടെത്തി. എന്താണ് ചിത്രത്തിന്‍റെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ചില സ്കൂള്‍ വിദ്യാര്‍ത്ഥിനികള്‍ അവരുടെ ഹിജാബുകള്‍ അഴിച്ച് ഇറാനിന്‍റെ ഭരണാധികാരികളെ അപമാനിക്കുന്നതായി കാണാം. ഈ […]

Continue Reading

ഈ ദൃശ്യങ്ങള്‍ മുന്‍ ഇറാന്‍ രാഷ്‌ട്രപതി ഇബ്രാഹിം റഈസിയുടെ അവസാനത്തെ വീഡിയോയല്ല…

മുന്‍ ഇറാന്‍ രാഷ്‌ട്രപതി ഇബ്രാഹിം റഈസി ഹെലിക്കോപ്റ്റര്‍ അപകടത്തില്‍ മരിക്കുന്നതിന് മുമ്പ് എടുത്ത അദ്ദേഹത്തിന്‍റെ അവസാനത്തെ വീഡിയോ എന്ന തരത്തില്‍ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഞങ്ങള്‍ ഈ വീഡിയോയെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ വീഡിയോ റഈസി മരിക്കുന്നത്തിന്‍റെ മുമ്പ് അദ്ദേഹം സഞ്ചരിച്ചിരുന്ന ഹെലികോപ്റ്ററില്‍ നിന്നും പകര്‍ത്തിയ ദൃശ്യങ്ങള്‍ അല്ല എന്ന് കണ്ടെത്തി. എന്താണ് വീഡിയോയുടെ യഥാര്‍ത്ഥ്യം നമുക്ക് അന്വേഷിക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ഇറാന്‍ […]

Continue Reading

ഇസ്രയേലിന്‍റെ നേര്‍ക്കുണ്ടായ ഇറാന്‍ ആക്രമണത്തിന്‍റെ പേരില്‍ പ്രചരിപ്പിക്കുന്ന ഈ ചിത്രം പഴയതാണ്…

കഴിഞ്ഞ ഞായറാഴ്ച ഇറാന്‍ ഇസ്രയേല്‍ക്ക് നേരെ ഡ്രോണു൦ മിസൈലുമായി ആക്രമണം നടത്തി. ഇത് ഇറാന്‍ ഇസ്രയേലിനെതിരെ ആദ്യമായിട്ടാണ് നേര്‍ക്കുനേര്‍ ആക്രമണം നടത്തിയത്. പക്ഷെ ഇസ്രയേല്‍ അവരുടെ ആയന്‍ ഡോ൦ പ്രതിരോധ സംവിധാനം ഉപയോഗിച്ച് തടഞ്ഞു. ഇതിനിടെ ഇസ്രയേലിന് നേരെ ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണത്തിന്‍റെ ചിത്രം എന്ന തരത്തില്‍ ഒരു ചിത്രം സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ ചിത്രത്തിനെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ചിത്രത്തിന് നിലവില്‍ ഇസ്രയേലും ഇറാനും തമ്മില്‍ നടക്കുന്ന സംഘര്‍ഷവുമായി യാതൊരു ബന്ധവുമില്ല […]

Continue Reading

‘ഇസ്രയേല്‍ വധിച്ച ഹമാസ് നേതാവിന്‍റെ മൃതദേഹം’- പ്രചരിക്കുന്നത് യു‌എസ് 2020 ല്‍ വധിച്ച ഇറാന്‍ നേതാവിന്‍റെ ചിത്രം…

