പഹല്‍ഗാമിന് ശേഷം പാക് യുദ്ധവിമാനം അജ്ഞാതര്‍ തകര്‍ത്തു എന്ന് പ്രചരിപ്പിക്കുന്നത് പഴയ ദൃശ്യങ്ങള്‍…

പഹല്‍ഗാം സംഭവത്തിന് ശേഷം ഇന്ത്യ-പാക് നയതത്ര ബന്ധത്തിന് വിള്ളല്‍ വീണിട്ടുണ്ട്. ഇരു രാജ്യങ്ങളും പ്രതികാര നടപടികളിലേയ്ക്ക് നീങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇതിനിടെ ഇന്ത്യ-പാക് അതിര്‍ത്തിയില്‍ തകര്‍ന്നുവീണ യുദ്ധവിമാനത്തിന്‍റെ ദൃശ്യങ്ങള്‍ എന്ന തരത്തില്‍ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.  പ്രചരണം  കനത്ത പുകയുയര്‍ത്തി വിമാനം തീ പിടിച്ച് കത്തിയമരുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്.  പാകിസ്ഥാന്‍റെ സിയാൽകോട്ട് ജില്ലയിൽ ഇന്ത്യൻ അതിർത്തിയിലേക്ക് വരികയായിരുന്ന പാക് യുദ്ധവിമാനം അജ്ഞാതരാല്‍ തകര്‍ന്നു വീണ ദൃശ്യങ്ങളാണിത് എന്ന് സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “പാകിസ്ഥാൻന്റെ സിയാൽകോട്ട് ജില്ലയിൽ ഇന്ത്യൻ […]

Continue Reading

2024 ക്രിസ്മസ് ദിനത്തിലെ ആക്രമണം എന്ന് പ്രചരിപ്പിക്കുന്നത് രണ്ടു കൊല്ലം പഴയ ദൃശ്യങ്ങൾ..

ഇക്കഴിഞ്ഞ ക്രിസ്മസ് ദിനങ്ങളിൽ കേരളത്തിൽ പലയിടത്തും കരോൾ സംഘങ്ങൾക്ക് നേരെ അക്രമം ഉണ്ടായതായതായി വാർത്തകൾ വന്നിരുന്നു. പാലക്കാട് വിശ്വഹിന്ദു പരിഷദ് പ്രവർത്തകർ ക്രിസ്മസ് ആഘോഷത്തെ ചോദ്യം ചെയ്യുകയും തുടർന്ന് പോലീസ് അവരെ അറസ്റ്റ് ചെയ്യുകയും ചെയ്തു എന്നാണ് വാർത്തകൾ. വടക്കേ ഇന്ത്യയിൽ ഇത്തവണ കരോൾ സംഘത്തിന് നേരെ അക്രമണമുണ്ടായ ദൃശ്യങ്ങൾ എന്ന പേരിൽ ഒരു വീഡിയോ പ്രചരിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു.  പ്രചരണം  ഒരു സംഘം ആളുകൾ ആരവങ്ങളോടെ ക്രിസ്മസ് പാപ്പയുടെ കോലം  കത്തിക്കുന്ന ദൃശ്യങ്ങളാണ് കാണുന്നത്. വടക്കേ […]

Continue Reading