ഹമാസ്-ഇസ്രയേല്‍ സംഘര്‍ഷങ്ങള്‍ തുടരുന്നതിനിടെ ഉന്നത ഹമാസ് നേതാവിനെ ഇസ്രയേല്‍ കൊലപ്പെടുത്തി എന്നവകാശപ്പെട്ട് ഒരു ചിത്രം പ്രചരിക്കുന്നുണ്ട്.  പ്രചരണം  തെക്കന്‍ ബെയ്റൂട്ടില്‍ ഹമാസിന്‍റെ ഉന്നത നേതാവിനെ ഇസ്രയേല്‍ ചുട്ടുകൊന്നു എന്നവകാശപ്പെട്ട് കത്തിക്കരിഞ്ഞ ജഡത്തിന്‍റെ അസ്വസ്ഥത ഉണ്ടാക്കുന്ന തരത്തിലുള്ള ചിത്രമാണ് പ്രചരിക്കുന്നത്. ഹമാസ് നേതാവിന്‍റെ ചിത്രമാണിത് എന്നവകാശപ്പെട്ട് ഒപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെ: “ഇതു കുഴി മന്തിയോ😜 Alfam വെന്തതോ 😜അല്ല,,,,,,, ഉന്നത ഹമസ് നേതാവിനെ ചുട്ടെരിച്ചു 72 ഹൂറികൾക്ക് പോലും ഉപയോഗമില്ലാത്ത അവസ്ഥയിൽ ചോർഗത്തിലോട്ടു ഇസ്രായേൽ പാർസൽ ചെയ്തതാണ് 😜” […]

Continue Reading

ഇസ്രയേലിനെതിരെയുള്ള  പ്രതിഷേധത്തില്‍ പതാക കത്തിച്ചപ്പോള്‍  തീ പിടിച്ച ദൃശ്യങ്ങള്‍ പഴയതാണ്, നിലവിലെതല്ല… സത്യമറിയൂ… 

ഇസ്രയേലിനെതിരെ പ്രതിഷേധം ചെയ്യുന്ന ഒരു കൂട്ടര്‍ ഇസ്രയേല്‍ പതാക കത്തിച്ചു പക്ഷെ തീ പടര്‍ന്നു പ്രതിഷേധകരുടെ വസ്ത്രത്തില്‍  തീ പിടിക്കുന്നത്തിന്‍റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ വീഡിയോ രണ്ട് കൊല്ലം പഴയതാണ് എന്ന് കണ്ടെത്തി.  പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ഒരു പ്രതിഷേധത്തിന്‍റെ വീഡിയോ കാണാം. വീഡിയോയില്‍ പലസ്തീനെ പിന്തുണച്ച് ചിലര്‍ പ്രതിഷേധം നടത്തുന്നത് നമുക്ക് കാണാം. ഒരാള്‍ ഇസ്രയേലിന്‍റെ പതാക […]

Continue Reading

ഇറാൻകാരി സഹർ തബറിന്‍റെ വിരൂപ രൂപത്തിന് പിന്നിലെ യഥാര്‍ത്ഥ കഥ ഇതാണ്…

സൗന്ദര്യ സംരക്ഷണം ഇക്കാലത്ത് പ്രായഭേദമന്യേ എല്ലാവരും പ്രാധാന്യം കൊടുക്കുന്ന കാര്യമാണ്. സൗന്ദര്യത്തിനായി പണം മുടക്കുന്ന പ്രവണത ലോകമെമ്പാടും ഏറിയതോടെ വൻ ലാഭം കൊയ്യുന്ന ഒരു വ്യവസായമായി തന്നെ സൌന്ദര്യ രംഗം മാറി. എന്നാൽ സൗന്ദര്യം വർദ്ധിപ്പിക്കാനുള്ള ശ്രമം വൈരൂപ്യത്തിലേക്ക്  കൊണ്ടെത്തിച്ച ഒരു യുവതിയുടെ കഥ സാമൂഹ്യ മാധ്യമങ്ങളിൽ ഈയിടെ പ്രചരിക്കുന്നുണ്ട്.  പ്രചരണം  19 വയസ്സുള്ള ഇറാൻകാരിയായ സഹർ തബര്‍ എന്ന പെൺകുട്ടി അഞ്ജലിന ജൂലി എന്ന ഹോളിവുഡ് നടിയോടുള്ള ആരാധന മൂത്ത് മുഖം അവരുടെതു പോലെ ആക്കാൻ […]

Continue Reading